Connect with us

ദിലീപ് ഇങ്ങനെ പറയുമ്പോൾ ഇത് മഞ്ജുവിന് പ്രശ്നം ആകില്ലേയെന്ന് അവതാരകൻ, ചില സമയങ്ങളിൽ ഇതേകുറിച്ച് പറഞ്ഞിട്ടുണ്ട്,മഞ്ജുവും ഒരു പെണ്ണല്ലേയെന്ന് ദിലീപ്; വീണ്ടും വൈറലായി അഭിമുഖം

Malayalam

ദിലീപ് ഇങ്ങനെ പറയുമ്പോൾ ഇത് മഞ്ജുവിന് പ്രശ്നം ആകില്ലേയെന്ന് അവതാരകൻ, ചില സമയങ്ങളിൽ ഇതേകുറിച്ച് പറഞ്ഞിട്ടുണ്ട്,മഞ്ജുവും ഒരു പെണ്ണല്ലേയെന്ന് ദിലീപ്; വീണ്ടും വൈറലായി അഭിമുഖം

ദിലീപ് ഇങ്ങനെ പറയുമ്പോൾ ഇത് മഞ്ജുവിന് പ്രശ്നം ആകില്ലേയെന്ന് അവതാരകൻ, ചില സമയങ്ങളിൽ ഇതേകുറിച്ച് പറഞ്ഞിട്ടുണ്ട്,മഞ്ജുവും ഒരു പെണ്ണല്ലേയെന്ന് ദിലീപ്; വീണ്ടും വൈറലായി അഭിമുഖം

മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്. കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ച ദിലീപ് ഇന്ന് മലയാള സിനിമയിലെ ജനപ്രിയ നായകൻ കൂടിയാണ്. ഇടക്ക് വിവാദങ്ങളിൽ പെട്ടിരുന്നുവെങ്കിലും താരത്തോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിന് കുറവൊന്നും വന്നിട്ടില്ല. ഇപ്പോഴിതാ ദിലീപിന്റെ ഒരു പഴയകാല അഭിമുഖം ആണ് വീണ്ടും വൈറൽ ആയി മാറുന്നത്

ദിലീപിനിനെതിരെയുള്ള ആക്ഷേപത്തെ കുറിച്ച് അവതാരകൻ ചോദിക്കുമ്പോൾ ദിലീപ് നൽകുന്ന മറുപടി ഇങ്ങനെ ആയിരുന്നു. കാവ്യയുടെ പേരിൽ എന്റെ പേര് വച്ചിട്ടാണ് ആക്ഷേപം പോകുന്നത് എന്ന് ഓർക്കുമ്പോൾ സങ്കടം ഉണ്ട്. കാരണം ഞങ്ങൾ 10, 18 സിനിമകളിൽ ഒരുമിച്ചഭിനയിച്ചവർ ആണ്. കുറെ വര്ഷക്കാലമായിട്ട് സ്‌ക്രീനിൽ കാണുന്നവർ ആണ്. കാവ്യ, മീര, നയൻതാര ഇവരെല്ലാം എന്റെ നല്ല സുഹൃത്തുക്കൾ ആണ്. ഇതിൽ നല്ല അടുപ്പമുള്ള എന്റെ സുഹൃത്താണ് കാവ്യ. എന്റെ ഒരു സുഹൃത്തിനു പ്രോബ്ലം വരുമ്പോൾ എന്റെ ഇമേജ്, എന്റെ മറ്റുള്ള കാര്യം എന്ന് പറഞ്ഞു മാറി നില്കുന്നത് ശരിയല്ല-ദിലീപ് പറഞ്ഞു തുടങ്ങുന്നു.

ഞാൻ വളരെ സമ്പന്നൻ ആണ്. പൈസകൊണ്ടല്ല സുഹൃത്തുക്കളെ കൊണ്ട്. അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. അവർക്ക് ഒരു വിഷയം വരുമ്പോൾ ഞാൻ കൂടെ നില്കും. ദിലീപ് ഇങ്ങനെ പറയുമ്പോൾ അവതാരകൻ ചോദിക്കുന്നത് ഇത് മഞ്ജുവിന് പ്രശ്നം ആകില്ലേ എന്നാണ്. ഉറപ്പായും തോന്നും കാരണം മഞ്ജു ഒരു പെണ്ണല്ലേ, എന്നോട് ചില സമയങ്ങളിൽ ഇതേകുറിച്ച് പറഞ്ഞിട്ടും ഉണ്ട്. ഞാൻ അത് കാര്യമാക്കണ്ട എന്ന് പറഞ്ഞു വിട്ടു. മഞ്ജു എന്നത് എന്റെ ഭാര്യ എന്നതിലുപരി നല്ല ഒരു സുഹൃത്തായിരുന്നു ഇപ്പോഴും അങ്ങനെ തന്നെയാണ്. ഈ ഭാര്യ ഭർത്താവ് എന്ന് പറയുമ്പോൾ, കല്യാണം കഴിഞ്ഞ സമയത്ത് ഒരു പോസീസീവ്നെസ്സിന്റെ ഒരു വലിയ സംഭവം ഉണ്ട്. അത് കുഴപ്പം ആകുന്നു, അത് നമ്മൾ രണ്ടുപേരെയും കൂടുതൽ ഭരിക്കുന്നു എന്ന് തോന്നുമ്പോൾ അത് കുഴപ്പങ്ങളിലെ കലാശിക്കൂ. അപ്പോൾ നമ്മൾ ലിബറൽ ആവുകയാണ് നല്ലത്. പോസീസീവ്നെസ്സ് മാറ്റി വച്ച് സുഹൃത്തുക്കൾ ആകുമ്പോൾ അതൊരു വിഷയം ആകില്ല – ദിലീപ് പറയുന്നു.

എന്റെ പിറകിൽ ആക്കി വച്ചിട്ടില്ല. എനിക്ക് ഒപ്പം തുല്യത ഉള്ള ഒരാൾ ആയിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. ഞാൻ വീണ്ടും നൃത്തം പഠിച്ചാലോ, കുച്ചിപ്പുടി പഠിച്ചിട്ടില്ല എന്ന് മഞ്ജു പറഞ്ഞപ്പോൾ നിന്റെ ഇഷ്ടം എന്നാണ് ഞാൻ പറഞ്ഞത്. സ്‌കൂൾ കഴിഞ്ഞസമയത്താണ് സിനിമയിലേക്ക് മഞ്ജു വരുന്നത് അപ്പോൾ പഠിക്കണം എങ്കിൽ പഠിക്കാം എന്നും ഞാൻ പറഞ്ഞു. പിന്നെ അരങ്ങേറ്റം നടത്താനുള്ള ആഗ്രഹം പറഞ്ഞപ്പോഴും ഞാൻ എതിർത്തില്ല. നിനക്ക് എന്ത് തോനുന്നു എങ്കിലും ചെയ്യാം എന്നാണ് പറഞ്ഞത്. ഇനി നാളെ എന്റെ അടുത്ത് വന്നിട്ട് സിനിമ ചെയ്യണം എന്ന് പറഞ്ഞാലും ഞാൻ തിരിച്ചൊന്നും പറയില്ല. എല്ലാ ഫ്രീഡവും ഞാൻ കക്ഷിക്ക് കൊടുത്തിട്ടുണ്ട് ദിലീപ് പറയുന്നു.

തെറ്റിദ്ധരിക്കപ്പെടുമ്പോൾ വിഷമം ഉണ്ട്. നമ്മൾ ഒരു നന്മ കാണുമ്പൊൾ അതിൽ കുറ്റം കണ്ടുപിടിക്കുന്നത് ഒരു ദുഖമാണ്. ഞാൻ ദൈവത്തെ മറന്നു ഒന്നും ചെയ്യാറില്ല. എന്ത് ചെയ്യുമ്പോഴും അത് ദൈവത്തോട് പറഞ്ഞിട്ടാണ് ചെയ്യുക ആരെയും വേദനിപ്പിക്കണം എന്ന് എനിക്കില്ല- ദിലീപ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആണ് ഇക്കാര്യം പറയുന്നത്.

2015 ല്‍ മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. 2016ല്‍ ആണ് ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്. വളരെ പെട്ടെന്നായിരുന്നു ഇവരുടെ വിവാഹം നടക്കുന്നത്. വളരെ നേരത്തെ തന്നെ താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതൊന്നും ഇരുവരും കോവലം ഗോസിപ്പ് വാര്‍ത്തയായി തള്ളികളയുകയായിരുന്നു.

More in Malayalam

Trending

Recent

To Top