Social Media
മോട്ടിവേഷനാണ് എന്തും തുടങ്ങാന്‍ നിങ്ങളെ സഹായിക്കുന്നതെന്ന് ലാലേട്ടൻ… വര്‍ക്കൗട്ട് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
മോട്ടിവേഷനാണ് എന്തും തുടങ്ങാന്‍ നിങ്ങളെ സഹായിക്കുന്നതെന്ന് ലാലേട്ടൻ… വര്‍ക്കൗട്ട് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
മെയ്‌വഴക്കത്തിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തിയ താരമാണ് മോഹൻലാൽ. സിനിമകള്‍ക്കായി മുന്‍പ് നടത്തിയ മേക്കോവറുകളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോള്‍ ഇതാ താരത്തിന്റേതായി പുറത്തിറങ്ങിയ പുതിയൊരു വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു
വ്യായാമത്തിന് വേണ്ടി ലാലേട്ടന്‍ ജിമ്മില്‍ എത്തുന്നതും തുടര്‍ന്ന് ഫിറ്റ്‌നെസ് പരിശീലകനൊപ്പം വ്യായാമം ചെയ്യുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളും ആരാധകര്‍ ഏറ്റെടുത്തു. ‘മോട്ടിവേഷനാണ് എന്തും തുടങ്ങാന്‍ നിങ്ങളെ സഹായിക്കുന്നത്. ശീലം നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നു. ആരോഗ്യകരമായ ഒരു ശീലം പിന്തുടരുക എന്നാണ് നടന്‍ കുറിച്ചത്.
അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ലാലേട്ടാ നിങ്ങള്‍ ഇപ്പോഴും സിനിമയോടും റിയല്‍ ലൈഫിനോടും കാണിക്കുന്ന ഈ ഡെഡിക്കേഷന്‍ ആണ് ഞങ്ങളുടെ യഥാര്‍ത്ഥ മോട്ടിവേഷന്‍.. എന്നാണ് ഒരു ആരാധകന്‍ മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ കുറിച്ചത്
‘ഒരു മനുഷ്യന്‍ ആരായിതീരണമെന്നത് നിയതിയുടെ നിശ്ചയമാണ്, ഇന്നലെകണ്ടവരെ ഇനി നാളെ കാണാതാവുന്നതും, ആ അതുല്യ ശക്തിയുടെ തീരുമാനമാണ്, ഇത് തിരിച്ചറിഞ്ഞാല്‍ പിന്നെല്ലാം നിസ്സാരം..മോഹന്‍ലാലെന്ന പ്രതിഭയുടെ നിയോഗം കഥാപാത്രങ്ങളാവുക എന്നതാണ്, അത് നാടകമായാലും, സിനിമയിലായാലും, കര്‍മ്മണ്യേ വാധികാരസ്യേ, സംഗീതത്തില്‍ മാത്രമല്ല ശ്രുതിശുദ്ധത വേണ്ടത് അഭിനയത്തിലും മോട്ടിവേഷനായി ശ്രുതി ലയ താളം ഉണ്ടെങ്കിലെ അഭിനയത്തില്‍ ബാലന്‍സ് ചെയ്യാന്‍ പറ്റു…
കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്കുളള പരകായപ്രവേശം താങ്കളുടെ അഭിനയസിദ്ധിയുടെ അനുഗ്രഹമാണ്. മറ്റുപലര്‍ക്ക് കിട്ടാത്തതും ഈ അക്ഷയപാത്രമാണ്. ഇനിയും ഈ രേവതിക്കാരനായ അഭിനേതാവിന് കഥാപാത്രമാവാനും അതിലൂടെ നാടിന്റ്‌റെ പ്രിയപ്പെട്ടവനാകാനും താങ്കള്‍ക്ക് കഴിയട്ടെയെന്ന്, ആഗ്രഹിക്കുന്നു, എന്ന് രാജന്‍ ബോസ് എന്ന മറ്റൊരു ആരാധകനും കുറിച്ചു.
