News
രൂപസാദൃശ്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി; ഹൃദയാഘാതത്തെ തുടര്‍ന്ന് കിം കര്‍ദാഷിയാന്റെ ‘അപര ‘ക്രിസ്റ്റീന അന്തരിച്ചു
രൂപസാദൃശ്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി; ഹൃദയാഘാതത്തെ തുടര്‍ന്ന് കിം കര്‍ദാഷിയാന്റെ ‘അപര ‘ക്രിസ്റ്റീന അന്തരിച്ചു
രാജ്യാന്തര റിയാലിറ്റി താരവും മോഡലുമായ കിം കര്‍ദാഷിയാനുമായുള്ള രൂപസാദൃശ്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതിന് പിന്നാലെ മരണം. ഒണ്‍ലിഫാന്‍സ് മോഡല്‍ ക്രിസ്റ്റീന ആഷ്ടെന്‍ ഗോര്‍കാനി (34) ആണ് സര്‍ജറിയ്ക്ക് പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
സമൂഹമാധ്യമങ്ങളില്‍ ‘ആഷ്ടെന്‍ ജി ഓണ്‍ലൈന്‍’ എന്നറിയപ്പെട്ട ഇവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 6.20 ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. ക്രിസ്റ്റീനയുടെ മരണം പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്നാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
‘ഗോ ഫണ്ട്മി’ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് കുടുംബം ക്രിസ്റ്റീനയുടെ മരണം സ്ഥിരീകരിച്ചത്. ക്രിസ്റ്റീനയുടെ സംസ്കാര ചടങ്ങുകള്‍ക്കുള്ള പണം സമാഹരിക്കാനാണ് ഇങ്ങനൊരു പേജ് ആരംഭിച്ചിരിക്കുന്നത്. മെയ് നാലിനാണ് ക്രിസ്റ്റീനയുടെ സംസ്കാരം.
സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്ക് ശേഷം ഇന്‍ഫെക്ഷനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് കനേഡിയന്‍ നടന് സെയിന്റ് വോണ്‍ കൊലുസ് മരിച്ചത്.
കെപോപ്പ് ബാന്‍ഡായ ബിടിഎസ് താരം ജിമിനുമായി സാദൃശ്യമുള്ള താരം കൂടുതല്‍ സാമ്യം ലഭിക്കാന്‍ 2.20 ലക്ഷം ഡോളര്‍ ചെലവഴിച്ച് 12 പ്ലാസ്റ്റിക് സര്‍ജറി നടത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു.
