Hollywood
കുതിരപ്പുറത്തു നിന്നു വീണു ചികിത്സയിലായിരുന്ന ഓസ്ട്രേലിയന്‍ ഫാഷന്‍ മോഡല്‍ അന്തരിച്ചു
കുതിരപ്പുറത്തു നിന്നു വീണു ചികിത്സയിലായിരുന്ന ഓസ്ട്രേലിയന്‍ ഫാഷന്‍ മോഡല്‍ അന്തരിച്ചു
കുതിരപ്പുറത്തു നിന്നു വീണു ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റും ഓസ്ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന വിയര്(23) അന്തരിച്ചു. കഴിഞ്ഞ മാസം ഓസ്ട്രേലിയയില്‍ കുതിര സവാരി ചെയ്യുന്നതിനിടെ കുതിരപ്പുറത്തു നിന്ന് വീണാണ് അപകടമുണ്ടായത്.
ഏപ്രില്‍ രണ്ടാം തിയതി വിന്‍ഡ്സര്‍ പോളോ ഗ്രൗണ്ടില്‍ സവാരി നടത്തുന്നതിനിടെയാണ് സിയന്ന കുതിരപ്പുറത്തു നിന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ സിയന്ന ആഴ്ച്ചകളോളം ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയത്. മെയ് നാല്, വ്യാഴാഴ്ച്ചയാണ് മരണം സ്ഥിരീകരിച്ചത്.
സിഡ്നി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും സൈക്കോളജിയിലും ഇരട്ട ബിരുദം നേടിയ സിയന്ന വിയര് 2022ലെ ഓസ്ട്രേലിയന്‍ മിസ്സ് യൂണിവേഴ്സ് മത്സരത്തിലെ 27 ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു.
മോഡലിങ്ങിന് പുറമേ കുതിരസവാരിയും സിയന്നയ്ക്ക് ഏറെ താത്പര്യമായിരുന്നും. മൂന്ന് വയസ്സ് മുതല്‍ കുതിരസവാരി നടത്തുന്നുണ്ടെന്നും അതില്ലാതെ ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും സിയന്ന മുന്‍പ് പറഞ്ഞിട്ടുണ്ട്.
