Connect with us

രോഗ വിവരം അറിഞ്ഞപ്പോള്‍ എല്ലാവരും തകര്‍ന്നു പോയി. എന്നാല്‍ അമ്മ തളരാതെ പിടിച്ചു നിന്നു; തോറ്റുകൊടുക്കാതെ ഈ രോഗത്തെ പ്രതിരോധിച്ച പോരാളി; അമ്മയെ കുറിച്ച് കാര്‍ത്തിക് ആര്യന്‍

Bollywood

നിരവധി ആരാധകരുള്ള താരമാണ് കാര്‍ത്തിക് ആര്യന്‍. ഇപ്പോഴിതാ അമ്മയുടെ കാന്‍സര്‍ പോരാട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍. ആത്മധൈര്യം കൊണ്ടാണ് അമ്മ കാന്‍സറിനെ ജയിച്ചത്. രോഗ വിവരം അറിഞ്ഞപ്പോള്‍ എല്ലാവരും തകര്‍ന്നു പോയി. എന്നാല്‍ അമ്മ തളരാതെ പിടിച്ചു നിന്നുവെന്നും ഇന്‍സ്റ്റാഗ്രാമില്‍ അമ്മയ്‌ക്കൊമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം പറഞ്ഞു.

‘കഴിഞ്ഞ കുറച്ചുനാളുകള്‍ക്ക് മുന്‍പ് ‘ബിഗ് സി’ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ഞങ്ങളുടെ കുടുംബം തകര്‍ക്കാന്‍ ശ്രമിച്ചു. നിരാശയ്ക്കപ്പുറം നിസ്സഹായരായിരുന്നു ഞങ്ങള്‍. പക്ഷേ ഇച്ഛാശക്തിയോടെയും തോറ്റുകൊടുക്കാതെ ഈ രോഗത്തെ പ്രതിരോധിച്ച പോരാളി എന്റെ അമ്മയ്ക്ക് അഭിനന്ദനങ്ങള്‍. ധൈര്യം കൈവിടാതെ അമ്മ പോരാടി. കുടുംബത്തിന്റെ സ്‌നേഹത്തിനും പിന്തുണക്കും വലുതായി മറ്റൊന്നുമില്ല’ കാര്‍ത്തിക് ആര്യന്‍ കുറിച്ചു.

താരത്തിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നിരവധി താരങ്ങളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നടന്‍ വിക്കി കൗശല്‍, നിര്‍മ്മാതാവ് ഏക്താ കപൂര്‍, നടന്‍ അനുപം ഖേര്‍, രോണിത് റോയ് തുടങ്ങിയവര്‍ കമന്റു ചെയ്തു.

നേരത്തെ ക്യാന്‍സര്‍ പോരാളികളുടെ പരിപാടിയില്‍ വച്ച് അമ്മയുടെ ക്യാന്‍സറിനെക്കുറിച്ച് കാര്‍ത്തിക് സംസാരിച്ചിരുന്നു. തങ്ങള്‍ക്ക് വളരെ വൈകാരികമായ സമയമായിരുന്നു അതെന്നാണ് താരം പറഞ്ഞത്. രോഗത്തെ ജയിച്ച അമ്മയെ ഓര്‍ത്ത് താന്‍ ഒരുപാട് അഭിമാനിക്കുന്നതായും താരം പറഞ്ഞിരുന്നു.

പ്യാര്‍ കാ പഞ്ച്‌നാമ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക് ആര്യന്‍ ബോളിവുഡിലേക്ക് അരങ്ങേറുന്നത്. പിന്നീട് അഭിനയിച്ച ഭൂല്‍ ഭുലയ്യ 2 സൂപ്പര്‍ ഹിറ്റായിരുന്നു. ഷെഹ്‌സാദയാണ് കാര്‍ത്തിക്കിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ‘സത്യപ്രേം കി കഥ’യാണ് കാര്‍ത്തിക്കിന്റെ പുറത്തിറങ്ങാനുള്ള പുതിയ സിനിമ.

More in Bollywood

Trending

Recent

To Top