Connect with us

നിങ്ങളറിയണം അജയ് സിംഹിനെ; ഫാസിസത്തിന്റ്‌റെ പ്രവാചകന്‍,ഫാസിസത്തിന്റ്‌റെ കാവലാള്‍..

Malayalam Breaking News

നിങ്ങളറിയണം അജയ് സിംഹിനെ; ഫാസിസത്തിന്റ്‌റെ പ്രവാചകന്‍,ഫാസിസത്തിന്റ്‌റെ കാവലാള്‍..

നിങ്ങളറിയണം അജയ് സിംഹിനെ; ഫാസിസത്തിന്റ്‌റെ പ്രവാചകന്‍,ഫാസിസത്തിന്റ്‌റെ കാവലാള്‍..

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്റെ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയതിന് പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള സംവിധായകന്‍ എം എ നിഷാദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നിങ്ങളറിയണം അജയ് സിംഹിനെ…
ഫാസിസത്തിന്റ്‌റെ പ്രവാചകന്‍ എന്ന പറഞ്ഞ് കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്

കുറിപ്പ് ..

അജയ് സിംഹ് ബഷിത്ത്…

അറിയുമോ നിങ്ങള്‍ ,ഇയാളേ ?
നിങ്ങളറിയണം അജയ് സിംഹിനെ…
ഫാസിസത്തിന്റ്‌റെ പ്രവാചകന്‍..
ഫാസിസത്തിന്റ്‌റെ കാവലാള്‍…
വംശ വെറിയുടെ അപോസ്തലന്‍…
ഇന്‍ഡ്യാ മഹാരാജ്യത്തെ ഹൃദയ ഭൂമിയായ ഉത്തര്‍ പ്രദേശിന്റ്‌റെ,മുഖ്യമന്ത്രിയാണ്,അജയ് സിംഹ് ഇന്ന്..പുതിയ പേര്…ആദിത്യനാഥ്…
പേരിന് മുന്നില്‍ ഒരു യോഗി എന്ന് കൂടി ചേര്‍ത്തിട്ടുണ്ട് അജയ് സിംഹ്…
ആരാണ് യോഗി – എല്ലാ തത്വങ്ങളും മനസ്സിലാക്കിയവന്‍,ജീവിതത്തിന്റ്‌റെ അകവും പുറവും അറിഞ്ഞവന്‍…
അതാണ് യഥാര്‍ത്ഥ യോഗി..
പക്ഷെ…..
ഹിന്ദു യുവ വാഹിനി എന്ന തീവ്രവാദ (അങ്ങനെ തന്നെ പറയണം) സംഘടനയുടെ,ജീവാത്മാവും,പരമാത്മാവുമായ ആദിത്യന്‍ എങ്ങനെ ഒരു യോഗിയാവും ?
ആധുനിക ഇന്‍ഡ്യയില്‍ അങ്ങനെ സംഭവിച്ചില്ലങ്കിലേ അത്ഭുതമുളളൂ….
തീവ്രഹിന്ദുത്വ നിലപാടില്‍ ആരാണ് കേമന്‍ എന്ന മത്സരമാണ് ഇന്ന് ഈ രാജ്യത്ത് നടക്കുന്നത്…നരേന്ദ്രന്‍ ഒഴിയുന്ന മുറയ്ക്ക്,ആ സ്ഥാനത്തേക്ക് അവരോധിക്കാനുളള മത്സരത്തില്‍,അമിഠ് ഷായേ,വെട്ടി കയറാന്‍ അജയ് സിംഹിന്,മുന്നിലുളള വഴിയാണ്,വംശീയ ആക്രമണം…നാഗ്പൂരിലിരിന്നു,ഹിന്ദു രാഷ്ട്രം സ്വപ്നം കാണുന്ന തമ്പുരാക്കന്മാരുടെ പ്രീതി പിടിച്ച് പറ്റാന്‍,അജയന്‍ അഹോരാത്രം പണിയെടുക്കുന്നു…കൂട്ടിനായി അയാളുടെ ചൊല്‍പടിക്ക് നില്‍ക്കുന്ന സംഘി പോലീസും..പോലീസിന്റ്‌റെ ലാത്തിയും,rss ന്റ്‌റെ കുറുവടിയും,ഒന്നിച്ച്,സമര മുഖത്ത് നില്‍ക്കുന്ന മുസ്‌ളീങ്ങളേയും,ദളിതരേയും തിരഞ്ഞ് പിടിച്ചാക്രമിക്കുന്നു…അവരുടെ വീടുകള്‍ കൊളളയടിക്കുന്നു..ജനാധിപത്യം മരണ കിടക്കയിലായിരിക്കുന്നു യൂ പിയില്‍…
അനാഥ കുട്ടികളെ,പീഡിപ്പിക്കുന്ന ആദിത്യനാഥ് എന്ന നരഭോജിയുടെ പോലീസ്..സ്ത്രീകളെയും,വൃദ്ധജനങ്ങളേയും ഒരു ദാക്ഷിണ്യവുമില്ലാതെ മര്‍ദ്ദിക്കുന്ന പോലീസ്….മുസ്‌ളീങ്ങളോട് പാകിസ്ഥാനില്‍ പോകാന്‍ ആക്രോശിക്കുന്ന മീററ്റ് sp..ഓക്‌സിജന്‍ കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങള്‍ മരണപ്പെട്ടപ്പോള്‍,മറ്റ് കുട്ടികളെ രക്ഷപ്പെടുത്തിയ ഡോ കഫീല്‍ ഖാനേ ജയിലില്‍ അടച്ച ആദിത്യനാഥ്..ഉനാവയിലെ പെണ്‍കുട്ട ഉള്‍പ്പടെ,എത്രയെത്ര ബാലികമാരും,സ്ത്രീകളും പീഡനത്തിന് വിധേതരായപ്പോളും,നിസ്സംഗതയോടെ,വര്‍ഗ്ഗീയ വിഷം ഉളളില്‍ വെച്ച്,ഒരു വിഭാഗത്തെ ജനിച്ച മണ്ണില്‍ നിന്നും ആട്ടി ഓടിക്കാന്‍ കരുക്കള്‍ നീക്കുന്ന അജയ് സിംഹ്…


അപ്രഖ്യാപിത അടിയന്തരാവസ്ഥ തന്നെയാണ് യൂ പിയില്‍…
ഇന്‍ഡ്യ ഒരു ജനാധിപത്യ മതേതര രാജ്യമാണ്…പാകിസ്താന്‍ ഒരു മത രാഷ്ട്രവും…ഇന്‍ഡ്യയിലെ മുസ്‌ളീംങ്ങള്‍,ഈ രാജ്യത്തിന്റ്‌റെ സ്വാതന്ത്ര്യത്തിന് വേണ്ടി പട പൊരുതിയവരും,ജീവത്യാഗം ചെയ്തവരുമാണ്…ചരിത്രം പഠിച്ചവര്‍ക്ക് അത് മനസ്സിലാകും…സ്വന്തമായ ചരിത്രം ഇല്ലാത്തവര്‍ക്ക്,എന്ത് ചരിത്ര ബോധം..വെളളക്കാര്‍ക്ക് പാദ സേവ നടത്തി മാപ്പിരന്നവരുടെ സ്ഥാനം,ചരിത്രത്തിന്റ്‌റെ ചവിറ്റ് കുട്ടയിലാണ്..
ഇന്‍ഡ്യ വിഭജിക്കപെട്ടപ്പോള്‍,ജനിച്ച ഈ നാടാണ് ഞങ്ങള്‍ക്ക് വലുതെന്ന് പറഞ്ഞ്,മത രാഷ്ട്രത്തെ തളളി പറഞ്ഞ്,മതേതര ഇന്‍ഡ്യയേ പുല്‍കിയവരാണ് ഇവിടുത്തെ മുസ്‌ളീംങ്ങള്‍..ആ മുസ്‌ളീംങ്ങളെയാണ്,രാജ്യ ദ്രോഹികളായ സംഘ പരിവാറുകള്‍ ദേശ സനേഹം പഠിപ്പിക്കാനും,ഈ നാട്ടില്‍ നിന്നും ആട്ടി പായിക്കാനും നോക്കുന്നത്…അവരുടെ സേനാധിപന്‍,ഇപ്പോള്‍ അമിഠ് ഷാ അല്ര..അത് അജയ് സീംഹ് അഥവാ ആദിത്യനാഥ് എന്ന നരാധമനാണ്…
ഇനി പറയൂ ആരാണ് യോഗീ,?
ഒന്നുറപ്പാണ്…
ഒരു ഫാസിസ്റ്റ് ഭരണാധികാരിയും അധികം നാള്‍ വാഴ്ന്ന ചരിത്രമില്ല..
ഹിറ്റലര്‍
മുസ്സോളിനി
ഇനി…
അജയ് സിംഹ് അഥവാ ആദിത്യന്‍
നരേന്ദ്രന്‍
അമിഠ്…
കാലം കണക്ക് തീര്‍ക്കുക തന്നെ ചെയ്യും..
നിങ്ങളറിയും…എന്താണ് ജന ശക്തിയെന്ന്…
ജയ് ഹിന്ദ് !
NB
ഈ രാജ്യം ഞങ്ങളുടേതാണ്..
ഹിന്ദുവിന്റ്‌റേയും,മുസല്‍മാന്റ്‌റേയും,സിഖ് സഹോദരങ്ങളുടേയും,ക്രിസ്ത്യാനികളുടേയും,ജൈന ബുദ്ധ മതസ്തരുടേയും,മതമില്ലാത്തവരുടേയും..
ഞങ്ങള്‍ ഇവിടെ തന്നെയുണ്ടാകും…
നിങ്ങള്‍ 39 ശതമാനം മാത്രമുളള സംഘി കൂട്ടങ്ങള്‍ ദയവായി നേപ്പാളിലേക്കോ,നിത്യാനന്ദന്റ്‌റെ കൈലാസത്തിലേക്കോ ,നരേന്ദ്രന്റ്‌റെ ഇഷ്ട ലൊക്കേഷനായ പാകിസ്ഥാനിലേക്കോ പൊയ്‌ക്കോളൂ….

MM NISHAD

More in Malayalam Breaking News

Trending

Recent

To Top