Connect with us

പുതിയൊരു സിനിമ കാണുന്ന പ്രതീതി, കുറെ കൂടി മെച്ചപ്പെട്ടിട്ടുണ്ട്; ‘സ്ഫടികം’ കണ്ട എംഎം മണി പറയുന്നു!

Malayalam

പുതിയൊരു സിനിമ കാണുന്ന പ്രതീതി, കുറെ കൂടി മെച്ചപ്പെട്ടിട്ടുണ്ട്; ‘സ്ഫടികം’ കണ്ട എംഎം മണി പറയുന്നു!

പുതിയൊരു സിനിമ കാണുന്ന പ്രതീതി, കുറെ കൂടി മെച്ചപ്പെട്ടിട്ടുണ്ട്; ‘സ്ഫടികം’ കണ്ട എംഎം മണി പറയുന്നു!

4കെ ഡോള്‍ബി അറ്റ്‌മോസ് മികവില്‍ റീറിലീസിനെത്തിയ ‘സ്ഫടികം’ കണ്ട് മികച്ച പ്രതികരണവുമായി പ്രേക്ഷകര്‍. തങ്ങള്‍ക്ക് ഒരു പുതിയ സിനിമ കാണുന്ന അനുഭവമാണ് ലഭിച്ചതെന്ന് അവര്‍ പറയുന്നു. ചിത്രത്തിന്റെ പ്രത്യേക പ്രീമിയര്‍ പ്രദര്‍ശനം കാണുന്നതിനായി മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പടെയുള്ള നിരവധിയാളുകള്‍ എത്തിയിരുന്നു.

പുതിയൊരു സിനിമ കാണുന്ന പ്രതീതി സമ്മാനിക്കുന്നുണ്ട്, പഴയതിലും കുറെ കൂടി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് സിനിമ കണ്ടിറങ്ങിയ എം.എം. മണി പ്രതികരിച്ചത്. 28 വര്‍ഷത്തെ ഇടവേളക്ക് ശേഷം പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോഹന്‍ലാല്‍ – ഭദ്രന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ‘സ്ഫടികം’ വീണ്ടും തിരശ്ശീലയിലെത്തിയത്.

സിനിമയുടെ തനിമ മിനിമം മൂന്ന് വര്‍ഷത്തേക്ക് ഈ സിനിമയ്ക്ക് ഒടിടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് ഭദ്രന്‍ പറഞ്ഞു.
1995ല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു, ഉര്‍വ്വശി തുടങ്ങിയ ഒരുപിടി അഭിനേതാക്കളുടെ മികച്ച കഥാപാത്രങ്ങളുടെ പ്രകടനങ്ങളുമാണ് ഇന്നും സിനിമയുടെ വിജയം.

മോഹന്‍ലാല്‍ ആരാധകരുടെയും സംവിധായകന്‍ ഭദ്രന്റെയും ദീര്‍ഘകാലത്തെ ആഗ്രഹമാണ് ഫെബ്രുവരി 9ന് സഫലമാവുന്നത്. ചെന്നൈ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടന്നത്. ചിത്രത്തിലെ ശ്രദ്ധേയമായ ഏഴിമലപൂഞ്ചോല എന്ന ഹിറ്റ് ഗാനം വീണ്ടും കെ.എസ്. ചിത്രയും മോഹന്‍ലാലും ചേര്‍ന്ന് വീണ്ടും ആലപിച്ചിട്ടുണ്ടെന്നതും പ്രത്യേകതയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top