10 മിനിറ്റ് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ആ നടി ചോദിച്ചത് ഭീമൻ പ്രതിഫലം!, സ്കൂൾ കലോത്സവത്തിലൂടെ പ്രശസ്തയായ നടി അഹങ്കാരം കാണിച്ചത് 47 ലക്ഷം വിദ്യാർഥികളോട്; മന്ത്രി വി ശിവൻകുട്ടി
10 മിനിറ്റ് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ആ നടി ചോദിച്ചത് ഭീമൻ പ്രതിഫലം!, സ്കൂൾ കലോത്സവത്തിലൂടെ പ്രശസ്തയായ നടി അഹങ്കാരം കാണിച്ചത് 47 ലക്ഷം വിദ്യാർഥികളോട്; മന്ത്രി വി ശിവൻകുട്ടി
10 മിനിറ്റ് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ആ നടി ചോദിച്ചത് ഭീമൻ പ്രതിഫലം!, സ്കൂൾ കലോത്സവത്തിലൂടെ പ്രശസ്തയായ നടി അഹങ്കാരം കാണിച്ചത് 47 ലക്ഷം വിദ്യാർഥികളോട്; മന്ത്രി വി ശിവൻകുട്ടി
മലയാള സിനിമയിലെ പ്രമുഖ നടി സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിന് നൃത്തം പരിശീലിപ്പിക്കാൻ ഭീമമായ പ്രതിഫലം ചോദിച്ചുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ കലോത്സവത്തിലൂടെ പ്രശസ്തയായ നടിയിൽ നിന്നാണ് ഈ പെരുമാറ്റം ഉണ്ടായതെന്നും ശിവൻ കുട്ടി പറഞ്ഞത്.
16000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിന് വേണ്ടി യുവജനോത്സവം വഴി വളർന്ന് വന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ചോദിച്ചിരുന്നു. അവർ അതിന് സമ്മതിക്കുകയും ചെയ്തതാണ്. എന്നാൽ പത്ത് മിനിറ്റ് ദൈർഘ്യമുള്ള നൃത്തത്തിന് അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചത്.
അതുകൊണ്ട് ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗത ഗാനം പഠിപ്പിക്കേണ്ട എന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട് എന്നും അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാനും കുട്ടികളെ നൃത്തം പരിശീലിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
കലോത്സവങ്ങളിലൂടെ പേരെടുത്തവർ കുറച്ചു സിനിമയും കാശുമായപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് നൃത്തത്തിൽ വിജയിച്ചത് കാരണമാണ് സിനിമയിലെത്തുന്നത്. ഇത്തരം ആളുകൾ പിൻതലമുറയിലുള്ള കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ്.
കുറച്ചു സിനിമയും കുറച്ചു കാശും ആയപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാർഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചിരിക്കുന്നത് എന്നും ശിവൻകുട്ടി പറഞ്ഞു. എന്നാൽ ഏത് നടിയാണ് ഇത് എന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. തുടർന്ന് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ആ നടി ആരാണെന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം തന്നെ സംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് രണ്ടുമാസത്തിനകം നിയമനിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം. ഹേമാ കമ്മിറ്റി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും അപകടം പറ്റിയെന്നുള്ള വാർത്തകൾ പുറത്തെത്തുന്നത്. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...