‘പശ്ചാത്താപത്തിലൂടെ പാപിക്ക് മോചനം നൽകാൻ ഞാൻ ദൈവമല്ല’ – നിവിൻ പോളിയുടെ ഇതുവരെ കാണാത്ത ഗെറ്റപ്പുമായി മിഖായേൽ ടീസർ കാണാം..
നിവിൻ പോളിയുടെ ആക്ഷൻ ചിത്രം മിഖായേലിന്റെ രണ്ടാമത്തെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാസ്സ് ആക്ഷൻ നിറഞ്ഞ ചിത്രത്തിൽ ഡോക്ടർ ജോൺ മിഖായേലായാണ് നിവിൻ പോളി എത്തുന്നത്.
ചിത്രത്തിലെ നിവിൻ പോളിയുടെ ലുക്ക് തന്നെ ഗംഭീരമാണ്. വൻ മെയ്ക്ക് ഓവറിലാണ് നിവിൻ പോളി എത്തുന്നത്. ടീസറിലെ മറ്റൊരു ഹൈലൈറ്റ് ഉണ്ണി മുകുന്ദന്റെ നെഗറ്റീവ് വേഷമാണ്. പശ്ചാത്താപത്തിലൂടെ പാപിക്ക് മോചനം നൽകാൻ ഞാൻ ദൈവമല്ല എന്ന ജോൺ മിഖായേലിന്റെ ഡയലോഗിന് പാപത്തിന്റെ കൂലി മരണമാണ് എന്ന ഉണ്ണി മുകുന്ദൻ ഡയലോഗാണ് മറുപടി.
പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒന്നര മിനിട്ടിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ജിമ മോഹന്‍, കെ.പി.എ.സി ലളിത, ജെ.ഡി ചക്രവര്‍ത്തി, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, അശോകന്, സുദേവ് നായര്‍, ശാന്തി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജനുവരി 18നാണ് റിലീസ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...