Malayalam Breaking News
മിഖായേൽ വിജയകരമായി മൂന്നാം വാരത്തിലേയ്ക്ക്
മിഖായേൽ വിജയകരമായി മൂന്നാം വാരത്തിലേയ്ക്ക്
ഹനീഫ് അദേനി സംവിധാനം നിർവഹിച്ച് നിവിൻ പോളി നായകനെത്തിയ മിഖായേല്‍ മികച്ച പ്രതികരണങ്ങള്‍ നേടി മൂന്നാം വാരത്തിലേയ്ക്ക് കടന്നു. കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം നിർവഹിച്ച ചിത്രമാണ് മിഖായേൽ. നിവിന്‍ പോളി പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് വില്ലാനായെത്തുന്നത്. കുഞ്ഞു പെങ്ങള്‍ക്ക് എല്ലാവിധ കരുത്തുമായി ഒപ്പം നില്ക്കുന്ന മിഖായേല്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നിവിന്റെ പെങ്ങളുടെ റോള്‍ അഭിനയിച്ചിരിക്കുന്നത് നവനി ദേവാനന്ദാണ്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട്സമ്പന്നമായ ചിത്രം കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്നതാണ്. പഞ്ച് ഡയലോഗുകളും കോരിത്തരിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും ചിത്രത്തെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാക്കുന്നു.
ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവ് ജെ.ഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത, ശാന്തി കൃഷ്ണ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ആന്റോ ജോസഫ് നിര്‍മ്മിച്ച ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് വിഷ്ണു പണിക്കര്‍ ആണ്.
വേള്‍ഡ് വൈഡ് കളക്ഷന്‍ ആയി ആദ്യ നാലു ദിവസം കൊണ്ട് തന്നെ ചിത്രം പത്തു കോടി രൂപ നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
mikhael movie running successfully
