ജനുവരിയിൽ മാസ്സുമായി എത്തുകയാണ് നിവിൻ പോളിയുടെ മിഖായേൽ . വലിയ പ്രതീക്ഷയാണ് ചിത്രത്തിൽ ആരാധകർ നൽകുന്നത്. കാരണം വലിയൊരു ആക്ഷൻ പാക്കാണ് ചിത്രമെന്നാണ് ട്രെയ്ലർ പറയുന്നത്.
കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം നിവിന്‍ നായകനായി അഭിനയിക്കുന്ന മിഖായേല്‍ റിലീസിന് മുന്‍പ് തന്നെ വലിയ ആകാംക്ഷയാണ് ആരാധകർക്ക് നൽകിയത് .
ഉണ്ണി മുകുന്ദന്റെ വില്ലൻ വേഷവും വമ്പൻ താരനിരയും മിഖായേലിനു മാറ്റ് കൂട്ടുന്നു. . മിഖായേലിനെ കുറിച്ചുള്ള ആദ്യ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മഞ്ജിമ മോഹൻ , സുദേവൻ നായർ, ജെ ഡി ,ചക്രവർത്തി കെ പി എ സി ലളിത , സിദ്ദിഖ് , ബാബു ആന്റണി തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഗ്രേറ്റ് ഫാദർ , അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്ക്ര ശേഷം ഹനീഫ് അദാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേൽ. വിജയം റിലീസിന് മുൻപ് തന്നെ ഉറപ്പിച്ച ചിത്രമാണ് മിഖായേൽ .
രവി വർമന്റെ അസിസ്റ്റന്റ് ക്യാമറാമാൻ വിഷ്ണു പണിക്കർ ആണ് സിനിമാട്ടോഗ്രാഫർ .. വിഷ്ണു മിഖായേലിലൂടെ സിനിമാറ്റിഗ്രാഫറായി അരങ്ങേറ്റം കുറിക്കുകയാണ്.
മലയാളത്തിനപ്പുറം വിവിധ ഭാഷകളിൽ തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ സംഗീത സംവിധായകനാണ് ഗോപി സുന്ദർ . മിഖായേലിലും സംഗീതം ഗോപി സുന്ദറാണ്.
ആന്റോ ജോസെഫിന്റെ പ്രൊഡക്ഷൻ ഹൗസ് AJ ആണ് മിഖായേൽ നിർമിക്കുന്നത്. ആക്ഷനും മാസ്സും കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപെട്ട കൂട്ടുകളുമൊക്കെ ചിത്രത്തിൽ ഉണ്ടെന്നാണ് പറയുന്നത്.എന്തായാലും മണിക്കൂറുകൾക്കകം മിഖായേൽ ആദ്യ പ്രതികരണങ്ങൾ അറിയാം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...