മിഖ സിംഗ് രാജ്യത്തിൻറെ അഭിമാനത്തേക്കാൾ പണത്തിന് പ്രാധാന്യം നൽകിയെന്ന് ആരോപണം; പാകിസ്ഥാനിൽ പാടിയതിന് വിലക്കേർപ്പെടുത്തി ഇന്ത്യൻ സിനിമ ലോകം
പാകിസ്താനിലെ സംഗീതപരിപാടിയില്‍ പങ്കെടുത്ത ഗായകന് മിഖ സിങ്ങിന് വിലക്കേർപ്പെടുത്തി ഇന്ത്യൻ സിനിമാ സംഘടന. ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന് (എ ഐ സി ഡബ്ല്യു എ)ആണ് മിക്കിന് വിലക്കേർപ്പെടുത്തിയത്.
കറാച്ചിയിലെ സംഗീതനിശയില്‍ പങ്കെടുത്ത മിഖ സിങ്ങിനെ വിലക്കുകയാണെന്ന് ആള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന് പ്രസ്താവനയിലൂടെ അറിയിച്ചു. എല്ലാ മ്യൂസിക് കോണ്ട്രാക്റ്റുകളില് നിന്നും മിഖ സിങ്ങിനെ ഒഴിവാക്കും. സിനിമകളിലോ മ്യൂസിക് ആല്‍ബങ്ങളിലോ ഓണ്‍ലൈന്‍ മ്യൂസിക് സംരംഭങ്ങളിലോ പങ്കെടുപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി.
മിഖ സിങ് രാജ്യത്തിെന്റ അഭിമാനത്തേക്കാള്‍ വില നല്‍കിയത് പണത്തിനാണ്. ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്ക്കുേമ്ബാള് അസോസിയേഷെന്റ തീരുമാനങ്ങള്‍ ലംഘിച്ച് അദ്ദേഹം പാക് പരിപാടിയില്‍ പങ്കെടുത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന് പ്രസിഡന്റ് സുരേഷ് ശ്യാമള്‍ ഗുപ്ത അറിയിച്ചു.
“ഇന്ത്യയില്‍ ആരും മിഖാ സിങ്ങിനൊപ്പം പ്രവര്‍ത്തിക്കുന്നില്ലെന്ന് എ ഐ സി ഡബ്ല്യുഎ ഉറപ്പുവരുത്തും, ആരെങ്കിലും അങ്ങനെ ചെയ്താല്‍ അവര്‍ക്ക് കോടതിയില്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും,” പ്രസ്താവനയില്‍ എ ഐ സി ഡബ്ല്യു എ പറയുന്നു. കറാച്ചില്‍ പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിെന്റ ബന്ധുക്കള്‍ നടത്തിയ സംഗീതവിരുന്നിലാണ് മിഖ സിങ് പങ്കെടുത്തത്.
mikha singh- singer- pakistan
