Malayalam Breaking News
മൈക്കിള്‍ ജാക്‌സന്റെ ചിമ്ബാന്‍സി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു ; ചിമ്പാൻസിയെ ജാക്സൺ ക്രൂരമായി മർദിച്ചിരുന്നു എന്ന് വെളിപ്പെടുത്തൽ !
മൈക്കിള്‍ ജാക്‌സന്റെ ചിമ്ബാന്‍സി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു ; ചിമ്പാൻസിയെ ജാക്സൺ ക്രൂരമായി മർദിച്ചിരുന്നു എന്ന് വെളിപ്പെടുത്തൽ !
പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പെറ്റ് ആയിരുന്ന ചിമ്പാൻസി ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. ബബിള്‍സ് എന്ന് പേരിട്ട് വിളിച്ചിരുന്ന ചിമ്ബാന്‍സിയെ മൈക്കിള്‍ ജാക്‌സണ്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നുമാണ് വെളിപ്പെടുത്തല്‍. പ്രൈമറ്റോളജിസ്റ്റായ ഡേയിം ജേയിം ഡുഡാളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ബബിള്‍സിന്റെ മുഖത്ത് മൈക്കിള്‍ ജാക്‌സണ്‍ അടിച്ചിരുന്നു. വയറ്റില്‍ ചവിട്ടിയിരുന്നതായും ഡേയിം പറയുന്നുണ്ട്. മൈക്കിള്‍ ജാക്‌സണെ കാണുമ്ബോഴൊക്കെ ബബിളിനെക്കുറിച്ച് സംസാരിക്കാറുണ്ട്. ബബിള്‍ അനുഭവിച്ച പീഡനങ്ങള്‍ക്കെല്ലാം ഉത്തരവാദി മൈക്കിള്‍ ജാക്‌സണാണെന്നും ചിമ്ബാന്‍സികളെക്കുറിച്ചും മൃഗങ്ങളുടെ സ്വഭാവത്തെക്കുറിച്ചും ഗവേഷണം നടത്തിയ ഡേയിം പറയുന്നു. ബബിള്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. അവന്‍ സുന്ദരനായിരുന്നുവെന്നും ഡേയിം പറയുന്നു.
ചിമ്ബാന്‍സിയെ ജാക്‌സണ്‍ ഉപദ്രവിക്കുന്നതിന് താന്‍ ദൃക്‌സാക്ഷിയായിരുന്നുവെന്ന് ജാക്‌സന്റെ സഹോദരി ലെ ടോയ ജാക്‌സന്റെ മുന്‍ ഭര്‍ത്താവ് ജാക്ക് ഗോര്‍ഡണും വെളിപ്പെടുത്തിയിരുന്നു. ബബിളിന്റെ മുഖത്ത് ജാക്‌സണ്‍ അടിച്ചിരുന്നു. വയറ്റില്‍ ചവിട്ടിയിരുന്നുവെന്നും ഗോര്‍ഡണ്‍ വ്യക്തമാക്കിയിരുന്നു.
1980 ല്‍ ആനിമല്‍ ട്രെയ്‌നറില്‍ നിന്നുമാണ് ജാക്‌സണ്‍ ബബിള്‍സിനെ ദത്തെടുത്തത്. വലുതായപ്പോള്‍ അക്രമ സ്വഭാവം കാട്ടിയ ബബിള്‍സ്, കുട്ടികളെ ഉപദ്രവിക്കുമെന്ന് കരുതിയ മൈക്കിള്‍ ജാക്‌സണ്‍ ചിമ്ബാന്‍സിയെ പിന്നീട് കാലിഫോര്‍ണിയയിലെ ആനിമല്‍ ട്രെയ്‌നറിന് കൈമാറി. 2003 ല്‍ ബബിള്‍സ് ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് പറയുന്നത്. ഫ്‌ളോറിഡയിലെ സെന്റര്‍ ഫോര്‍ ഏപ്‌സില്‍ കഴിയുന്ന ബബിള്‍സിന് നിലവില്‍ 35 വയസ് പ്രായമുണ്ട്.
ജാക്‌സണ്‍ ഈ ലോകത്തോട് വിടപറഞ്ഞ് ഒരു പതിറ്റാണ്ട് തികയുന്ന സാഹചര്യത്തിലും അദ്ദേഹത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ജാക്‌സണ്‍ തങ്ങളെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഒട്ടനവധി പേരാണ് രംഗത്ത് വന്നത്.
ലൈംഗിക പീഡനക്കേസില്‍ 2003 ല്‍ ജാക്‌സണ്‍ വിവാദത്തിലായ സമയത്താണ് ചിമ്പാന്‍സി ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ തക്ക സമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ബബിള്‍സ് മരിച്ചില്ല. ഫ്‌ലോറിഡയിലുള്ള സെന്റര്‍ ഫോര്‍ ഏപ്‌സിലാണ് ബബിള്‍സ് ഇപ്പോള്‍ ജീവിക്കുന്നത്.
michael jackson pet babiles tried suicide
