Malayalam Breaking News
ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള പെൺകുട്ടി ഞാനാണ്, രണ്ടാം വിവാഹത്തെക്കുറിച്ച് മിയ ഖലീഫ !
ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള പെൺകുട്ടി ഞാനാണ്, രണ്ടാം വിവാഹത്തെക്കുറിച്ച് മിയ ഖലീഫ !
വിവാഹിതയാകാന്‍ പോകുന്ന കാര്യം കഴിഞ്ഞ ദിവസമാണ് മുന്‍ പോണ്‍ താരം മിയ ഖലീഫ അറിയിച്ചത്. കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗുമായുള്ള വിവാഹം തീരുമാനിച്ച കാര്യം മിയയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും ഭാഗ്യമുളള പെൺകുട്ടിയാണ് താൻ എന്ന് വിവാഹ നിശ്ചയം ചിത്രം പങ്കുവെച്ചു കൊണ്ട് താരം പറഞ്ഞു.
സണ്ണി ലിയോണിന് ശേഷം ഇന്ത്യയിൽ ഏറെ ആരാധകരുള്ള പോൺ താരമാണ് മിയ ഖലീഫ. സ്വീഡിഷുകാരനായ കാമുകന്‍ റോബർട്ട് സാന്‍ഡ് ബർഗാണു മിയയെ വിവാഹം ചെയ്യാൻ പോകുന്നത്. മിയ വിവാഹത്തിനു സമ്മതിച്ചതായി റോബർട്ട് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ചിക്കാഗോയിലെ ഹോട്ടലിലായിരുന്നു റോബർട്ട് വിവാഹാഭ്യർഥന നടത്തി താരത്തെ മോതിരം അണിയിച്ചത്.
‘ഞങ്ങൾ ചിക്കാഗോയിൽ പോയി. ഹോട്ടൽ സ്മിത്തില്‍ നിന്നു നല്ലൊരു അത്താഴം കഴിച്ചു. അതിനുശേഷം വിവാഹാഭ്യർഥന നടത്തി. അവൾ സമ്മതിച്ചു’– ഇവരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം റോബർട്ട് കുറിച്ചു. ഭക്ഷണം സൂക്ഷിക്കുന്ന പാത്രത്തിലാണു മോതിരം ഒളിച്ചുവച്ചത്. മിയ സമ്മതിച്ചതോടെ മോതിരം അണിയിച്ചു. മനോഹരമായ അന്തരീക്ഷമൊരുക്കിയ ഹോട്ടൽ അധികൃതർക്കും റോബർട്ട് നന്ദി അറിയിച്ചു. റോബർട്ടിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണു മിയയും ഇക്കാര്യം സ്ഥിരീകരിച്ചു.
‘ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള പെൺകുട്ടിയാണെന്നും വിവാഹാഭ്യർഥന അപ്രതീക്ഷിതമായിരുന്നു’ എന്നും താരവും കുറിച്ചു. റോബർട്ട് ഒരു ഷെഫ് ആണ്. പോൺ സിനിമാ അഭിനയത്തിൽ നിന്നു വിരമിച്ച മിയ ഇപ്പോൾ സ്പോർട്സ് കമന്റേറ്ററായി ജോലി ചെയ്യുന്നു. താരത്തിന്റെ വിവാഹനിശ്ചയ വാർത്ത പുറത്തുവന്നതോടെ ആശംസകളുമായി ആരാധകരെത്തി. ഇരുവരുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ ആശംസാ പ്രവാഹമാണ്. 2011 ലായിരുന്നു മിയാ ഖലീഫയുടെ ആദ്യ വിവാഹം. സ്കൂളില്‍ പഠിക്കുമ്പോൾ ആരംഭിച്ച പ്രണയമാണു വിവാഹത്തിലെത്തിയത്. എന്നാൽ മുന്നു വർഷത്തിനുശേഷം ഈ ബന്ധം അവസാനിപ്പിച്ചു. 2016ൽ വിവാഹമോചനം നേടി. ഇതിനുശേഷമാണു ഡെൻമാർക്കിലെ ഒരു റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്ന റോബർട്ട് സാന്‍ഡ്ബർഗിനെ പരിചയപ്പെടുന്നത്.
mia khalifa marriage
