Malayalam
പിറന്നാള്‍ ആശംസ നൽകിയ സന്ദീപ് ജി വാര്യര്‍ക്ക് മറുപടി നൽകി ലാലേട്ടൻ
പിറന്നാള്‍ ആശംസ നൽകിയ സന്ദീപ് ജി വാര്യര്‍ക്ക് മറുപടി നൽകി ലാലേട്ടൻ
അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് പിറന്നാള്‍ സന്ദേശവുമായി സന്ദീപ് ജി വാര്യര്‍. വരിക്കാശ്ശേരി നാട്ടുകാരനായ താന്‍ മോഹന്‍ലാലിന്റെ ആരാധകന് ആണെന്നു സന്ദീപ് പറയുന്നു.
‘സത്യത്തില്‍ ഇന്നത്തെ ദിവസം ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്കിയ ഒന്നാണ്. ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ അയച്ചുകൊടുത്തിരുന്നു. മറുപടി പ്രതീക്ഷിച്ചതേ ഇല്ല.’
റിലീസ് ദിവസം ഇടിച്ചു കുത്തി സിനിമ കണ്ടിരുന്ന ഈ പാവം ആരാധകനെ പരിഗണിക്കേണ്ട എന്തു കാര്യമാണ് ആ മഹാമനുഷ്യനുള്ളത്. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മോഹന്‍ലാല്‍ എന്ന മഹാനടന് മറുപടി സന്ദേശമയച്ചു.എന്റെ നാടിനെ കൃത്യമായി ഓര്‍ത്തെടുത്തുകൊണ്ട്. വെള്ളിനേഴിയും ഒളപ്പമണ്ണ മനയും മട്ടന്നൂരും കീഴ്പ്പടം കുമാരന് നായരും എന്തിനേറെ എന്റെ അച്ഛന്റെ സുഹൃത്തായ ഇന്ദ്രന് വൈദ്യരെ അദ്ദേഹം ഓര്‍ത്തെടുത്തു.
എന്നെ ടിവിയില്‍ കാണാറുണ്ടന്നും അടുത്തുതന്നെ നേരില്‍ കാണാനാവട്ടെ എന്നും പറഞ്ഞപ്പോള്‍ എന്റെ സന്തോഷം ഇരട്ടിച്ചു. വരിക്കാശ്ശേരി മനയിലെ പൂമുഖത്ത് ചാരു കസേരയില്‍ കസവുമുണ്ട് ഉടുത്തിരിക്കുന്ന മീശ പിരിക്കുന്ന തമ്ബുരാന് വേഷം ഒരിക്കല്‍ കൂടി ആടണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അത്തരമൊരു വേഷം ചെയ്യാന്‍ അടുത്തുതന്നെ ഭാഗ്യം ഉണ്ടാവട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. നമസ്കരിക്കുന്നു ആ ലാളിത്യത്തിന് മുന്നില്‍ . ലാലേട്ടന് സമം ലാലേട്ടന് മാത്രം.’ സോഷ്യല്‍ മീഡിയയില്‍ കുറിച്ചുകൊണ്ട് സന്ദീപ് ലാലേട്ടന് അയച്ച മറുപടി സന്ദേശം പങ്കുവച്ചു
