Connect with us

പലയിടത്തും ആ പാട്ടുപാടി ഞാൻ കരഞ്ഞിട്ടുണ്ട്; അമ്മയുടെ ഓർമ്മയിൽ വിങ്ങി പൊട്ടി എംജി ശ്രീകുമാർ

Actress

പലയിടത്തും ആ പാട്ടുപാടി ഞാൻ കരഞ്ഞിട്ടുണ്ട്; അമ്മയുടെ ഓർമ്മയിൽ വിങ്ങി പൊട്ടി എംജി ശ്രീകുമാർ

പലയിടത്തും ആ പാട്ടുപാടി ഞാൻ കരഞ്ഞിട്ടുണ്ട്; അമ്മയുടെ ഓർമ്മയിൽ വിങ്ങി പൊട്ടി എംജി ശ്രീകുമാർ

ദേവാസുരം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഗാനങ്ങൾ അങ്ങനെ ആരാധകർക്ക് മറക്കാൻ ആകില്ല. പ്രത്യേകിച്ച് ‘സൂര്യകിരീടം വീണുടഞ്ഞു’ എന്ന ഗാനം. ഐവി ശശി സംവിധാനം ചെയ്ത ദേവാസുരത്തിൽ ഗാനങ്ങൾ പാടിയിരിക്കുന്നത് എം.ജി ശ്രീകുമാറാണ്.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം ജി രാധാകൃഷ്ണനാണ്. ഇപ്പോഴിതാ ‘സൂര്യകിരീടം വീണുടഞ്ഞു’ എന്ന ഗാനത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്‌ക്കുകയാണ് എംജി ശ്രീകുമാർ.

“ഐവി ശശി സാറിന്റെ സിനിമയായ ദേവാസുരം ഞങ്ങൾ ഒരു കുടുംബം പൊലെ ചെയ്തതായിരുന്നു. ചേട്ടൻ, ചേച്ചി, ചിത്ര അടക്കമുള്ള ചേട്ടന്റെ ശിഷ്യഗണങ്ങൾ എല്ലാവരും ഇതിൽ ഉണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചിരുന്നും, താമസിച്ചും ചെയ്ത പാട്ടുകളാണ് അവ. മാത്രമല്ല സൂര്യകിരീടം എന്ന പാട്ട് ചെയ്യുമ്പോൾ ഞാനും ചേട്ടനും തമ്മിൽ വഴക്കുണ്ടായിട്ടുണ്ട്. ഒരു സംഗതി പാടാൻ പറഞ്ഞപ്പോൾ അത് നല്ല പ്രയാസമുള്ളതായതിനാൽ പാടാൻ ആയില്ല. അവസാനം ഞാൻ പാടി. സംഗീതപരമായി വഴക്കുകൾ ഒരുപാട് ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടുണ്ട്”.

“അതേസമയം ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ചേട്ടൻ ഒരു ട്യൂൺ പാടി കൊടുത്തു. പിന്നാലെ അത് റെക്കോർഡ് ചെയ്ത് അതിനൊത്ത് വരികളും എഴുതി ഗിരീഷ് തിരിച്ചെത്തിയപ്പോൾ ചേട്ടൻ ഞെട്ടിപ്പോയി. സന്ദർഭത്തിന് അനുയോജ്യമായ ഇതിലും നല്ല വരികൾ ഇനി കിട്ടില്ല എന്നും പറഞ്ഞ് ഐ വി ശശി സർ ഗിരീഷിനെ കെട്ടിപ്പിടിച്ചു.

പലയിടത്തും ആ പാട്ടുപാടി ഞാൻ കരഞ്ഞിട്ടുണ്ട്. എന്റെ അമ്മയുടെ ഓർമ്മയിൽ വിങ്ങി പൊട്ടി പാട്ടു നിന്നു പോയിട്ടുണ്ട്. ‘ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..’ ആ വരികൾ പാടാൻ കഴിയുന്നില്ലായിരുന്നു”-എംജി ശ്രീകുമാർ പറഞ്ഞു.

Continue Reading
You may also like...

More in Actress

Trending

Recent

To Top