Actress
ഒരു മുദ്ര പോലും ആ കുട്ടിയ്ക്ക് അറിയില്ലായിരുന്നു; കങ്കണയെ ഡാൻസ് പഠിപ്പിച്ചതിനെ കുറിച്ച് കല മാസ്റ്റർ
ഒരു മുദ്ര പോലും ആ കുട്ടിയ്ക്ക് അറിയില്ലായിരുന്നു; കങ്കണയെ ഡാൻസ് പഠിപ്പിച്ചതിനെ കുറിച്ച് കല മാസ്റ്റർ
പ്രേക്ഷകർക്കേറെ സുപരിചിതയാണ് ഡാൻസ് മാസ്റ്റർ കല. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകൾക്ക് നൃത്ത സംവിധാനം നിർവഹിച്ച കലയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ചന്ദ്രമുഖിയ്ക്കായി കങ്കണയെ ഡാൻസ് പഠിപ്പിച്ച അനുഭവങ്ങൾ പങ്കുവ്യയ്ക്കുകയാണ് കല മാസ്റ്റർ.
ഡാൻസ് അറിയുന്ന ആളുകളെ കൊണ്ട് ഡാൻസ് ചെയ്യിക്കുന്നതിൽ വലിയ കാര്യമില്ല. എന്നാൽ അറിയാത്ത ഒരാളെ ഡാൻസ് ചെയ്യിക്കുകയെന്നത് വലിയ അച്ചീവ്‌മെന്റാണ്. ചന്ദ്രമുഖിയിൽ കങ്കണയ്ക്ക് ഡാൻസ് പഠിപ്പിച്ചത് വലിയ അച്ചീവ്‌മെന്റ് ആയി ആണ് ഞാൻ കാണുന്നത്. കാരണം കങ്കണയ്ക്ക് ഒന്നും അറിയില്ലായിരുന്നു.
ക്ലാസിക്കൽ അറിയുക പോലും ഇല്ലായിരുന്നു. ഒരു മുദ്ര പോലും ആ കുട്ടിയ്ക്ക് അറിയില്ല. പിന്നെ ഞാൻ പറഞ്ഞ് കൊടുത്താണ് മുദ്ര പഠിച്ചെടുക്കുന്നത്. ആ മുദ്രങ്ങൾ മാത്രം ചെയ്താൽ മതിയെന്ന് ഞാൻ ആ കുട്ടിയോട് പറഞ്ഞു. ആ സമയത്ത് കങ്കണയ്ക്ക് എമർജൻസി എന്ന സിനിമയുടെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു.
അതുകൊണ്ട് തന്നെ അവൾ ഒരുപാട് ബിസിയായിരുന്നു. പക്ഷെ ആ കുട്ടി വളരെ കോപ്രേറ്റീവായിരുന്നു. ചന്ദ്രമുഖിയുടെ ആദ്യ ഭാഗത്തിൽ ഒരു പാട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ സിനിമയിൽ മൂന്ന് പാട്ടുകൾ ഉണ്ടായിരുന്നു. ആ മൂന്ന് പാട്ടുകളും കങ്കണ നന്നായി ചെയ്തു. എനിക്ക് അത് ഒരുപാട് ഇഷ്ടമായി എന്നും കലാ മാസ്റ്റർ പറഞ്ഞു.
പതിനെട്ട് വർഷം മുമ്പ് ബോക്‌സോഫീസിൽ ചരിത്രം സൃഷ്ടിച്ച ‘ചന്ദ്രമുഖി’യുടെ തുടർച്ചയാണ് ‘ചന്ദ്രമുഖി 2’. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ചന്ദ്രമുഖി’ 2005 ഏപ്രിൽ 14-നാണ് റിലീസ് ചെയ്തത്.