Connect with us

അതിന് മുമ്പേ ഞാൻ നോക്കിത്തുടങ്ങിയതാണ് ;എംജി ശ്രീകുമാർ ലേഖ പ്രണയം ആരംഭിച്ചത് അവിടെ നിന്ന്

Movies

അതിന് മുമ്പേ ഞാൻ നോക്കിത്തുടങ്ങിയതാണ് ;എംജി ശ്രീകുമാർ ലേഖ പ്രണയം ആരംഭിച്ചത് അവിടെ നിന്ന്

അതിന് മുമ്പേ ഞാൻ നോക്കിത്തുടങ്ങിയതാണ് ;എംജി ശ്രീകുമാർ ലേഖ പ്രണയം ആരംഭിച്ചത് അവിടെ നിന്ന്

മലയാളി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരകുടുംബമാണ് ഗായകന്‍ എംജി ശ്രീകുമാറിന്റേത്. എംജിയെ പോലെ തന്നെ ഭാര്യ ലേഖ ശ്രീകുമാറിനും കൈനിറയെ ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലേഖ. സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ തന്റെയും എംജിയുടേയും വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. മികച്ച സ്വീകാര്യതയാണ് ലേഖയുടെ വീഡിയോകള്‍ക്ക് ലഭിക്കുന്നത്.

മലയാളികൾക്ക് പ്രിയങ്കരനായ ​ഗായകനാണ് എംജി ശ്രീകുമാർ. വ്യത്യസ്തമായ ശബ്​ദവുമായി പിന്നണി ​ഗാനരം​ഗത്തേക്ക് കടന്ന് വന്ന അദ്ദേഹം പിന്നീട് യേശുദാസ് ഉൾപ്പെടെയുള്ള ​ഗായകരുടെയൊപ്പം അറിയപ്പെടുന്ന ​ഗായകനായി പ്രിയദർശൻ-മോഹൻലാൽ-എംജി ശ്രീകുമാർ എന്നൊരു കൂട്ട് കെട്ട് തന്നെ ഒരു കാലത്ത് ഉയർന്നു വന്നു. മലയാളത്തിന് പുറമെ ഹിന്ദിയിലും എംജി ശ്രീകുമാർ സാന്നിധ്യം അറിയിച്ചു. ഇന്ന് റിയാലിറ്റി ഷോകളിലെ നിറ സാന്നിധ്യം ആണ് എംജി ശ്രീകുമാർ.എംജി ശ്രീകുമാറിന്റെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ലേഖ ശ്രീകുമാറുമായുള്ള പ്രണയം, ലിവിം​ഗ് ടു​ഗെദർ, വിവാഹം തുടങ്ങിയവ ഇടയ്ക്ക് ചർച്ച ആവാറുണ്ട്. എംജി ശ്രീകുമാറിന്റെ കരിയറിലും ജീവിതത്തിലും വലിയ സ്വാധീനം ലേഖയ്ക്കുണ്ട്. ​

ഗായകനോടൊപ്പം എപ്പോഴും ലേഖയെയും കാണാം. തങ്ങൾ ഒരുമിച്ച് സഞ്ചരിച്ച് ശീലിച്ച് പോയെന്നാണ് മുമ്പൊരിക്കൽ എംജി ശ്രീകുമാർ തന്നെ പറഞ്ഞത്. മുമ്പൊരിക്കൽ കൈരളി ടിവിയിലെ ജെബി ജം​ഗ്ഷനിൽ പങ്കെടുക്കവെ ഭാര്യയെ ആദ്യമായി കണ്ടതിനെക്കുറിച്ച് എംജി ശ്രീകുമാർ സംസാരിച്ചിരുന്നു.’വളരെ വർഷങ്ങൾക്ക് മുമ്പ് നാ​ഗപഞ്ചമി എന്ന സിനിമ ഉണ്ടായിരുന്നു. സുരേഷ് ​ഗോപിയും ശോഭനയും അഭിനയിച്ച ചിത്രം. ആ സിനിമയിലെ പാട്ടിന്റെ റെക്കോഡിം​ഗ് കാണാൻ ലേഖ വന്നിരുന്നു’.’അവിടെയാണ് ഒരു വിധി. തിരുവനന്തപുരം തരം​ഗിണി സ്റ്റുഡിയോയിൽ ആണ് റെക്കോഡ് ചെയ്തത്. ലേഖ അവിടെ റെക്കോഡിംഡ് കാണാൻ വന്നതായിരുന്നു. കുറേപ്പേർ വന്നിരുന്നു. അക്കൂട്ടത്തിൽ വന്നതാണ്,’ എംജി ശ്രീകുമാർ പറഞ്ഞു.

ആ പാട്ട് നോക്കിക്കഴിയുമ്പോഴേക്കും ലേഖയുടെ മുഖത്തേക്ക് നോക്കിയോ എന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് എംജി ശ്രീകുമാർ മറുപടി നൽകി. അതിന് മുമ്പേ ഞാൻ നോക്കിത്തുടങ്ങിയെന്നാണ് എംജി ശ്രീകുമാർ പറഞ്ഞത്. ‘സ്നേഹിക്കുകയെന്ന് പറഞ്ഞാൽ പണ്ടത്തെ കാലഘട്ടങ്ങളിൽ കുറച്ച് പ്രയാസം ആണ്. ഇപ്പോഴാണെങ്കിൽ നമുക്ക് മൊബൈൽ എടുത്ത് എസ്എംഎസ് അയക്കാം,’ എംജി ശ്രീകുമാർ പറഞ്ഞു.
2000 ലാണ് ലേഖയും എംജി ശ്രീകുമാറും വിവാഹം കഴിക്കുന്നത്. മൂകാംബികയിൽ വെച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കെയും സന്തോഷകരമായി ഇരുവരും കുടുംബ ജീവിതം നയിക്കുന്നു, ആദ്യ വിവാഹത്തിൽ തനിക്കൊരു മകളുള്ള കാര്യം ലേഖ തന്നെയാണ് തുറന്ന് പറഞ്ഞത്.

എനിക്കൊന്നും മറച്ച് പിടിക്കാൻ ഇല്ല. എനിക്ക് ഒരു മകളുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അവൾ കല്യാണം കഴിഞ്ഞ് അമേരിക്കയിൽ ആണ്. അവർ ഹാപ്പിയാണെന്നുമാണ് ലേഖ മുമ്പൊരിക്കൽ ​ഗൃ​ഹലക്ഷ്മിക്ക് നൽതിയ അഭിമുഖത്തിൽ പറഞ്ഞത്.
താൻ ദൈവത്തോട് ഒരു സുഹൃത്തിനെ ചോദിച്ചു. അങ്ങനെ ദൈവം അയച്ച് തന്നതാണ് മകളെ എന്ന് പിന്നീടൊരിക്കലും ലേഖ പറയുകയുണ്ടായി. അടുത്തിടെ മകളെ കാണാൻ ലേഖ അമേരിക്കയിലേക്ക് പോയിരുന്നു. ഇതിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. തന്റെ വിശേഷങ്ങൾ ഇടയ്ക്കിടെ ലേഖ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

ലേഖ എപ്പോഴും തന്നെടൊപ്പം കാണുന്നതിനെ പറ്റ മുമ്പ് എംജി ശ്രീകുമാർ സംസാരിച്ചിട്ടുണ്ട്. ഇരുപത്തഞ്ച് വർഷത്തോളം ഒരുമിച്ച് നടന്നവരാണ്.

Continue Reading
You may also like...

More in Movies

Trending

Recent

To Top