Connect with us

സുകുമാരി ചേച്ചിയുടെ ആ വാക്ക് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി, ഇപ്പോഴും ആ നിമിഷം ഞാൻ മറക്കില്ല,’ എംജി ശ്രീകുമാർ

Uncategorized

സുകുമാരി ചേച്ചിയുടെ ആ വാക്ക് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി, ഇപ്പോഴും ആ നിമിഷം ഞാൻ മറക്കില്ല,’ എംജി ശ്രീകുമാർ

സുകുമാരി ചേച്ചിയുടെ ആ വാക്ക് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി, ഇപ്പോഴും ആ നിമിഷം ഞാൻ മറക്കില്ല,’ എംജി ശ്രീകുമാർ

മലയാള സിനിമയുടെ സൗകുമാരികം എന്ന് വിശേഷിപ്പിക്കാവുന്ന നടിയാണ് സുകുമാരി. ആറ് പതിറ്റാണ്ട് നീണ്ട കരിയറിൽ 2500 ലേറെ സിനിമകളിലാണ് മലയാളികളുടെ സ്വന്തം സുകുമാരിയമ്മ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിന് പുറമെ അഞ്ച് ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള സുകുമാരി വിടപറഞ്ഞത് 2013 ൽ ആയിരുന്നു. എന്നാലും ചെയ്ത് വെച്ച കഥാപാത്രങ്ങൾ കൊണ്ട് ഇന്നും മലയാളികളുടെ മനസിൽ മായാത്ത മുഖമാണ് സുകുമാരിയുടേത്.

പത്ത് വയസ് മാത്രം പ്രായമുള്ളപ്പോൾ ഇരവ് എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സുകുമാരി ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. ആദ്യകാല നടിയായ പത്മിനിക്കൊപ്പം ഷൂട്ടിങ് കാണാനെത്തിയ സുകുമാരിയെ സംവിധായകൻ നീലകണ്ഠൻ അഭിനയിക്കാൻ ക്ഷണിക്കുകയായിരുന്നു. പിന്നീട് നൃത്തത്തിലും നാടകവേദികളിലും സജീവമായ സുകുമാരി. തസ്‌ക്കരവീരൻ എന്ന മലയാള ചിത്രത്തിലൂടെയാണ് സജീവ അഭിനയത്തിലേക്ക് കടക്കുന്നത്.

അഭിനയത്തിൻറെ അവസാന നാളുകളിൽ മിനിസ്ക്രീനിലേക്കും സുകുമാരി എത്തിയിരുന്നു. ചെറുപ്പത്തിലെ സിനിമയിലെത്തി എങ്കിലും നായിക വേഷങ്ങളേക്കാൾ കൂടുതൽ അമ്മ വേഷങ്ങളിലായിരുന്നു സുകുമാരി തിളങ്ങിയത്. കോമഡിയും വില്ലത്തരവും ഒക്കെ തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ച നടിയായിരുന്നു അവർ.

ഇപ്പോഴിതാ, സുകുമാരിയെ കുറിച്ച് ഗായകൻ എം ജി ശ്രീകുമാറും നടി ധന്യ മേരി വർഗീസും പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. പറയാം നേടാം എന്ന പരിപാടിയിലാണ് അതിഥി ആയി എത്തിയ ധന്യയും അവതാരകനായ എംജി ശ്രീകുമാറും തങ്ങൾക്ക് സുകുമാരിയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്. അവരുടെ വാക്കുകളിലേക്ക്.

‘ഞാൻ ആകെ ഒരു സിനിമയെ നിർമ്മിച്ചിട്ടുള്ളു, അർദ്ധനാരി. ഈ അർദ്ധനാരിയിലെ എല്ലാ അഭിനേതാക്കളോടും എന്റെ പ്രൊഡക്ഷൻ കൺട്രോളർ പേയ്മെന്റ് എങ്ങനെയാണു. എഗ്രിമെന്റ് എങ്ങനെയാണ്. അതിന്റെ മോഡ് ഓഫ് പേയ്മെന്റ് എങ്ങനെയാണു തുടങ്ങിയ കാര്യങ്ങൾ എല്ലാം വിളിച്ച് ചോദിച്ചു. എല്ലാവരും പറഞ്ഞു. എഗ്രിമെന്റ് ഇട്ടു. പക്ഷെ പെട്ടെന്ന് അവിടെ ഒരു കഥാപാത്രം വന്നു. ആ കഥാപാത്രം ചെയ്യാൻ സുകുമാരി ചേച്ചി മാത്രമേ ഉള്ളു’,

‘അങ്ങനെ ഞാൻ നേരിട്ട് സുകുമാരി ചേച്ചിയെ വിളിച്ചു. മദ്രാസിലാണ്. ചേച്ചി ഫോൺ എടുത്തു. ശ്രീക്കുട്ടൻ ആണെന്ന് പറഞ്ഞു. എന്റെ പേര് കേട്ടാൽ അപ്പോൾ പൊൻ തിങ്കൾ പൊട്ടുതൊട്ട എന്ന പാട്ട് പാടി കളിയാക്കാറുണ്ട്. എല്ലാ പരിപാടിക്കും ഞാൻ അതായിരുന്നു പാടിയിരുന്നത്. അങ്ങനെ ഞാൻ ഒരു പടം എടുക്കുന്നുണ്ടെന്ന് പറഞ്ഞു. ആഹാ കുട്ടൻ പടമെടുക്കുന്നോ! എന്താ വേണ്ടേ എന്ന് ചോദിച്ചു’,’എനിക്ക് ഒരു ഏഴ് ദിവസത്തെ ഡേറ്റ് വേണമെന്ന് പറഞ്ഞു. ചിലപ്പോൾ അത് ഒരു പത്ത് ആവും. എവിടെയാ ഷൂട്ടിങ് എന്ന് ചേച്ചി ചോദിച്ചു. തമിഴ്നാട്ടിലെ ഒരു സ്ഥലത്ത് ആണെന്ന് പറഞ്ഞു. ചേച്ചി പറഞ്ഞു, ഓക്കെ മോനെ ഞാൻ വരാം. അപ്പോൾ ഞാൻ ചോദിച്ചു, ചേച്ചി ഞാൻ എത്രയാണ് കരുതേണ്ടത് എന്ന്. ചേച്ചി പറഞ്ഞു, ‘കുട്ടാ ഞാൻ വരും. അഭിനയിച്ചിട്ടു പോകും. കുട്ടന് ഇഷ്ടമുള്ളത് തന്നാൽ മതി’. ഒരു മാസം ആയിട്ട് ഞാൻ ഇതെല്ലാം കോർഡിനേറ്റ് ചെയ്യാൻ ഓടി നടക്കുകയായിരുന്നു. ചേച്ചിയോട് ആ വാക്ക് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി. ഇപ്പോഴും ആ നിമിഷം ഞാൻ മറക്കില്ല,’ എംജി ശ്രീകുമാർ പറഞ്ഞു.

സുകുമാരിയുടെ സ്നേഹം അനുഭവിച്ചറിഞ്ഞതിനെ കുറിച്ച് ധന്യ പറഞ്ഞത് ഇങ്ങനെയാണ്. ‘സുകുമാരി ചേച്ചി ആയിട്ട് ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. സിനിമകളും ഞങ്ങളുടെ കമ്പനിയുടെ ഒരു പരസ്യവും. പിന്നെ ഒരു ഞാനും ജോണും അഭിനയിച്ച സീരിയലിൽ എന്റെ അമ്മുമ്മ ആയിട്ടും ചേച്ചി അഭിനയിച്ചിട്ടുണ്ട്. ചേച്ചി ഇല്ലെന്ന് നമുക്ക് തോന്നില്ല. അത്രയധികം കഥാപാത്രങ്ങളെയാണ് ചേച്ചി ചെയ്തിട്ടുള്ളത്. എല്ലാവരോടും ഭയങ്കര സ്നേഹമാണ് ചേച്ചിക്ക്. ചേച്ചിക്ക് ഒരു ഗ്ലാസ് പാൽ കൊടുത്താൽ അതിന്റെ പകുതി എനിക്ക് തരും. അത്രയും സ്നേഹമാണ്. അത് അനുഭവിച്ചിട്ടുള്ള ആളാണ് ഞാൻ’, ധന്യ പറഞ്ഞു.

More in Uncategorized

Trending

Recent

To Top