Sports Malayalam
വംശീയ അവഹേളനം! ജര്‍മ്മനിക്കായി ഇനി കളിക്കില്ല, മെസൂത് ഓസില്‍ വിരമിച്ചു….
വംശീയ അവഹേളനം! ജര്‍മ്മനിക്കായി ഇനി കളിക്കില്ല, മെസൂത് ഓസില്‍ വിരമിച്ചു….
വംശീയ അവഹേളനം! ജര്‍മ്മനിക്കായി ഇനി കളിക്കില്ല, മെസൂത് ഓസില്‍ വിരമിച്ചു….
ജര്‍മ്മന്‍ ടീമില്‍ നിന്നും വിരമിച്ച് മെസൂത് ഓസില്‍. രാജ്യാന്തര ഫുട്ബോളില്‍ നിന്നും വിരമിച്ച കാര്യം സോഷ്യല്‍ മീഡിയ വഴിയാണ് താരം അറിയിച്ചത്. ഇനി ജര്‍മ്മനിക്കായി കളിക്കില്ല എന്നാണ് താരം അറിയിച്ചത്. ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള മൂന്ന് കത്തുകള്‍ വഴിയാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2018 ലോക കപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ജര്‍മ്മന്‍ ടീമില്‍ ഓസിലായിരുന്നു ഏറ്റവും കൂടുതല്‍ പഴി കേട്ടത്. ലോക കപ്പിന് മുന്നോടിയായി തുര്‍ക്കി പ്രസിഡന്റ് ഏര്‍ദോഗനെ ഓസിലും സഹതാരം ഗുണ്ടകനും സന്ദര്‍ശിച്ചത് ഏറെ വിവാദമായിരുന്നു. ഇതോടെ ഓസിലിനെതിരെ ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷന് കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ തന്റെ ടര്‍ക്കിഷ് വംശീയതയെ ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷന് അവഹേളിച്ചു എന്നുള്ള ഓസിലിന്റെ ആരോപണം വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും.
Mesut Ozil quits from Germany
