Malayalam Breaking News
മേരാനാം ഷാജി’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
മേരാനാം ഷാജി’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
അമർ അക്ബർ അന്തോണി , കട്ടപ്പനയിലെ ഋതിക് റോഷൻ ഇനീ ചിത്രങ്ങളിലൂടെ സംവിധാനത്തിലുള്ള തന്റെ മികവ് മുന്നേ തെളിയിച്ചതാണ് നടനും കോമഡി ആർട്ടിസ്റ്റുമായ നാദിർഷ .നാദിർഷ ഒരുക്കുന്ന അടുത്ത ചിത്രമാണ് ആസിഫ് അലിയെയും ബിജു മേനോനെയും ബൈജുവിനെയും നായകനാക്കി ഒരുക്കുന്ന മേരാ നാം ഷാജി .ബി രാഖേഷിന്റെ നിർമാണത്തിൽ ദിലീപ് പൊന്നനാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്.
കോമഡി നിറഞ്ഞ ചിത്രത്തിൽ 3 വ്യത്യസ്ത വ്യക്തികൾക്ക് ഒരേ പേര് എന്നുള്ളതാണ് പ്രമേയം .ഇവർ തമ്മിൽ എന്താണ് ബന്ധം എന്നുള്ളതൊക്കെ തന്നെ ആണ് ചിത്രത്തിലെ സസ്പെൻസ് .എന്തായാലും രസകരമായ ഒരു എന്റെർറ്റൈനെർ തന്നെ ആകും മേരാ നാം ഷാജി .
ഇതിൽ ഷാജി ജോർജ് എന്ന കൊച്ചിക്കാരൻ കഥാപാത്രം ആസിഫ് അലി ആണ് കൈകാര്യം ചെയ്യുന്നത് .
കോഴിക്കോടൻ ഷാജി ആയി ബിജു മേനോൻ എത്തുന്നു .
ഷാജി സുകുമാരൻ എന്ന ട്രിവാൻഡ്രംകാരൻ ആയി എത്തുന്നത് ബൈജുവും ആണ് .
ചിത്രത്തിൽ നായിക ആയി എത്തുന്നത് നിഖില വിമൽ ആണ് .
കട്ടപ്പന ഹിറ്റാക്കിയ നാദിര്‍ഷ മേരാ നാം ഷാജിയിലും പ്രേക്ഷകരെ നിരാശരാക്കില്ലെന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ . ഏത് പ്രായക്കാര്‍ക്കും മതിമറന്ന് ചിരിക്കാനുള്ള വകതന്നെയാണ് സിനിമയെന്നും ഫാമിലി എന്റര്‍ടെയ്നറായാണ് ചിത്രമൊരുക്കുന്നതെന്നും അണിയറപ്രവര്‍ത്തകരും സമര്‍ഥിക്കുന്നു.
സസ്പെൻസുകൾ കൊണ്ട് ഹരം കൊള്ളിക്കാനും മനസ്സ് നിറയെ ചിരിപ്പിക്കാനുമായി ഏപ്രിൽ 5 നു ആണ് ചിത്രം തീയേറ്ററുകയിൽ എത്തുക .ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും .
mera naam shaji new poster release
