Connect with us

തോമാച്ചായനെ മലയാളികളുടെ ചങ്കിൽ കൊത്തിയെങ്കിൽ, തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ പേരും അതെ ചങ്കിൽ കൊത്തിയിരിക്കും – വിവാദങ്ങൾ വകവെയ്ക്കാതെ സ്ഫടികം 2 ടീസറുമായി ബിജു !

Malayalam Breaking News

തോമാച്ചായനെ മലയാളികളുടെ ചങ്കിൽ കൊത്തിയെങ്കിൽ, തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ പേരും അതെ ചങ്കിൽ കൊത്തിയിരിക്കും – വിവാദങ്ങൾ വകവെയ്ക്കാതെ സ്ഫടികം 2 ടീസറുമായി ബിജു !

തോമാച്ചായനെ മലയാളികളുടെ ചങ്കിൽ കൊത്തിയെങ്കിൽ, തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ പേരും അതെ ചങ്കിൽ കൊത്തിയിരിക്കും – വിവാദങ്ങൾ വകവെയ്ക്കാതെ സ്ഫടികം 2 ടീസറുമായി ബിജു !

വമ്പൻ വിവാദങ്ങൾ ഉയർത്തിയാണ് ബിജു ജെ കട്ടക്കൽ സ്ഫടികം 2 പ്രഖ്യാപിച്ചത്. ഇതിനെതിരെ സംവിധായകൻ ഭദ്രൻ രംഗത്തും വന്നിരുന്നു. എന്നാൽ അതൊന്നും വകവെയ്ക്കാതെ സിനിമയുമായി മുന്നോട്ട് പോകുകയാണ് ബിജു ജെ കട്ടക്കൽ.

വിവാദങ്ങൾക്കു നടുവിൽ സ്ഫടികം 2വിന്റെ ടീസർ റിലീസ് ചെയ്യാനൊരുങ്ങുകയാണ് ബിജു. സ്ഫടികത്തിന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന വാര്‍ത്ത വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. മോഹന്‍ലാല്‍ ആരാധകര്‍ക്ക് തൊട്ടു പിന്നാലെ തന്നെ സ്ഫടികമൊരുക്കിയ ഭദ്രനും സിനിമക്കെതിരെ രംഗത്ത് വന്നു. ‘സ്ഫടികം ഒന്നേയുള്ളു, അതു സംഭവിച്ചു കഴിഞ്ഞു. മോനേ…ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍’- എന്നാണ് ഭദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ ഇപ്പോഴിതാ ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്ന രണ്ടാം ഭാഗത്തിന്റെ ടീസര്‍ ഈ വരുന്ന 30ന് പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ.

‘മലയാളികളുടെ നെഞ്ചിൽ തറച്ച തോമാച്ചായൻ അവതരിച്ചിട്ട് ഈ മാർച്ച്‌ മാസം മുപ്പതാം തീയതി 24 വർഷം പൂർത്തിയാക്കുകയാണ്. അന്നേ ദിവസം തോമാച്ചായന്റെ മകന്റെ കഥയുമായി എത്തുന്ന സ്ഫടികം 2 ഇരുമ്പന്റെ ആദ്യ ടീസർ റിലീസ് ചെയ്യുകയാണ്, തോമാച്ചായനെ മലയാളികളുടെ ചങ്കിൽ കൊത്തിയെങ്കിൽ, തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ പേരും അതെ ചങ്കിൽ കൊത്തിയിരിക്കും, ഇത് എന്റെ അതിരു കടന്ന ആത്മ വിശ്വാസമോ,അഹങ്കാരമോ അല്ല, മറിച്ചച്ചത്‌ ഇരുമ്പൻ സണ്ണി തോമാച്ചായന്റെ മകനാണ് എന്ന സത്യം.’–ബിജു കുറിച്ചു.

ഏകദേശം നാല് വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സ്ഫടികം 2 അനൗൺസ് ചെയ്തതെന്നും ഒരുകാരണവശാലും ചിത്രവുമായി പിന്നോട്ടില്ലെന്നും സംവിധായകൻ ബിജു കട്ടക്കൽ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. സ്ഫടികത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായി സണ്ണിലിയോണ്‍ എത്തുന്നത് സത്യമാണെന്നും ഐപിഎസ് ഉദ്യോഗസ്ഥയായാകും അവർ അഭിനയിക്കുകയെന്നും ബിജു അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി.

‘സ്ഫടികം 2 ഒരു ദിവസം കൊണ്ട് ഉണ്ടായ സിനിമയല്ല, ഏകദേശം നാല് വർഷത്തെ അധ്വാനമുണ്ട് സിനിമയ്ക്ക് പിന്നിൽ. പഴയ സ്ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തൻ റെയ്ബാനെന്ന ആശയവുമായി വന്നത്. റെയ്ബാന്‍ ആർക്കും ഉപയോഗിക്കാവുന്ന ഗ്ലാസ് അല്ലേ? സ്ഫടികം 2 എന്ന ഈ സിനിമ ഇരുമ്പന്റെ കഥയാണ് പറയുന്നത്. ആ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.’

‘ആരോപണങ്ങൾ ഉണ്ടാകട്ടെ, സിനിമ തിയറ്ററിൽ വരുമ്പോഴാണ് യഥാര്‍ത്ഥത്തിൽ ഇതിലെന്താണെന്ന് ആളുകൾ തിരിച്ചറിയൂ. ഇപ്പോൾ മോഹൻലാലിന്റെ പേര് വച്ച് ചിത്രം അനൗൺസ് ചെയ്തിരുന്നെങ്കിൽ വിവാദങ്ങൾ ഉണ്ടാകില്ലായിരുന്നു. യങ് സൂപ്പർസ്റ്റാർ എന്നാണ് ഞാൻ പോസ്റ്ററിൽ പറഞ്ഞിരുന്നത്’.

‘ഇതെന്റെ പുതുപുത്തൻ റെയ്ബാൻ ആണെന്നതാണ് ഭദ്രൻ സാറിനുളള മറുപടി. സിനിമ എന്തായാലും നടക്കും. നമ്മളെ തടയാനാകില്ല. രണ്ടാം ഭാഗവുമായി തന്നെ മുന്നോട്ടുപോകും.’

ചിത്രീകരണം പൂർത്തിയായിട്ടും റിലീസ് ചെയ്യാൻ സാധിക്കാതിരുന്ന ‘യുവേഴ്‌സ് ലവിങ്‌ലി’  എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബിജു. 

biju kattakkal announced sphadikam 2 teaser release

More in Malayalam Breaking News

Trending

Recent

To Top