Tamil
സുരേഷിന്റെ ആദ്യ സിനിമയില്‍ മേനക അഭിനയിക്കാന്‍ സമ്മതിച്ചില്ല ; എന്നാൽ ജീവിതത്തിലെ നായികയായി!
സുരേഷിന്റെ ആദ്യ സിനിമയില്‍ മേനക അഭിനയിക്കാന്‍ സമ്മതിച്ചില്ല ; എന്നാൽ ജീവിതത്തിലെ നായികയായി!
By
സിനിമയോളം പ്രണയത്തെ അടയാളപ്പെടുത്തിയ മറ്റെന്താണുള്ളത്. അതില്‍ ചില പ്രണയങ്ങള്‍ സിനിമയുടെ സ്ക്രീനിന് പുറത്തേക്ക് സഞ്ചരിച്ചു. ആക്ഷന്‍ എവിടെ കട്ട്, എവിടെ എന്ന് നിര്‍വചിക്കാനാവാതെ നിത്യപ്രണയത്തിന്റെ വഴിയിലേക്ക് അവ സഞ്ചരിച്ചു. അങ്ങനെ ഒരു പ്രണയകഥയാണ് നിര്‍മാതാവ് സുരേഷിന്റെയും മേനകയുടെയും.
എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് സുരേഷ് ആദ്യമായി മേനകയെ കാണുന്നത് എന്നായിരുന്നു മേനക ആദ്യം കരുതിയിരുന്നത്. പക്ഷേ അതിന് മുന്‍പ് കൗതുകകരമായ ഒരു കണ്ടു മുട്ടല്‍ അവരുടെ ജീവിതത്തില്‍ സംഭവിച്ചിരുന്നു. മേനക സിനിമയില്‍ എത്തിയ കാലത്ത് കരയൈ തൊടാത്ത അലൈകള്‍ എന്ന സിനിമയെക്കുറിച്ച് സംസാരിക്കാന്‍ മേനകയുടെ വീട്ടില്‍ പ്രിയദര്‍ശനും സുരേഷും ചെന്നിരുന്നു. രണ്ടുപേരും സിനിമയെടുക്കണമെന്ന മോഹവുമായി നടക്കുന്ന കാലമാണ്. കഥകേട്ട് മേനകയുടെ അച്ഛന് 500 രൂപ അഡ്വാന്‍സും വാങ്ങിയതാണ്. പക്ഷേ, കഥാപാത്രത്തോട് താല്പര്യം തോന്നാത്തതിനാല്‍ മേനക അത് ചെയ്തില്ല. പനിപിടിച്ച് അകത്തെ മുറിയില്‍ കിടക്കുകയായിരുന്ന മേനക അന്ന് സുരേഷിനെ കണ്ടതുമില്ല. പക്ഷേ, വെള്ളം കുടിക്കാന്‍ അടുത്ത മുറിയിലെത്തിയ മേനകയെ സുരേഷ് കണ്ടു.
ആദ്യമായി എടുക്കാന്‍ തീരുമാനിച്ച പടത്തിന് നായികയായി നിന്നെ തേടിയതാണ്. ഈ പടം കരതൊട്ടില്ലെങ്കിലും അവസാനം നീയെന്റെ നായികയായി- എന്ന് സുരേഷ് പിന്നീട് മേനകയോട് പറയുമായിരുന്നു. ആ കണ്ടുമുട്ടലിന് ശേഷം എത്രയോ കഴിഞ്ഞ് പൂച്ചക്കൊരു മൂക്കുത്തിയുടെ രണ്ടാം ഷെഡ്യൂള്‍ നടക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. പ്രണയം വരുന്ന വഴികള്‍ എത്ര സങ്കീര്‍ണമാണ്.
Menaka Suresh Kumar love story
