serial
ജീവിതത്തിലെ ഒരു പാഠമായാണ് അതിനെ കാണുന്നത്..ഞങ്ങളുടെ ദാമ്പത്യത്തിൽ സംഭവിച്ചത് ഇതാണ്… ഡോണിന് പിന്നാലെ തുറന്നടിച്ച് മേഘ്ന വിന്‍സെന്റ്
ജീവിതത്തിലെ ഒരു പാഠമായാണ് അതിനെ കാണുന്നത്..ഞങ്ങളുടെ ദാമ്പത്യത്തിൽ സംഭവിച്ചത് ഇതാണ്… ഡോണിന് പിന്നാലെ തുറന്നടിച്ച് മേഘ്ന വിന്‍സെന്റ്
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മേഘ്ന വിന്‍സന്റ്. ചന്ദനമഴയെന്ന പരമ്ബരയിലെ അമൃതയായി എത്തി മലയാളികുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന താരത്തിന്റെ വിവാഹ മോചനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. വിവാഹത്തോട് അനുബന്ധിച്ച് ഈ പരമ്ബരയില്‍ നിന്നും പിന്മാറിയമേഘനയുടെ ഭര്‍ത്താവ് ഡിംപിള്‍ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോണ്‍ ടോണിയാണ്. എന്നാല്‍ ഒരു വര്‍ഷം മാത്രമേ ഈ ദാമ്ബത്യത്തിനു ആയുസ് ഉണ്ടായിരുന്നുള്ളൂ. ഇരുവരും വേര്പിരിഞ്ഞുവെന്നു വാര്‍ത്തകള്‍ പ്രചരിച്ചു.
വിവാഹമോചന വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ പ്രതികരണവുമായി ഡോണ്‍ രംഗത്ത് എത്തിയിരുന്നു. മേഘ്നയുമായുള്ള വിവാഹത്തിന് ഒരു വര്‍ഷത്തെ ആയുസ്സേയുണ്ടായിരുന്നുള്ളൂവെന്നും എട്ടു മാസങ്ങള്‍ക്ക് മുന്‍പ് നിയമപരമായി വേര്‍പിരിഞ്ഞെന്നും ഡോണ്‍ വെളിപ്പെടുത്തി. ഡോണിന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് മേഘ്നയും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.
വിവാഹമോചനത്തെക്കുറിച്ച് പരോക്ഷമായി സൂചിപ്പിക്കുകയാണ് താരം. ‘പ്രതിസന്ധി ഘട്ടമായിരുന്നില്ല അത്. ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവിതത്തിലെ ഒരു പാഠമായാണ് അതിനെ കാണുന്നത്. ജീവിതത്തില്‍ പലവിധ പ്രശ്നങ്ങള്‍ തേടിവരാറില്ലേ, അത്തരത്തിലൊരു സംഭവം. പ്രശ്നങ്ങളും പ്രതിസന്ധികളുമൊക്കെ വരുമ്ബോള്‍ നമ്മള് തന്നെയാണ് നമ്മുടെ ശക്തി. ബിലീവ് ഇന്‍ യുവര്‍സെല്‍ഫ് ഇതാണ് തന്റെ നയമെന്നും’ മേഘ്ന പറയുന്നു.
ആരാധകര്‍ എന്നോ പ്രേക്ഷകരെന്നൊയുള്ള സംബോധന തനിക്കിഷ്ടമല്ലെന്ന് താരം പറയുന്നു. അവരാണ് എല്ലാം. അവരുള്ളത് കൊണ്ടാണ് താന്‍ ഈ ലെവലിലേക്ക് എത്തിയത്. ഇത്രയും പിന്തുണ ലഭിച്ചതും അവരില്‍ നിന്നാണ്. മലയാളികളുടെ മനസ്സില്‍ ഇത്രയുമധികം സ്നേഹമുണ്ടെന്ന് കരുതിയിരുന്നില്ല. അവരുടെ സ്നേഹം കാണുമ്പോള്‍ ഇടയ്ക്ക് കണ്ണ് നിറഞ്ഞുവരാറുണ്ടെന്നും താരം പറയുന്നു.
അമ്മയ്ക്കൊപ്പം ചെന്നൈയിലാണ് മേഘ്ന താമസിക്കുന്നത്. മേഘ്നാ സ്റ്റുഡിയോ ബോക്സ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലിലൂടെ നടി ആരാധകരുമായി സംവദിക്കാറുണ്ട്. എന്നാല്‍ ഇതുവരെയും വിവാഹമോചനത്തെ കുറിച്ച് മേഘ്ന പറഞ്ഞിട്ടില്ലെങ്കിലും മുന്‍ഭര്‍ത്താവ് ഡോണ്‍ വാര്‍ത്ത സത്യമാണെന്ന് തുറന്നു പറയുകയാണ്.
