Malayalam
സഹോദരന്റെ വിവാഹമോചനത്തിന്റെ കാരണങ്ങളെക്കുറിച്ച് അറിയാം; തുറന്നടിച്ച് ഡിംപിള്‍ റോസ്
സഹോദരന്റെ വിവാഹമോചനത്തിന്റെ കാരണങ്ങളെക്കുറിച്ച് അറിയാം; തുറന്നടിച്ച് ഡിംപിള്‍ റോസ്
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം മേഘ്ന വിന്‍സന്റ് ന്റെ വിവാഹ മോചന വാർത്തയാണ് ഇപ്പോൾ സാമൂഹ മാധ്യമങ്ങളിലടക്കം ചർച്ച വിഷയം ചന്ദനമഴയെന്ന പരമ്ബരയിലെ അമൃതയായി എത്തി മലയാളികുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന മേഘ്ന വിവാഹ മോചിതയായിഎന്നുള്ള വാർത്ത പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വിവാഹത്തോട് അനുബന്ധിച്ച് ഈ പരമ്ബരയില്‍ നിന്നും പിന്മാറിയമേഘനയുടെ ഭര്‍ത്താവ് ഡിംപിള്‍ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോണ്‍ ടോണിയാണ് വിവാഹം കഴിച്ചത്. ഒരു വർഷത്തെ ദാമ്ബത്യത്തിനു ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു ഈ സംഭവം വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികരണവുമായി ഡോണ്‍ എത്തിയത്. നിയമപ്രകാരമായി തങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മേഘ്നയും ഡിംപിളും അടുത്ത സുഹൃത്തുക്കളായിരുന്നു. ഡോണും മേഘ്നയും വേര്‍പിരിഞ്ഞതിനെക്കുറിച്ച് ഡിംപിള്‍ പ്രതികരിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത് . ഇതേക്കുറിച്ചുള്ള വിശദീകരണവുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
ചേട്ടന്റെ വിവാഹമോചനത്തെക്കുറിച്ച് സഹോദരി പ്രതികരിച്ചുവെന്ന തലക്കെട്ടിലായിരുന്നു പ്രമുഖ യൂട്യൂബ് ചാനലിന്റെ വാര്‍ത്ത. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായി മാറിയിരുന്നു. ഇതിനിടയിലാണ് കമന്റുമായി ഡിംപിള്‍ എത്തിയത്. ഒരു മാധ്യമത്തിനും താന്‍ പ്രതികരണമോ, അഭിമുഖമോ നല്‍കിയിട്ടില്ലെന്ന് ഡിംപിള്‍ പറയുന്നു. വിവാഹമോചനത്തിന്റെ കാരണങ്ങളെക്കുറിച്ച് വ്യക്തമായി അറിയാം. ആ സൗഹൃദത്തെക്കുറിച്ച് തനിക്ക് പശ്ചാത്തപമൊന്നുമില്ലെന്നുമായിരുന്നു ഡിംപിള്‍ കമന്റ് ചെയ്തത്.
മേഘ്നയുമായുള്ള വിവാഹത്തിന് ഒരു വര്‍ഷത്തെ ആയുസ്സേയുണ്ടായിരുന്നുള്ളൂവെന്നും എട്ടു മാസങ്ങള്‍ക്ക് മുന്‍പ് നിയമപരമായി വേര്പിരിഞ്ഞെന്നുമായിരുന്നു ഡോണ്‍ ഇതേ കുറിച്ച് പറഞ്ഞത്. ഡോണിന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് മേഘ്നയും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചു .
വിവാഹമോചനത്തെക്കുറിച്ച് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു താരം. ‘പ്രതിസന്ധി ഘട്ടമായിരുന്നില്ല അത്. ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവിതത്തിലെ ഒരു പാഠമായാണ് അതിനെ കാണുന്നത്. ജീവിതത്തില്‍ പലവിധ പ്രശ്നങ്ങള്‍ തേടിവരാറില്ലേ, അത്തരത്തിലൊരു സംഭവം. പ്രശ്നങ്ങളും പ്രതിസന്ധികളുമൊക്കെ വരുമ്ബോള്‍ നമ്മള് തന്നെയാണ് നമ്മുടെ ശക്തി. ബിലീവ് ഇന്‍ യുവര്‍സെല്‍ഫ് ഇതാണ് തന്റെ നയമെന്നും’ മേഘ്ന പറയുന്നു.
അമ്മയ്ക്കൊപ്പം ചെന്നൈയിലാണ് മേഘ്ന താമസിക്കുന്നത്. മേഘ്നാ സ്റ്റുഡിയോ ബോക്സ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലിലൂടെ നടി ആരാധകരുമായി സംവദിക്കാറുണ്ട്.
