Malayalam
ഇതാണ് എന്റെ ഫേസ്‌പാക്ക്; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി തെന്നിന്ത്യൻ താരം ഖുശ്ബു
ഇതാണ് എന്റെ ഫേസ്‌പാക്ക്; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി തെന്നിന്ത്യൻ താരം ഖുശ്ബു
Published on
ഈ ലോക് ഡൗൺ കാലത്ത് തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി തെന്നിന്ത്യൻ താരം ഖുശ്ബു. താൻ ഉപയോഗിക്കുന്ന ഫെയ്സ്പാക്കിന്റെ കൂട്ട് ആരാധകരോടു പങ്കുവച്ചിരിക്കുകയാണ് താരം . പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയാറാക്കാവുന്ന ഫെയ്സ് പാക് ആണിത്. ചെറുപ്പത്തിൽ മക്കളെ കുളിപ്പിക്കാനായി ഇതാണ് ഉപയോഗിച്ചിരുന്നതെന്നും ഖുശ്ബു പറയുന്നു.
പാക് മുഖത്തിട്ട് നിൽക്കുന്ന ഒരു ചിത്രവും ഒപ്പമുണ്ട്. ‘‘സോപ്പിനു പകരം എന്റെ മക്കളെ ഈ പാക് ഉപയോഗിച്ചാണ് ചെറുപ്പത്തിൽ കുളിപ്പിച്ചിരുന്നത്. എളുപ്പത്തിൽ ഇത് ഉണ്ടാക്കാം. തൈര്, ഒരു നുള്ള് മഞ്ഞൾ, ഒരു സ്പൂൺ തേൻ, കടലമാവ്, കുങ്കുമപ്പൂവിന്റെ ഏതാനും നാരുകൾ ഇട്ടു തിളപ്പിച്ച ചൂട് പാൽ എന്നിവയാണ് കൂട്ട്’’– ഖുശ്ബു കുറിച്ചു.
kushboo
Continue Reading
You may also like...
Related Topics:Kushboo