Connect with us

ലാലേട്ടൻ വണ്ടിയിൽ നിന്നും ഇറങ്ങിയോടിയ സംഭവം ഇതാണ്;മേജർ രവി!

Malayalam Breaking News

ലാലേട്ടൻ വണ്ടിയിൽ നിന്നും ഇറങ്ങിയോടിയ സംഭവം ഇതാണ്;മേജർ രവി!

ലാലേട്ടൻ വണ്ടിയിൽ നിന്നും ഇറങ്ങിയോടിയ സംഭവം ഇതാണ്;മേജർ രവി!

മലയാള സിനിമയിൽ ഒരുപാട് നല്ല പട്ടാള ചിത്രങ്ങൾ സമ്മാനിച്ച് മലയാളികളുടെ സ്വന്തം താരമായി മാറിയ സംവിധായകനാണ് മേജർ രവി.മലയാളികൾ ഈ ചിത്രങ്ങളെല്ലാം തന്നെ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്.മോഹൻലാൽ,മേജർ രവി കൂട്ടുകെട്ടായിരുന്നു അതെല്ലാം തന്നെ. കീർത്തി ചക്ര, കണ്ഡഹാർ, കുരുക്ഷേത്ര, പിക്കറ്റ് 43 എന്നിങ്ങന ഒരു പിടി മികച്ച പട്ടാള ചിത്രങ്ങളായിരുന്നു പ്രേക്ഷകർക്കായി സമ്മാനിച്ചത്. കീർത്തിചക്ര പോലുള്ള സിനിമകളിലൂടെ മലയാളിക്ക് പ്രിയങ്കരനായി തീർന്ന സംവിധായകനാണ് മേജർ രവി. സ്തുത്യർഹമായ സൈനിക സേവനത്തിന് ശേഷം അതിൽ നിന്ന് ഏറെ വ്യത്യസ്തമായ സിനിമാമേഖലയിലേക്ക് ചുവടെടുത്ത വച്ച മേജർ രവിയ്ക്ക് അവിടെയും വിജയം കൊയ്യാൻ കഴിഞ്ഞു. ഇതിനോടകം തന്നെ പത്തിലധികം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. കൂടുതലും സൂപ്പർതാരം മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ.

എന്നാലിപ്പോൾ മോഹൻലാലിനൊപ്പമുള്ള യാത്രാ അനുഭവങ്ങൾ കേരളകൗമുദിയുമായി പങ്കുവച്ചിരിക്കുകയാണ് മേജർ രവി. കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവിലായിരുന്നു ലാലുമായുള്ള രസകരമായ ഒരു അനുഭവം മേജർ പങ്കുവച്ചത്.

‘ലാലേട്ടന്റെ കൂടെ ഇവിടുത്തേക്കാൾ കാശ്‌മീരിലൊക്കെയാണ് ഒരുമിച്ച് യാത്ര ചെയ്‌തിട്ടുള്ളത്. ട്രെയിനിംഗിനായി പോകുന്ന സമയത്തെല്ലാം മിലിട്ടറി വണ്ടികളിൽ പോകുമ്പോൾ പലപ്പോഴും ഒരു കുട്ടിയുടെ ലാഘവത്തോടു കൂടിയിരിക്കുന്ന ലാലേട്ടനെയാണ് ഞാൻ കണ്ടിട്ടുള്ളത്. ഓടിക്കുന്ന ഡ്രൈവറിൽ മൂപ്പർക്ക് ഒരു കോൺഫിഡൻസ് വന്നു കഴിഞ്ഞാൽ പിന്നെ ഹീ ഈസ് ടോട്ടലി റിലാക്സ്‌ഡ്. പലയിടത്തും വണ്ടികൾ നിറുത്തി ചെറിയ ചായക്കടയിൽ നിന്നൊക്കെ ചായ കുടിച്ചിട്ടുണ്ട് ഞങ്ങൾ. അറിയുന്നവരായിട്ട് അവിടെ ആരുമില്ലല്ലോ? സെൽഫിക്കാളില്ല, വലിയ ബഹളമില്ല. അങ്ങനെ മൂപ്പരുടെ ഒരു ഫ്രീഡം ഞാൻ കണ്ടിട്ടുണ്ട്.

അതുപോലെ ഒരു പ്രാവശ്യം ഞങ്ങൾ കുരുക്ഷേത്ര കഴിഞ്ഞു വരുന്ന സമയത്ത്. ഞാനും ലാലേട്ടനും കൂടി ദ്രാസ് എന്നു പറയുന്ന സ്ഥലത്ത് എത്തിയപ്പോൾ ചായ കുടിക്കാനിറങ്ങി. അവിടെ ഒരു ചെറിയ ബസ്‌റ്റ് സ്‌റ്റാന്റുണ്ട്. ചെറിയ ചെറിയ മിനി ബസുകളാണവിടെ. ലാലേട്ടൻ വണ്ടീന്ന് ഇറങ്ങി ഓടി ബസ്‌റ്റാന്റിനകത്തേക്ക് കയറി. എന്നിട്ട് ഒരു വണ്ടിടെ മുകളിൽ കയറി അങ്ങ് ഷൗട്ട് ചെയ്യാൻ തുടങ്ങി. മൂപ്പര് മലയാളത്തിലാണ് വിളിച്ചു പറയുന്നത്. ആർക്കും ഒരു പിടിയും കിട്ടുന്നില്ല. ബസിലേക്ക് ആളെ വിളിച്ചു കയറ്റുകയായിരുന്നു മൂപ്പർ’.

ഒപ്പം തന്നെ മേജർ രവി തനിക്കുണ്ടായ ഒരാപകടത്തെ കുറിച്ചും പറയുകയുണ്ടായി ആ സംഭവം ഇങ്ങനെ.. രാജ്യ സേവനവും സിനിമയു പോലെ ഏറെ ഇഷ്ടപ്പെടുൂന്ന ഒന്നായിരുന്നു ഡ്രൈവിങ്ങും. എന്നാൽ ഇതുവരെ തനിയ്ക്ക് വാഹനാപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നും സംവിധായകൻ പറയുന്നു. ഇന്നേവരെ ദൈവം അനുഗ്രഹിച്ചിട്ട് ഒരു ആക്സിഡന്റ് എന്റെ കൈയില്‍ നിന്ന് ഉണ്ടായിട്ടില്ല. എന്നാല്‍ ഒരു ആക്സിഡന്റ് ഉണ്ടായിട്ടുണ്ട്. അതും എന്റെ തെറ്റല്ലായിരുന്നു. മാരുതി 800-ല്‍ ദില്ലിയില്‍ നിന്ന് കേരളത്തിലേക്ക് വരികയാണ്. ഹൈദരാബാദ് എത്തുന്നതിന് മുന്നേ ഒരു സ്ഥലത്ത്, റോഡില്‍ പശുക്കളും എരുമകളുമൊക്കെ ക്രോസ് ചെയ്യുന്ന സ്ഥലമെത്തി. വളരെ സ്‌ളഷ് ചെയ്തു കിടക്കുകയായിരുന്നു. പെട്ടെന്നറിഞ്ഞപ്പോള്‍ ചെറുതായിട്ടൊന്ന് ബ്രേക്ക് ചെയ്തതാണ്. വണ്ടി സ്‌കിഡ് ചെയ്ത് ഒരു മരത്തിന്റെ മുകളില്‍ കൂടി കയറി തല കുത്തിമറിഞ്ഞ് വണ്ടി വളഞ്ഞ് ‘റ’ പോലെയായി.’

‘പക്ഷേ എനിക്കൊന്നും പറ്റിയില്ല. ചെറിയൊരു പോറല്‍ ഉണ്ടായിരുന്നു. റൈറ്റ് സൈഡിലെ ഗ്‌ളാസ് പൊടിഞ്ഞു പോയിരുന്നു. പിന്നെ വണ്ടിയൊക്കെ വെട്ടിമുറിച്ച് സ്‌ട്രെയിറ്റ് ആക്കിയിട്ട് ഞാന്‍ പട്ടാമ്പിക്ക് തിരിച്ചെത്തി. വണ്ടി മൂന്ന് മാസം വര്‍ക്ക് ഷോപ്പിലായിരുന്നു.’ അഭിമുഖത്തില്‍ മേജര്‍ രവി പറഞ്ഞു.

mejor ravi talk about mohanlal

More in Malayalam Breaking News

Trending

Recent

To Top