Connect with us

മോനിഷയ്ക്ക് അപകടം സംഭവിച്ച അതെ സ്ഥലത്ത് എന്റെയും കാര്‍ ആക്സിഡന്റായി… ജീവിതത്തില്‍ സംഭവിച്ച മറക്കാനാകാത്ത അനുഭവം പറഞ്ഞു നടി ശാന്തി കൃഷ്ണ

Malayalam Breaking News

മോനിഷയ്ക്ക് അപകടം സംഭവിച്ച അതെ സ്ഥലത്ത് എന്റെയും കാര്‍ ആക്സിഡന്റായി… ജീവിതത്തില്‍ സംഭവിച്ച മറക്കാനാകാത്ത അനുഭവം പറഞ്ഞു നടി ശാന്തി കൃഷ്ണ

മോനിഷയ്ക്ക് അപകടം സംഭവിച്ച അതെ സ്ഥലത്ത് എന്റെയും കാര്‍ ആക്സിഡന്റായി… ജീവിതത്തില്‍ സംഭവിച്ച മറക്കാനാകാത്ത അനുഭവം പറഞ്ഞു നടി ശാന്തി കൃഷ്ണ

നടി മോനിഷയുടെ അപകടമരണം സിനിമാലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ ഒരു ട്രാജഡിയുടെ അനുഭവം പറഞ്ഞു നടി ശാന്തി കൃഷ്ണ. മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ കയറിയ ശാന്തി കൃഷ്ണ വലിയ ഒരു കാര്‍ അപടകത്തെ അതിജീവിച്ച സംഭവം പറയുകയാണ് താരം. അടുത്തിടെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞത്.

സുകൃതം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന വേളയിലാണ് എനിക്ക് വലിയ ഒരു കാര്‍ ആക്സിഡന്റ്റ് സംഭവിച്ചത്..എന്റെ നെറ്റിയ്ക്കും, തലയ്ക്കും ചേര്‍ന്ന് വലിയ പരിക്കുണ്ടായി. ഒരു കാലഘട്ടത്തില്‍ ഡാന്‍സും സിനിമയും ഒന്നിച്ച്‌ കൊണ്ട് പോയിരുന്നു. ‘സുകൃതം’ എന്ന സിനിമയുടെ ചിത്രീകരണം ഷൊര്‍ണൂരില്‍ നടക്കുമ്ബോള്‍ ഞാന്‍ പകല്‍ സമയത്തെ ചിത്രീകരണം കഴിഞ്ഞു കൊല്ലത്ത് ഒരു ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയി.

തിരികെ വീണ്ടും എനിക്ക് രാവിലെ തന്നെ ഷൊര്‍ണൂരില്‍ എത്തണമായിരുന്നു. അങ്ങനെ അവിടെ നിന്ന് പ്രോഗാം കഴിഞ്ഞു യാത്ര തിരിച്ചു. ഏകദേശം മോനിഷയ്ക്ക് അപകടം സംഭവിച്ച ചേര്‍ത്തല ഭാഗത്ത് വെച്ച്‌ എന്റെയും കാര്‍ ആക്സിഡന്റായി. ഞാനും ഡ്രൈവറും എന്റെ മേക്കപ്പ് ആര്‍ട്ടിസ്സും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്റെ മുഖത്ത് വലിയ സ്ക്രാച് ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഡോക്ടറുടെ കൃത്യസമയത്തുള്ള പരിചരണം സേവനം ഒരു നടി എന്ന നിലയില്‍ എന്‍റെ മുഖത്തെ ബാധിച്ചില്ല.

1980 കളിൽ മലയാളം, തമിഴ് ഭാഷാചിത്രങ്ങളിൽ സജീവമായിരുന്ന ഒരു നടിയാണ്‌ ശാന്തികൃഷ്ണ. 1976ൽ ‘ഹോമകുണ്ഡം’ എന്ന ചിത്രത്തിൽ അഭിനയിച്ചുവെങ്കിലും, 1981ൽ ശ്രീ ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’ യിൽ വിജയ് മേനോനോടൊപ്പം ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ ഒരു പെൺകുട്ടിയായി അഭിനയിച്ച വേഷമാണു് ആദ്യമായി എല്ലാവരും ശ്രദ്ധിച്ചതു്. അർഹമായ അംഗീകാരം കിട്ടാതെപോയ ഒരു ചിത്രമായിരുന്നു നിദ്ര. പക്ഷെ മലയാളികളുടെ മനസ്സിൽ ഇപ്പോഴും ശാന്തി കൃഷ്ണ നിറഞ്ഞു നിൽക്കുകയാണ്.

തെന്നിന്ത്യയിലെ പ്രസിദ്ധ ചലച്ചിത്രസം‌വിധായകനായ സുരേഷ് കൃഷ്ണയുടെ സഹോദരിയാണ്‌ ശാന്തികൃഷ്ണ. 1994 ല്‍ ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട് . കൂടാതെ ടെലിവിഷന്‍ രംഗത്ത് അഭിനയിച്ചതിനും പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് .

Shanthi Krishna

More in Malayalam Breaking News

Trending

Recent

To Top