Connect with us

മെഗന്റെയും ഹാരിയുടെയും സന്തോഷത്തിന് പിന്നിൽ ആ മോതിരമാണ്!!!

Women

മെഗന്റെയും ഹാരിയുടെയും സന്തോഷത്തിന് പിന്നിൽ ആ മോതിരമാണ്!!!

മെഗന്റെയും ഹാരിയുടെയും സന്തോഷത്തിന് പിന്നിൽ ആ മോതിരമാണ്!!!

മെഗന്റെയും ഹാരിയുടെയും സന്തോഷത്തിന് പിന്നിൽ ആ മോതിരമാണ്!!!

മെഗന്‍ മെര്‍ക്കൽ വിരലുകളില്‍ അണിഞ്ഞിരിക്കുന്ന മോതിരത്തിന്റെ രഹസ്യം അന്വേഷിക്കുകയാണ് ആരാധകര്‍. ഇരുപത്തിരണ്ടായിരം രൂപ വരുന്ന തുര്‍ക്കിഷ് ബ്രാന്‍ഡ് റോസ് ഗോള്‍ഡ് മോതിരമാണ് മെഗന്‍ വിരലില്‍ അണിഞ്ഞിരിക്കുന്നത്. ഈ മോതിരം മെഗന്‍ വിരലില്‍ നിന്ന് മാറ്റാറില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പതിവായി അണിയുന്നത് സന്തോഷവും ഭാഗ്യവും ആരോഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത് അണിയുന്നത് കൊണ്ട് ദൃഷ്ടിദോഷത്തിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നും പറയുന്നു. കൂടാതെ സമാധാനം, സമ്പത്ത് സമൃദ്ധി എന്നിവ ലഭിക്കുമെന്ന വിശ്വാസവുമുണ്ട്. വളരെ അപൂര്‍വമായ മോതിരം തുര്‍ക്കിയില്‍ നിന്നാണ് മെഗന്‍ സ്വന്തമാക്കിയത്.

ഫാഷനും ​ട്രെന്റിനും വളരെയധികം പ്രാധാന്യം കൊടുക്കുന്ന മെഗന്‍ ഇങ്ങനെ ഒരു മോതിരം പതിവായി അണിയുന്നതിന് പിന്നില്‍ ഒരു കാരണമുണ്ടാകുമെന്നാണ് ഫാഷന്‍ വിദഗ്ധരുടെ കാഴ്ചപ്പാട്. ഹാരിയുടെ ഭാര്യയായി എത്തിയപ്പോള്‍ മുതല്‍ മെഗന്റെ സ്‌റ്റൈലും ലുക്കും മാധ്യമശ്രദ്ധ നേടിയിരുന്നു. അതുകൊണ്ട് തന്നെ മെഗന്‍ വിരലുകളില്‍ അണിഞ്ഞിരിക്കുന്ന 14 കാരറ്റ് റോസ്‌ഗോള്‍ഡില്‍ തീര്‍ത്ത മോതിരത്തിന് എന്തോ ഒരു പ്രത്യേകതയുണ്ടെന്നാണ് മെഗന്റെ ആരാധകര്‍ പറയുന്നത്.

മാധ്യമപ്രവർത്തകയായിരുന്ന മെഗനെ പ്രണയിച്ചാണ് ഹാരി വിവാഹം ചെയ്തത്. മെഗനും ഹാരിയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍.

Meghan wears a £250 gold ring that brings happiness

Continue Reading
You may also like...

More in Women

Trending

Recent

To Top