“ഇത് മമ്മൂട്ടിയുടെ സിനിമയാണ്, ഇവിടെവെച്ച് കൊന്നിട്ടാൽപോലും ആരും അറിയില്ല”: കോംപ്രമൈസിനെത്തിയത് സൂപ്പർതാരത്തിന്റെ ഉറ്റ ചങ്ങാതി, എന്നിട്ടും ഈ സൂപ്പർതാരം അനീതിയ്ക്കെതിരെ പ്രതികരിച്ചില്ലെന്ന് നടി അർച്ചന പത്മിനി.
“ഇത് മമ്മൂട്ടിയുടെ സിനിമയാണ്, ഇവിടെവെച്ച് കൊന്നിട്ടാൽപോലും ആരും അറിയില്ല”: കോംപ്രമൈസിനെത്തിയത് സൂപ്പർതാരത്തിന്റെ ഉറ്റ ചങ്ങാതി, എന്നിട്ടും ഈ സൂപ്പർതാരം അനീതിയ്ക്കെതിരെ പ്രതികരിച്ചില്ലെന്ന് നടി അർച്ചന പത്മിനി.
താര സംഘടനയായ അമ്മയ്ക്കെതിരെ ഡബ്ള്യു സിസി ഇന്ന് ചേർന്ന വാർത്താ സമ്മേളത്തിൽ വലിയൊരു വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ് നടി അർച്ചന പത്മിനി.
സിനിമാ സെറ്റിൽ വച്ച് മോശം അനുഭവം ഉണ്ടായപ്പോൾ ഫെഫ്കയിൽ പരാതി നൽകിയെന്നും എന്നാൽ യാതൊരു നടപടിയും സംഘടന സ്വീകരിച്ചില്ലെന്നുമായിരുന്നു അർച്ചനയുടെ ആരോപണം.സംവിധായകനോടും സ്‌ക്രിപ്റ്റ് റൈറ്ററോടും പറഞ്ഞു. അവിടെവെച്ചു തന്നെ അവർ അയാളോട് ചോദിക്കുകയും ചെയ്തു. അയാളത് സമ്മതിക്കുകയും ചെയ്തു. ഒരു സ്ത്രീ പബ്ലിക്കായി തന്റെ മേലുണ്ടായ അതിക്രമം തുറന്ന് പറയുമെന്ന് അയാൾ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
അസിസ്റ്റന്റ് ഡയറക്ടേഴ്‌സും സ്‌ക്രിപ്റ്റ് റൈറ്ററും വന്ന് വ്യക്തിപരമായി മാപ്പ് പറഞ്ഞു. പക്ഷേ, ഡയറക്ടർ അപ്പോഴും ഒന്നും മിണ്ടാൻ തയ്യാറായില്ല.അയാൾ പിന്നെയും ആ സിനിമയിൽ വർക്ക് തുടർന്നു. ഇത് എന്നോട് കാട്ടിയ മര്യാദ കേടായി എനിക്ക് തോന്നി. ഞാൻ പരാതി നൽകാൻ പോകുകയാണെന്ന് അവരെ അറിയിക്കുകയും ചെയ്തു.
പരാതി നൽകുമെന്നായപ്പോൾ പല കോംപ്രമൈസിനും തയ്യാറായി. നിരന്തരമായി എന്നെ ഫോൺ ചെയ്തു. പരാതിയുമായി മുന്നോട്ട് പോവാതിരിക്കാൻ കാശ് തരാനും തയ്യാറായി. ഞാൻ സാമ്പത്തികത്തിനു വേണ്ടി പ്രശ്നമുണ്ടാക്കുകയാണ് എന്ന രീതിയിലാണ് അവർ പ്രതികരിച്ചത്.
സംഭവം പുറത്ത് പറഞ്ഞപ്പോൾ ‘ഇത് മമ്മൂട്ടിയുടെ സിനിമയാണ്, ഇവിടെവെച്ച് കൊന്നിട്ടാൽപോലും ആരും അറിയില്ല എന്ന് ഷെറിൻ സ്റ്റാൻലി തന്നെ ഭീഷണിപ്പെടുത്തിയതായും അർച്ചന പറഞ്ഞു.ഈ ചിത്രത്തിലുണ്ടായിരുന്ന സൂപ്പർസ്റ്റാറും ഇതിനെതിരെ ഒരക്ഷരം മിണ്ടിയില്ല. അദ്ദേഹം എല്ലാം അറിയുന്നുണ്ടായിരുന്നു. കാരണം എന്നോട് കോമ്പ്രമൈസിനു വന്നവരിൽ ഒരാൾ ഈ സൂപ്പർതാരത്തിന്റെ ഏറ്റവും അടുത്ത ചങ്ങാതിയായിരുന്നു. സംവിധായകൻ ഏറ്റവും ഒടുവിൽ മാത്രമാണ് എന്നോട് സംസാരിക്കാൻ തയാറായത്. അതും വേറെ നിവൃത്തിയില്ല എന്നു മനസിലായ ശേഷം മാത്രം.
രണ്ടുപേർ ചുംബിക്കുമ്പോൾ, അവൾക്കൊപ്പം, വിരാഗം, മിന്നാമിനുങ്ങ്, ഉന്മാദിയുടെ മരണം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അർച്ചന.2017-ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ഏദന്റെ അസോസിയേറ്റ് ഡയറക്ടറായും ‘സൈൻസ്’ പോലെ നിരവധി ഫിലിം ഫെസ്റ്റിവലുകളുടെ സംഘാടകയായും പ്രവർത്തിച്ചു.