Connect with us

ഇത് ദിലീപാണെന്ന് വിശ്വിസിക്കാന്‍ കഴിയുന്നില്ല; ‘തങ്കമണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalam

ഇത് ദിലീപാണെന്ന് വിശ്വിസിക്കാന്‍ കഴിയുന്നില്ല; ‘തങ്കമണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഇത് ദിലീപാണെന്ന് വിശ്വിസിക്കാന്‍ കഴിയുന്നില്ല; ‘തങ്കമണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇന്ന് മലയാള സിനിമയില്‍ തന്റേതായ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പെടുത്തിയിട്ടുണ്ട് ദിലീപ്. മലയാളത്തിലെ മുന്‍നിര താരമെന്നതിന് പുറമെ നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടറും ഒക്കെയാണ് ദിലീപ്. മാത്രമല്ല, ആരാധകരുമായി നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കാനും ദിലീപ് ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെയാണ് നടന്‍.

ദിലീപിന്റെ കരിയറിലുള്‍പ്പെടെ കേസ് സാരമായി ബാധിച്ചിട്ടുണ്ട്. കേശു ഈ വീടിന്റെ നാഥന്‍, വോയിസ് ഓഫ് സത്യനാഥന്‍ എന്നീ ചിത്രങ്ങള്‍ ദിലീപിന്റേതായി പുറത്തെത്തിയെങ്കിലും ജനപ്രിയന്റെ മറ്റ് സിനിമകള്‍ക്ക് ലഭിക്കാറുള്ളത്ര സ്വീകാര്യതയോ പ്രാധാന്യമോ ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. തന്റെ കരിയറിനെ തിരിച്ചു പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് ദിലീപ്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ബാന്ദ്രയാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയ ചിത്രം.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വന്ന് പ്രശ്‌നം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന വേളയില്‍ പുറത്തെത്തിയ രാമലീല സൂപ്പര്‍ഹിറ്റായിരുന്നു. അതുകൊണ്ടു തന്നെ വളരെ നല്ലൊരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്ന ദിലീപിനെ ബാന്ദ്ര കൈവിടില്ലെന്ന പ്രതീക്ഷയിലാണ് താരം. അതോടൊപ്പം തന്നെ ദിലീപും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് തങ്കമണി.

1986 കാലഘട്ടത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ‘തങ്കമണി’ സംഭവം നടന്ന് 37 വര്‍ഷങ്ങള്‍ പൂര്‍ത്തിയായ വേളയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. വേറിട്ട ലുക്കിലാണ് ദിലീപ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപ് ആള്‍ ആകെ മാറി, ഇത് ദിലീപാണെന്ന് വിശ്വിസിക്കാന്‍ കഴിയുന്നില്ല, വല്ലാത്ത മാറ്റം തന്നെ, ഇത് മികച്ചൊരു തിരിച്ചുവരവ് ആകട്ടെ, ദിലീപേട്ടന്റെ സമയം തെളിഞ്ഞുവെന്നും ഇത് അതിന്റെ തുടക്കമാണ് എന്നെല്ലാമാണ് ആരാധകര്‍ കമന്റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്.

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്. 1986 ഒക്ടോബര്‍ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പുമുണ്ടായി. ഈ സംഭവങ്ങള്‍ ആണ് ‘തങ്കമണി’ എന്ന ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിന് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് ഇന്ത്യന്‍ സിനിമയിലെ തന്നെ നാല് മികച്ച ഫൈറ്റ് മാസ്‌റ്റേഴ്‌സുമാരാണ്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ സൂപ്പര്‍ മെഗാ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ ജയിലറിന് ഫൈറ്റ് ഒരുക്കിയ സ്റ്റണ്ട് ശിവയും, ടൊവിനോയുടെ തല്ലുമാലക്കും അജിത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ തുനിവിനും ഫൈറ്റ് ഒരുക്കിയ സുപ്രീം സുന്ദറും, പൃഥ്വിരാജ് ബിജു മോനോന്‍ കൂട്ടുകെട്ടിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘അയ്യപ്പനും കോശിക്കും’, അജിത്തിന്റെ മെഗാ ഹിറ്റ് ചിത്രമായ ‘ബില്ല’ക്കും ഫൈറ്റ് ഒരുക്കിയ രാജശേഖറും, നിവിന്‍ പോളിയുടെ തുറമുഖത്തിന് ഫൈറ്റ് ഒരുക്കിയ മലയാളത്തിന്റെ സ്വന്തം ഫൈറ്റ് മാസ്റ്റര്‍ മാഫിയ ശശിയും ചേര്‍ന്നാണ് കൊറിയോഗ്രാഫി. അതുകൊണ്ട് തന്നെ ‘തങ്കമണി’ തിയറ്ററുകളില്‍ വിസ്മയകാഴ്ച്ച ആവുമെന്ന് ഉറപ്പിക്കാം. ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്.

കോട്ടയം സി.എം.എസ് കോളേജില്‍ ജനുവരി 28 ന് ചിത്രീകരണം തുടങ്ങിയ തങ്കമണി സിനിമ ഈരാറ്റുപേട്ട, പൂഞ്ഞാര്‍, കാഞ്ഞിരപ്പളളി, കൂട്ടിക്കല്‍, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന എന്നിവടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.സിനിമയിലെ സുപ്രധാന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്ക്കടുത്ത് രണ്ടരയേക്കര്‍ സ്ഥലത്ത് ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത് വന്‍ സെറ്റാണ് ഒരുക്കിയത്. ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്ന ചില രംഗങ്ങള്‍ പതിനഞ്ച് ദിവസം ഈ സെറ്റിലാണ് ചിത്രീകരിച്ചത്.

1987ല്‍ പി.ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഇതാ സമയമായി’ എന്ന ചിത്രവും തങ്കമണി സംഭവത്തെ ആസ്പദമാക്കി തയാറാക്കിയതാണ്. റോയല്‍ ഫിലിംസിന്റെ ബാനറില്‍ അച്ചന്‍കുഞ്ഞ് നിര്‍മ്മിച്ച സിനിമയില്‍ രതീഷ്,ശാരി, ജനാര്‍ദ്ദനന്‍, പ്രതാപ് ചന്ദ്രന്‍, എംജി സോമന്‍, കുണ്ടറ ജോണി തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചത്. ഈ ചിത്രവും അന്ന് ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

More in Malayalam

Trending

Recent

To Top