Connect with us

ജയിലര്‍ നേടിയ കളക്ഷന്‍ ലിയോ മറികടന്നാല്‍ മീശ വടിക്കും; വെല്ലുവിളിയുമായി മീശ രാജേന്ദ്രന്‍

Tamil

ജയിലര്‍ നേടിയ കളക്ഷന്‍ ലിയോ മറികടന്നാല്‍ മീശ വടിക്കും; വെല്ലുവിളിയുമായി മീശ രാജേന്ദ്രന്‍

ജയിലര്‍ നേടിയ കളക്ഷന്‍ ലിയോ മറികടന്നാല്‍ മീശ വടിക്കും; വെല്ലുവിളിയുമായി മീശ രാജേന്ദ്രന്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് രജനികാന്തും വിജയും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന കാഴ്ച പതിവാണ്. ആരാണ് കേമന്‍ എന്ന സ്ഥാപിക്കുകയാണ് തര്‍ക്കത്തിന്റെ അടിസ്ഥാനം. ഈ വേളയിലാണ് നടന്‍ മീശ രാജേന്ദ്രന്‍ നടത്തിയ ഒരു വെല്ലുവിളി ചര്‍ച്ചയാകുന്നത്. വിജയ്‌യാണ് സൂപ്പര്‍ സ്റ്റാര്‍ എന്ന തരത്തിലുള്ള പോസ്റ്ററുകളാണ് മീശ രാജേന്ദ്രന ചൊടിപ്പിച്ചത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മീശ രാജേന്ദ്രന്‍ ഇതിന് എതിരെ പ്രസ്താവന നടത്തുകയായിരുന്നു. രജനി സാറും വിജയ് സാറും ശരിക്കും ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ട്. ഇവര്‍ തമ്മില്‍ മത്സരം ഉണ്ടെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. രജനി സാറും കമല്‍സാറും തമ്മില്‍ മത്സരമുണ്ടെന്ന് പറഞ്ഞാല്‍ അംഗീകരിക്കാം. രജനി സാറിന്റെ ജയിലര്‍ നേടിയ കളക്ഷന്‍ ലിയോ മറികടന്നാല്‍ മീശ വടിക്കും എന്നാണ് മീശ രാജേന്ദ്രന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ഇളയ ദളപതി എന്നാണ് വിജയ് സിനിമാ ആരാധകര്‍ക്കിടയില്‍ നേരത്തെ അറിയപ്പെട്ടിരുന്നത്. രജനികാന്താണ് ദളപതിയായി അറിയപ്പെട്ടുകൊണ്ടിരുന്നത്. മണിരത്‌നത്തിന്റെ ദളപതി എന്ന ഹിറ്റ് ചിത്രത്തില്‍ നിന്നാണ് രജനിയ്ക്ക് ആ വിശേഷണം ലഭിച്ചത്. പോകെപ്പോകെ രജനികാന്ത് തലൈവര്‍ ആയി മാറുകയും വിജയ് ദളപതിയായി മാറുകയും ചെയ്തു.

നിലവില്‍ ജയിലറിന്റെ അമ്പരപ്പിക്കുന്ന വിജയത്തിളക്കിലാണ് രജനികാന്ത്. ജയിലര്‍ സംവിധായകന്‍ നെല്‍സണ്‍ വിജയ്‌യെ നായകനാക്കി ഒരുക്കിയ ബീസ്റ്റ് എന്ന ചിത്രം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് രജനികാന്ത് ജയിലറില്‍ നിന്ന് പിന്‍മാറുന്നുവെന്നുവരെ വാര്‍ത്തകള്‍ വന്നു. പക്ഷേ രജനികാന്ത് നെല്‍സണെ പിന്തുണച്ചു. ജയിലര്‍ വന്‍ വിജയമാകുകയും ചെയ്തു.

ലിയോയിലെ ഗാനത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിജയ് പുകവലിക്കുന്ന, പ്രത്യേകിച്ച് ക്ലോസ് അപ് ഷോട്ടുകള്‍ മാറ്റുകയും കുറക്കുകയോ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ജയിലറിലും ഇത്തരം ചില രംഗങ്ങള്‍ ഉണ്ടല്ലോ അത് അധികൃതര്‍ ആരും കണ്ടിട്ടില്ലേ എന്നാണ് വിജയ് ആരാധകര്‍ ചോദിക്കുന്നത്. രണ്ട് നടന്‍മാര്‍ക്ക് രണ്ട് നീതിയോയെന്ന ചോദ്യവുമായി വിജയ് ആരാധകര്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്.

More in Tamil

Trending

Recent

To Top