Connect with us

രാമേശ്വരം യാത്രയിൽ മീര വാസുദേവും ഭർത്താവും; വേർപിരി‍ഞ്ഞുവെന്ന് പറഞ്ഞവർക്കുള്ള മറുപടി

Actress

രാമേശ്വരം യാത്രയിൽ മീര വാസുദേവും ഭർത്താവും; വേർപിരി‍ഞ്ഞുവെന്ന് പറഞ്ഞവർക്കുള്ള മറുപടി

രാമേശ്വരം യാത്രയിൽ മീര വാസുദേവും ഭർത്താവും; വേർപിരി‍ഞ്ഞുവെന്ന് പറഞ്ഞവർക്കുള്ള മറുപടി

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രം മാത്രം മതി മീരയെ പ്രേക്ഷകർ ഓർത്തിരിക്കാൻ. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചുവെങ്കിലും ടെലിവിഷനിലൂടെയുള്ള തിരിച്ചുവരവിലാണ് മീര താരമായി മാറുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 21-നായിരുന്നു നടിയുടെ മൂന്നാം വിവാഹം നടന്നത്. നടി അഭിനയിച്ചിരുന്ന കുടുംബവിളക്ക് എന്ന സീരിയലിന്റെ ഛായാഗ്രാഹകനും മലയാളിയുമായ വിപിൻ പുതിയങ്കമാണ് മീരയെ വിവാഹം ചെയ്തത്. ഈ വിശേഷങ്ങൾ പങ്കുവെച്ചത് മുതൽ പരിഹാസങ്ങളും നേരിടേണ്ടതായി വന്നിരുന്നു.

ഇപ്പോൾ ജീവിതം തുടങ്ങിയിട്ട് ഒരു വർഷം ആയുള്ളൂവെങ്കിലും ഇവർ വേർപിരി‍ഞ്ഞുവെന്ന് പലയിടത്ത് നിന്നും വാർത്തകൾ പ്രചരിച്ചിരുന്നു. നീ ഇല്ലാതെ എൻ ജീവിതം ധന്യമാകില്ല! നീ നെറുകയിൽ അണിഞ്ഞ സിന്ദൂരം എന്നെന്നും തിളങ്ങട്ടെ സൂര്യനെ പോലെ എന്നാണ് മീരയെ ചേർത്ത് നിർത്തി വിപിൻ കുറിച്ചത്.

മീരയ്ക്ക് ഒപ്പമുള്ള ഓരോ നിമിഷവും അതി സുന്ദരം എന്നാണ് വിപിനും പറയുക. ഇരുവരും തമ്മിലുള്ള വിവാഹവാർത്ത പുറത്തുവന്നപ്പോൾ ഇവർക്ക് ഒപ്പം പ്രവർത്തിക്കുന്നവർ വരെ പരിഹസിച്ചു. അധികകാലം മുൻപോട്ട് പോകില്ലെന്ന് പറഞ്ഞവരും ഉണ്ട്. എന്നാൽ തങ്ങളുടെ ജീവിതം മാതൃകയാക്കി അവർക്ക് മുൻപിൽ ഏറെ സന്തോഷത്തോടെ കഴിയുകയാണ് ഇവർ. ഇപ്പോൾ ഷൂട്ടിങ് തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുകൊണ്ട് യാത്രക്കായി സമയം കണ്ടെത്തുകയാണ് രണ്ടാളും.

രാമേശ്വരം യാത്രയുടെ സുന്ദരനിമിഷങ്ങൾ ആസ്വദിക്കുയാണ് രണ്ടാളും. ഇവിടുത്തെ ചിത്രങ്ങളെല്ലാം തന്നെ വൈറലാണ്. വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ചാണ് തങ്ങളുടെ പ്രണയത്തെയും ജീവിതത്തെ കുറിച്ചും പറഞ്ഞ് വിപിൻ എത്തിയിരുന്നു. ഞങ്ങളുടെ ജീവിതവും സ്‌നേഹവും നിങ്ങളുടെ പുഞ്ചിരി പോലെ മനോഹരമാകും.’ എന്നാണ് ചിത്രങ്ങൾക്ക് കൊടുത്തിരുന്നത്.

പാലക്കാട് ആലത്തൂർ സ്വദേശിയാണ് വിപിൻ. കുടുംബ വിളക്കെന്ന പരമ്പരയിലെ മീരയുടെ സുമിത്ര എന്ന കഥാപാത്രം മിനിസ്ക്രീനിൽ താരത്തിന് നിരവധി ആരാധകരെ നേടികൊടുത്തിരുന്നു. ഈ സീരിയലിലെ ക്യാമറ നിർവഹിച്ചിരിക്കുന്നത് വിപിൻ പുതിയങ്കമാണ്. ഈ ബന്ധമാണ് സൗഹൃദത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തിയത് എന്ന് മീര പറഞ്ഞിരുന്നു.

വിവാഹ ചടങ്ങിൽ ഇരുവരുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. 42 കാരിയായ മീര വാസുദേവിന്റെ മൂന്നാം വിവാഹമാണിത്. അരീഹ എന്നു പേരുള്ള ഒരും മകനും താരത്തിനുണ്ട്. വിശാൽ അഗർവാളുമായി 2005 ൽ ആയിരുന്നു ആദ്യ വിവാഹം. 2010 ജൂലൈയിൽ ഈ ബന്ധം പിരിഞ്ഞു. പിന്നീട് 2012 ൽ നടൻ ജോൺ കൊക്കനെ വിവാഹം കഴിച്ചു. ഈ ബന്ധം 2016 ലാണ് പിരിഞ്ഞത്.

രണ്ടാം വിവാഹ ബന്ധത്തിലാണ് മകനുള്ളത്. തന്റെ രണ്ട് വിവാഹ ബന്ധങ്ങളുടേയും തകർച്ചയെ കുറിച്ച് മീര ഒരിക്കൽ പറഞ്ഞിരുന്നു. ആദ്യ ഭർത്താവിൽ നിന്ന് ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഉണ്ടായിരുന്നു എന്ന് മീര പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ പൊലീസ് പ്രൊട്ടക്ഷൻ വരെ തേടിയിട്ടുണ്ട്. മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തത് കൊണ്ടാണ് രണ്ടാം വിവാഹ ബന്ധം വേർപിരിഞ്ഞത് എന്നും മീര പറഞ്ഞിരുന്നു.

വിവാഹമോചനം കരിയറിനെ ബാധിച്ചുവോ എന്ന ചോദ്യത്തിന് ഞാൻ അത് ഒരു നഷ്ടമായി കാണുന്നില്ലെന്നാണ് നടി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. ആ അനുഭവത്തിൽ നിന്നും ഞാൻ ഒരുപാട് പഠിച്ചിട്ടുണ്ട്. എനിക്ക് അതിൽ ഒരു സങ്കടവും ഇല്ല. നല്ല ഒരു നടിയാകാനും നല്ല ഒരു വ്യക്തിയാക്കാനുമുള്ള അനുഭവം ഞാൻ നേടി അതിൽ നിന്നെന്നാണ് താരം പറയുന്നത്.

2003 ലാണ് മീര സിനിമ അഭിനയത്തിലേക്ക് എത്തുന്നത്. പ്യാർ കാ സൂപ്പർ ഹിറ്റ് ഫോർമുല എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തുടക്കം. അതേ വർഷം ഉന്നൈ സരണടയിൻന്തേൻ എന്ന തമിഴ് ചിത്രത്തിലും ഗോൽമാൽ എന്ന തെലുങ്കു ചിത്രത്തിലും നായികയായി. ഉന്നൈ സരണടയിൻന്തേൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടിയ്ക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ സ്‌പെഷൽ ജൂറി അവാർഡ് ലഭിച്ചു.

ഇതോടെ തെന്നിന്ത്യയിൽ താരം ശ്രദ്ധിക്കാൻ തുടങ്ങി. 2005 ൽ തന്മാത്ര എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി മലയാളത്തിൽ എത്തി. ഈ ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തൻമാത്രയ്ക്ക് ശേഷം ഒരുവൻ, ഏകാന്തം, വാൽമീകം, പച്ചമരണത്തണലിൽ,ഓർക്കുക വല്ലപ്പോഴും, 916, കാക്കി, ഗുൽമോഹർ തുടങ്ങിയ സിനിമകളിലും മീര വാസുദേവ് അഭിനയിച്ചിരുന്നു. എന്നാൽ ഈ സിനിമകളിലൊന്നും ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിക്കാതിരുന്നത് മീരയുടെ കരിയറിനെ സാരമായി ബാധിച്ചു. ഇരുപതിലധികം മലയാള ചിത്രങ്ങളിലും നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മീര വേഷമിട്ടിട്ടുണ്ട്.

അതേസമയം, അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയൊരു അഭിമുഖത്തിൽ സംസാരിക്കവെ, നടി തന്റെ വിവാഹമോചനങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങൾ തെറ്റായി പോകാം, അല്ലെങ്കിൽ ശരിയുമാകാം. ഇതൊക്കെ ബോധപൂർവ്വം എടുത്ത തീരുമാനങ്ങൾ ആയിരുന്നോ അതോ തെറ്റായ തീരുമാനങ്ങൾ ആയിരുന്നുവോ എന്നായിരുന്നു അവതാകരന്റെ ചോദ്യം. ഇതിന് മറുപടിയായിട്ടാണ് വിവാഹത്തെ കുറിച്ചും പിന്നീട് നടന്ന വിവാഹമോചനത്തെ കുറിച്ചും നടി മനസ് തുറന്നത്

ആദ്യ ഭർത്താവ് വിശാലിനോട് തനിക്ക് നന്ദിയുണ്ടെന്നാണ് മീര പറയുന്നത്. വിശാൽ വന്നത് എന്റെ 22- 23 വയസ്സിലാണ്. അശോക് കുമാർ സാറിന്റെ മകനായിരുന്നു വിശാൽ. ഇപ്പോഴും അശോക് കുമാർ ജിയെ കുറിച്ച് സംസാരിക്കുമ്പോൾ ആ ബന്ധത്തിന്റെ ഒരു തീവ്രത അറിയാനാകും. തെറ്റെന്ന് പറയാൻ ആകില്ല. ആ തീരുമാനം എടുത്ത ശേഷമാണു ഞാൻ സ്‌ട്രോങ്ങ് ആയി തീർന്നതെന്നു പറയും അതിൽ എനിക്ക് വിശാലിനോട് നന്ദിയുണ്ട്. ഇപ്പോൾ യാതൊരു ബന്ധവും ഇല്ല. അതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. കാരണം മനസ്സിൽ ഇത് വച്ചിട്ട് ഒരു വിഷമവും എന്നോട് കാണിച്ചിട്ടില്ല. തങ്ങൾ ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു ആദ്യത്തെ വിഹമോചനമെന്നും മീര പറയുന്നു.

വിവാഹമോചനം കരിയറിനെ ബാധിച്ചുവോ എന്ന ചോദ്യത്തിന് ഞാൻ അത് ഒരു നഷ്ടമായി കാണുന്നില്ല. ആ അനുഭവത്തിൽ നിന്നും ഞാൻ ഒരുപാട് പഠിച്ചിട്ടുണ്ട്. എനിക്ക് അതിൽ ഒരു സങ്കടവും ഇല്ല. നല്ല ഒരു നടിയാകാനും നല്ല ഒരു വ്യക്തിയാക്കാനുമുള്ള അനുഭവം ഞാൻ നേടി അതിൽ നിന്നെന്നാണ് താരം പറയുന്നത്. 2012 ആണ് നടൻ ജോൺ കോക്കനെ മീര വിവാഹം കഴിക്കുന്നത് എന്നാൽ ആ ബന്ധവും അധിക കാലം നിലനിന്നിരുന്നില്ല. ജോണിനെ കുറിച്ചും നടി പിന്നീട് സംസാരിക്കുകയായിരുന്നു.

വളരെ നല്ലൊരു മനുഷ്യനാണെന്നാണ് ജോണിനെ കുറിച്ച് പറയുന്നത്.വളരെ പോസിറ്റീവ് ആറ്റിറ്റിയൂടുള്ള വ്യക്തി. സിനിമയിൽ കാണുന്ന ഒരു വില്ലനല്ല ജീവിതത്തിൽ, വണ്ടർഫുള് ആയ ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം നല്ല ഒരു അച്ഛൻ കൂടിയാണ് ജോൺ. കുട്ടിയുടെ എല്ലാ കാര്യങ്ങളും അദ്ദേഹമാണ് ചെയ്തത്. ഇത്രയും പോസിറ്റീവ് ആയ ഒരു വ്യക്തിയെ വേണ്ടയെന്ന് വെച്ചതിന്റെ കാരണവും അവതാരകൻ ചോദിക്കുന്നുണ്ട്. അത് ഇനി പറഞ്ഞിട്ട് ആർക്കും ഒരു ഗുണവും ലഭിക്കുന്നില്ലല്ലോ എന്നായിരുന്നു മീരയുടെ മറുപടി. വിവാഹം എന്ന് പറയുന്നത് വളരെ വലിയ ഒരു കമ്മ്മിറ്റ്‌മെന്റ് ആണ്, അഡ്ജസ്റ്റ് ചെയ്യാവുന്നത്ര അഡ്ജസ്റ്റ് ചെയ്യണം. ഞാൻ വിവാഹത്തിലെ കമ്മിറ്റ്‌മെന്റിൽ വിശ്വസിക്കുന്നുവെന്നും താരം പറയുന്നു.

അതേസമയം, മീരയുമായുള്ള വിവാഹ മോചന വാർത്തകളിൽ പ്രതികരിച്ച് ജോൺ കൊക്കനും എത്തിയിരുന്നു. വിവാഹമോചനം തികച്ചും വ്യക്തിപരമായ കാര്യമാണ് എന്നാണ് ജോൺ ഒരു അഭിമുഖത്തിൽ പറഞ്ഞത്. തങ്ങൾക്കിടയിലെ വിവാഹമോചനം തികച്ചും പേഴ്‌സണലായ കാര്യമാണ്. തന്റെ സിനിമാ ജീവിതത്തിൽ ഉണ്ടായ വളർച്ചയിൽ മീരയ്ക്കും പങ്കുണ്ട്. തന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മീര ഒപ്പം നിന്നു പിന്തുണച്ചിട്ടുണ്ട്.

തങ്ങൾ ഒരുമിച്ച് ഒരുപാട് നല്ല സിനിമകൾ കണ്ടിട്ടുണ്ട്. സിനിമ ചർച്ച ചെയ്തിട്ടുണ്ട്. അതെല്ലാം തന്റെ സിനിമാ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. മീരയുടെ കുടുംബവിളക്ക് സീരിയൽ ഇപ്പോൾ ഹിറ്റാണ്. അത് കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. മീരയുടെ കരിയറിൽ അവർക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ. തന്റെ ഈ വിജയത്തിലും മീര സന്തോഷിക്കുന്നുണ്ടാകും. തങ്ങൾക്ക് അരിഹ ജോൺ എന്ന് പേരുള്ള മകനുണ്ട്. എത്ര തിരക്കുകൾ ഉണ്ടെങ്കിലും ആഴ്ചയിൽ ഒരു തവണയെങ്കിലും വിളിക്കാൻ തങ്ങൾ സമയം കണ്ടെത്താറുണ്ട് എന്നും ജോൺ പറയുന്നു. സർപ്പാട്ട പരമ്പരൈയിലെ വെമ്പുലി എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയിയിരുന്നു ജോൺ കൊക്കൻ.

അതേസമയം, അഭിനയ ജീവിതത്തിൽ 25 പൂർത്തിയായ സന്തോഷം പങ്കുവച്ചും നടി എത്തിയിരുന്നു. ഈ വർഷം 2025 എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്.. ഒരു നടിയും കലാകാരിയുമെന്ന നിലയിൽ ഞാൻ 25 വർഷം പൂർത്തിയാക്കുന്നു. ഈ വർഷങ്ങളിലൂടെ ഒരു നല്ല സിനിമാ ടെക്‌നീഷ്യനും നടനും മികച്ച ആശയവിനിമയക്കാരിയുമായി മാറാനും പഠിക്കാനും അവസരം ലഭിച്ചതിൽ ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്. എന്റെ എല്ലാ പരാജയങ്ങൾക്കും, നിരാശകൾക്കും, ഒറ്റപ്പെടലിന്റെയും ഒഴിവാക്കലിന്റെയും നിമിഷങ്ങൾക്കും ഞാൻ നന്ദിയുള്ളവളായിരിക്കും.

കാരണം ആർക്ക് മുൻഗണന കൊടുക്കണമെന്നും എന്താണ് പ്രാധാന്യമുള്ളതെന്ന് ചിന്തിക്കാനും അതിന് വിലകൊടുക്കാനും സഹായിച്ചത് അതാണ്. എന്റെ ഇൻസ്റ്റാഗ്രാം കുടുംബത്തിലെ എല്ലാവരും, എന്നെ പോലെ തന്നെ കുടുംബബന്ധത്തിലും സ്‌നേഹത്തിലും ആരോഗ്യത്തിലും ജോലിയിലും അനുഗ്രഹീതരായിരിക്കണമെന്ന് ഞാൻ പ്രാർഥിക്കുന്നു. നിങ്ങളുടെ സമൃദ്ധിക്കും മനസ്സമാധാനത്തിനും വേണ്ടി ഞാൻ പ്രാർഥിക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാൻ കഴിയട്ടെയെന്നാണ് നടി പറ‍ഞ്ഞിരുന്നത്.

മോഹൻലാലിനൊപ്പം തന്മാത്ര എന്ന ഒറ്റ ചിത്രം മാത്രം മതി മീരയെ മലയാളികൾ ഓർത്തിരിക്കാൻ. തന്മാത്രയിലെ വേഷത്തിന് പിന്നാലെ അത്രയും നല്ല കഥാപാത്രങ്ങൾ കിട്ടാതിരുന്നതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് താൻ തിരഞ്ഞെടുത്ത മാനേജർ ആയിരുന്നെന്നാണ് നടി പറയുന്നത്.

തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകൾ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന പ്രശ്‌നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയ്‌സ്. അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി എന്റെ പ്രൊഫഷൻ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാൻ കേട്ടിട്ടു പോലുമില്ല.

അയാളെ വിശ്വസിച്ച് ഡേറ്റ് നൽകിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകർ പലരും എന്നെ അഭിനയിപ്പിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങൾ പറഞ്ഞ് മുടക്കി. പകരം അയാൾക്ക് താൽപര്യമുള്ള നടിമാർക്ക് അവസരം നൽകി. ഞാൻ മുംബൈയിൽ ആയിരുന്നതുകൊണ്ട് അതൈാന്നും അറിഞ്ഞതേയില്ല എന്നും നടി പറഞ്ഞു.

More in Actress

Trending

Recent

To Top