Connect with us

നടി മീര വാസുദേവ് വിവാഹിതയായി; വരന്‍ ‘കുടുംബവിളക്ക്’ ക്യാമറമാന്‍

Actress

നടി മീര വാസുദേവ് വിവാഹിതയായി; വരന്‍ ‘കുടുംബവിളക്ക്’ ക്യാമറമാന്‍

നടി മീര വാസുദേവ് വിവാഹിതയായി; വരന്‍ ‘കുടുംബവിളക്ക്’ ക്യാമറമാന്‍

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മീര വാസുദവേ്. മോഹന്‍ലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രം മാത്രം മതി സുമിത്രയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ടെലിവിഷനിലൂടെയുള്ള തിരിച്ചുവരവിലാണ് മീര താരമായി മാറുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ സുമിത്രയായാണ് മീര തിരികെ എത്തുന്നത്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ് മീര വാസുദവേ്. മീര വാസുദേവ വിവാഹിതയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ മീര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമാ ടെലിവിഷന്‍ ക്യാമറാമാന്‍ വിപിന്‍ പുതിയങ്കമാണ് വരന്‍. കോയമ്പത്തൂര്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. കുടുംബവിളക്കില്‍ ആണ് മീര ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

ഈ സീരിയലിലെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത് വിപിന്‍ പുതിയങ്കമാണ്. ഈ ബന്ധമാണ് സൗഹൃദത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും എത്തിയത് എന്ന് മീര പറഞ്ഞു. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് വിപിന്‍. ഏപ്രില്‍ 21 ന് തങ്ങള്‍ വിവാഹിതരായിരുന്നു എന്നും ഇന്നലെ ദമ്പതികളായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തുവെന്നും മീര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മീരയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയാണ്;

ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരായിരിക്കുന്നു. ഞാനും വിപിന്‍ പുതിയങ്കവും 21/04/2024ന് കോയമ്പത്തൂരില്‍ വച്ച് വിവാഹിതരായി. ഇന്ന് ദമ്പതികളായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. ഞാന്‍ വിപിനെ ശരിയായി പരിചയപ്പെടുത്തട്ടെ. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ്. അദ്ദേഹം ഒരു അന്താരാഷ്ട്ര അവാര്‍ഡ് ജേതാവായ ഛായാഗ്രാഹകനാണ്. ഞാനും വിപിനും 2019 മെയ് മുതല്‍ ഒരേ പ്രോജക്റ്റില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷം മുഴുവനും ഞങ്ങള്‍ പരസ്പരം കാണുകയും ഒടുവില്‍ 21/04/2024 ന് വിവാഹം കഴിക്കുകയും ചെയ്തു.

ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും 23 ഉറ്റ സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ സന്നിഹിതരായിരുന്നുള്ളൂ. എന്റെ പ്രൊഫഷണല്‍ യാത്രയില്‍ എനിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയ എന്റെ അഭ്യുദയകാംക്ഷികളോടും ബന്ധങ്ങളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ അനുഗ്രഹീതമായ ഔദ്യോഗിക വാര്‍ത്ത ഞാന്‍ ഇവിടെ പങ്കുവെക്കുന്നു. എന്റെ ഭര്‍ത്താവ് വിപിനോടും നിങ്ങള്‍ അതേ സ്‌നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

വിവാഹ ചടങ്ങില്‍ ഇരുവരുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. 42 കാരിയായ മീര വാസുദേവിന്റെ മൂന്നാം വിവാഹമാണിത്. അരീഹ എന്നു പേരുള്ള ഒരും മകനും താരത്തിനുണ്ട്. വിശാല്‍ അഗര്‍വാളുമായി 2005 ല്‍ ആയിരുന്നു ആദ്യ വിവാഹം. 2010 ജൂലൈയില്‍ ഈ ബന്ധം പിരിഞ്ഞു. പിന്നീട് 2012 ല്‍ നടന്‍ ജോണ്‍ കൊക്കനെ വിവാഹം കഴിച്ചു.

ഈ ബന്ധം 2016 ലാണ് പിരിഞ്ഞത്. രണ്ടാം വിവാഹ ബന്ധത്തിലാണ് മകനുള്ളത്. തന്റെ രണ്ട് വിവാഹ ബന്ധങ്ങളുടേയും തകര്‍ച്ചയെ കുറിച്ച് മീര ഒരിക്കല്‍ പറഞ്ഞിരുന്നു. ആദ്യ ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഉണ്ടായിരുന്നു എന്ന് മീര പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ പൊലീസ് പ്രൊട്ടക്ഷന്‍ വരെ തേടിയിട്ടുണ്ട്. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തത് കൊണ്ടാണ് രണ്ടാം വിവാഹ ബന്ധം വേര്‍പിരിഞ്ഞത് എന്നും മീര പറഞ്ഞിരുന്നു.

2003 ലാണ് മീര സിനിമ അഭിനയത്തിലേക്ക് എത്തുന്നത്. പ്യാര്‍ കാ സൂപ്പര്‍ ഹിറ്റ് ഫോര്‍മുല എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തുടക്കം. അതേ വര്‍ഷം ഉന്നൈ സരണടയിന്‍ന്തേന്‍ എന്ന തമിഴ് ചിത്രത്തിലും ഗോല്‍മാല്‍ എന്ന തെലുങ്കു ചിത്രത്തിലും നായികയായി. ഉന്നൈ സരണടയിന്‍ന്തേന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ സ്‌പെഷല്‍ ജൂറി അവാര്‍ഡ് ലഭിച്ചു.

ഇതോടെ തെന്നിന്ത്യയില്‍ താരം ശ്രദ്ധിക്കാന്‍ തുടങ്ങി. 2005 ല്‍ തന്മാത്ര എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി മലയാളത്തില്‍ എത്തി. ഈ ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഓര്‍ക്കുക വല്ലപ്പോഴും, ഗുല്‍മോഹര്‍, 916 എന്നിവയുള്‍പ്പെടെ ഇരുപതിലധികം മലയാള ചിത്രങ്ങളിലും നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മീര വേഷമിട്ടു.

More in Actress

Trending