ഇത് വിമർശകർക്കുള്ള മറുപടി;ആരാധകരെ ഞെട്ടിച്ച് മീര വാസുദേവ്!!
By
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹന്‍ലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രം മാത്രം മതി സുമിത്രയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ടെലിവിഷനിലൂടെയുള്ള തിരിച്ചുവരവിലാണ് മീര താരമായി മാറുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ സുമിത്രയായാണ് മീര തിരികെ എത്തുന്നത്.
ഇപ്പോഴിതാ വിവാഹശേഷം ആദ്യമായി ഭർത്താവിനൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുകയാണ് മീര വാസുദേവ്. മീരയെ വാരിപ്പുണരുന്ന ഭർത്താവ് വിപിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവച്ചത്. ഏപ്രിൽ മാസത്തിൽ കോയമ്പത്തൂരിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു മീരയുടെയും വിപിന്റെയും വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞ ശേഷമാണ് ദമ്പതികൾ ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. വിവാഹ ശേഷം ഒരുപാട് വിമർശനങ്ങൾ ഈ ദമ്പതികൾ നേരിട്ടു. രണ്ടുപേരുടെയും പ്രായം ചൂണ്ടിക്കാട്ടിയും, മീരയുടെ പൂർവ വിവാഹങ്ങളെ ചൊല്ലിയുമായിരുന്നു വിമർശനം.
42 കാരിയായ മീര വാസുദേവിന്റെ മൂന്നാം വിവാഹമാണിത്. അരീഹ എന്നു പേരുള്ള ഒരും മകനും താരത്തിനുണ്ട്. വിശാല്‍ അഗര്‍വാളുമായി 2005 ല്‍ ആയിരുന്നു ആദ്യ വിവാഹം. 2010 ജൂലൈയില്‍ ഈ ബന്ധം പിരിഞ്ഞു. പിന്നീട് 2012 ല്‍ നടന്‍ ജോണ്‍ കൊക്കനെ വിവാഹം കഴിച്ചു. ഈ ബന്ധം 2016 ലാണ് പിരിഞ്ഞത്. രണ്ടാം വിവാഹ ബന്ധത്തിലാണ് മകനുള്ളത്.