Connect with us

മീരയുടെ വിവാഹത്തിന് എല്ലാവരും എത്തിയിട്ടും കാവ്യ എത്തിയില്ല; കാരണം തിരക്കി ആരാധകര്‍

Actress

മീരയുടെ വിവാഹത്തിന് എല്ലാവരും എത്തിയിട്ടും കാവ്യ എത്തിയില്ല; കാരണം തിരക്കി ആരാധകര്‍

മീരയുടെ വിവാഹത്തിന് എല്ലാവരും എത്തിയിട്ടും കാവ്യ എത്തിയില്ല; കാരണം തിരക്കി ആരാധകര്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ ആണ് നായികയായി അഭിനയിച്ചത്. ഏറ്റവുമൊടുവില്‍ 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ശേഷം ദുബായിലേക്ക് പോവുകയായിരുന്നു. അഭിനയത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി.

ഇപ്പോഴിതാ നടിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ഇതിന് മുന്നോടിയായി നടന്ന മെഹന്ദി ചടങ്ങില്‍ നടി നസ്രിയ നസീമും ആൻ അഗസ്റ്റിനും ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ എത്തിയിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള എല്ലാ സുഹൃത്തുക്കളെയും മീര ക്ഷണിച്ചിരുന്നതായാണ് വിവരം. മെഹന്ദി ആഘോഷത്തിന്റെ ചിത്രങ്ങള്‍ മീര തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കിട്ടെത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു മീരയും ഭാവി വരൻ ശ്രീജുവും നാട്ടിൽ എത്തിയത്. ജൂൺ 26 ബുധനാഴ്ച ആയിരുന്നു , മീര നന്ദൻ്റെ മെഹന്ദി ചടങ്ങ് നടന്നത്. ഇതോടെയാണ് വിവാഹ ആഘോഷങ്ങൾ ആരംഭിച്ചുവെന്ന സൂചന മീര നൽകിയത്. മീരാ നന്ദൻ്റെ ആത്മാർത്ഥ സുഹൃത്തുക്കളായ നസ്രിയ നസീം, ആൻ അഗസ്റ്റിൻ, ശ്രിന്ദ എന്നിവരുൾപ്പെടെ സിനിമാ മേഖലയിൽ നിന്നുള്ളവർ മെഹന്ദി ചടങ്ങിൽ പങ്കെടുത്തിരുന്നു.

എന്നാല്‍ നടി കാവ്യ മാധവൻ എത്താതിരുന്നത് ആരാധകരിലും നിരാശയുണ്ടാക്കി. എല്ലാവരും എത്തിയിട്ടും കാവ്യ എത്താതിരുന്നത് മീരയോടുള്ള പിണക്കം കൊണ്ടാണോ, അടിച്ചു പിരിഞ്ഞോ, എന്ന് തുടങ്ങി നിരവധി പേരാണ് കമന്‍റുകളുമായി എത്തിയിരുന്നത്. പിങ്ക് നിറത്തിലുള്ള ഒരു കുർത്തയാണ് ചടങ്ങിൽ മീര ധരിച്ചിരിക്കുന്നത്.”ഡേ 1 മെഹന്തി” എന്ന് എഴുതിയാണ് മെഹന്ദി ചിത്രങ്ങൾ മീര പങ്കുവച്ചത്. മീരയെ ഒരുക്കാനായി ഉണ്ണിയും സജിത്ത്&സുജിത് സഹോദരന്മാരുമാണ് എത്തിയത്.

ലണ്‍മനില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് ശ്രീജു. മാട്രിമോണി വഴി വന്ന ആലോചനയായിരുന്നു ഇതെന്ന് മീര തന്നെ പറഞ്ഞിട്ടുണ്ട്. ശ്രീജു വന്നത് ഭാഗ്യമായി ഞാന്‍ കാണുന്നു. അറേഞ്ചഡ് മാര്യേജ് ആണ്. ആദ്യം ഞങ്ങളുടെ അമ്മമാരാണ് സംസാരിച്ചത്. പിന്നീടാണ് ഞങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നത്. ഞങ്ങള്‍ അങ്ങനെ സംസാരിച്ചു തുടങ്ങി. ആദ്യം എനിക്ക് അത്ര താല്‍പര്യം ഉണ്ടായിരുന്നില്ല. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നൊക്കെയാണ് ചിന്തിച്ചത്.

അദ്ദേഹം ലണ്ടനില്‍ ജനിച്ചു വളര്‍ന്നത് കൊണ്ട് തന്നെ അതിന്റെതായ കള്‍ച്ചറല്‍ ഡിഫറന്‍സുകളും ഉണ്ട്’. അതിനുശേഷം ഞങ്ങള്‍ കണ്ടു. ഞാന്‍ എന്റെ ഈ കണ്‍സേണുകള്‍ പറഞ്ഞു. വിവാഹശേഷം ദുബായില്‍ നിന്നും മാറേണ്ട കാര്യമില്ല. അക്കൗണ്ടന്റ് ആയ തനിക്ക് ലോകത്തിന്റെ എവിടെ വേണമെങ്കിലും ജോലി ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്.

അതോടെയാണ് മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ശരിയായ സമയത്ത് എനിക്ക് ശരിയായ ഒരാളെ കിട്ടിയെന്ന് വിശ്വസിക്കുന്നു . വിവാഹനിശ്ചയം വളരെ സ്വകാര്യമായ ഒരു ചടങ്ങായി നടത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും മീര പറഞ്ഞിരുന്നു. അതേസമയം തന്റെ ഭാവി വരന്‍ വിവാഹനിശ്ചയത്തിന് വേണ്ടി പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ വരുന്നതെന്നും മീര നന്ദന്‍ പറഞ്ഞു.

More in Actress

Trending

Recent

To Top