Actress
ബ്രൈഡല്‍ ഷവര്‍ ആഘോഷമാക്കി നടി മീര നന്ദന്; വൈറലായി ചിത്രങ്ങള്‍!
ബ്രൈഡല്‍ ഷവര്‍ ആഘോഷമാക്കി നടി മീര നന്ദന്; വൈറലായി ചിത്രങ്ങള്‍!
മലയാളികള്‍ക്കേറെ സുപരിചിതയാണ് മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ ആണ് നായികയായി അഭിനയിച്ചത്. ഏറ്റവുമൊടുവില്‍ 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന് എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ശേഷം ദുബായിലേക്ക് പോവുകയായിരുന്നു. അഭിനയത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്നുള്ള വിവരം താരം പങ്കുവെച്ചിരുന്നത്. വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം ഒരു വര്‍ഷം കഴിഞ്ഞിട്ടേ ഉണ്ടാകു എന്ന് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ െ്രെബഡല്‍ ഷവര്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് മീര തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്നത്.
‘െ്രെബഡ് ടു ബി’ എന്നിഴുതിയ ‘സാഷ്’, മനോഹരമായ വെള്ള വസ്ത്രത്തോടൊപ്പം ധരിച്ചാണ് മീര ചിത്രത്തില്‍ പോസു ചെയ്യുന്നത്. ആഘോഷങ്ങളില്‍ ഷാംപെയ്ന്‍ നുകരുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ലണ്ടനില്‍ ജനിച്ചു വളര്‍ന്ന ശ്രീജുവാണ് മീരയുടെ വരന്. വിവാഹം അറേഞ്ച്ട് മാര്യേജാണെന്നും, 16 വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹ നിശ്ചയത്തിനാണ് ശ്രീജു കേരളത്തില്‍ എത്തിയതെന്നും, അടുത്തിടെ ഒരു അഭിമുഖത്തില്‍ മീര പറഞ്ഞു.
വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചും വരന് ശ്രീജുവിനെ കുറിച്ചുമെല്ലാം മീര അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അവസാനം അത് സംഭവിക്കുകയാണ്. ഞാന്‍ വിവാഹിതയാകാന്‍ പോകുന്നു. വിവാഹം ഇപ്പോഴില്ല. എന്‍ഗേജ്മെന്റ് മാത്രമാണ് കഴിഞ്ഞത്. ഒരു വര്‍ഷം കഴിഞ്ഞേ വിവാഹമുള്ളൂ. ഒരുപാട് പേര്‍ക്കുണ്ടായിരുന്ന ചോദ്യമായിരുന്നു ഇത്. അതിന് ഒരു ഉത്തരമായിരിക്കുകയാണ്.
അത് നടക്കേണ്ട സമയത്ത് നടക്കുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. അത് തന്നെയാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. ഇത് ഇപ്പോള്‍ ശരിയായ സമയമാണെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്’. ശ്രീജു എന്നാണ് അദ്ദേഹത്തിന്റെ പേര്. ജനിച്ചു വളര്‍ന്നതെല്ലാം ലണ്ടനിലാണ്. ആള്‍ക്ക് എന്നെ പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല.
അങ്ങനെയാണ് ഞാന്‍ സംസാരിച്ചു തുടങ്ങിയത്. സിനിമയില്‍ അഭിനയിച്ചവര്‍ക്ക് എളുപ്പമല്ലേ, ആരെ വേണമെങ്കിലും കിട്ടുമല്ലോ എന്നൊക്കെയുള്ള തെറ്റിദ്ധാരണയുണ്ട്. അങ്ങനെയല്ല കാര്യങ്ങള്‍. ഞങ്ങളെ പോലുള്ളവര്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയൊരു അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോയത്’. മീഡിയയില്‍ ആണ് നടിയാണ് എന്നൊക്കെ പറയുമ്പോള്‍ തന്നെ ഫോണ്‍ കട്ട് ചെയ്ത് പോയവരുണ്ട്. ശ്രീജു വന്നത് ഭാഗ്യമായി ഞാന്‍ കാണുന്നു. അറേഞ്ചഡ് മാര്യേജ് ആണ്. ആദ്യം ഞങ്ങളുടെ അമ്മമാരാണ് സംസാരിച്ചത്. പിന്നീടാണ് ഞങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നത്.
