Malayalam
സീരിയലില്‍ നിന്നും പിന്മാറുന്നു; തുറന്ന് പറഞ്ഞ് നടി മീര കൃഷ്ണന്
സീരിയലില്‍ നിന്നും പിന്മാറുന്നു; തുറന്ന് പറഞ്ഞ് നടി മീര കൃഷ്ണന്
സീരിയലിൽ നിന്നും പുറത്തു പോകുന്നതായി നടി മീര കൃഷ്ണന് തമിഴിലെ നയാഗി എന്ന സീരിയലില്‍ ഇനി മുതല്‍ താന്‍ ഉണ്ടാകില്ലെന്നാണ് നടി പറയുന്നത്. കഥാസന്ദര്‍ഭങ്ങള്‍ മാറുന്നതും കഥാപാത്രത്തിന്റെ റോള്‍ പരമ്പരയില്‍ നിന്നും അവസാനിച്ചത് കൊണ്ടാണ് പിന്മാറുന്നതെന്നും നടി പറയുകയാണ്.
‘എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. ഈ യാത്ര ശരിക്കും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. അപ്രതീക്ഷിതമായിട്ടാണ് സീരിയലില്‍ അഭിനയിക്കാന്‍ എന്നെ വിളിക്കുന്നത്.
നയാഗി ടീമിനൊപ്പം ആയിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് മാറി നിന്നത് പോലും അനുഭവപ്പെട്ടിരുന്നില്ല.
മുഴുവന്‍ ടീമിനും എന്നെ പിന്തുണച്ച ആളുകള്‍ക്കും വളരെയധികം നന്ദി. പ്രത്യേകിച്ചും എന്റെ കൂടെ അഭിനയിച്ച കലാകാരന്മാര്, അംബിക മാം, ഞങ്ങളുടെ ക്യാമറമാന്, പോസ്റ്റ് പ്രൊഡക്ഷന്‍ ആളുകള്‍, എന്റെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ചിത്ര മാം, ഞങ്ങളുടെ മുഴുവന്‍ ജീവനക്കാര്‍, പ്രത്യേകിച്ചും എന്റെ നിര്‍മ്മാതാവും സ്പോണ്സര് അങ്ങനെ എല്ലാവര്ക്കും നന്ദിയെന്നും മീര കൃഷ്ണന് പറയുന്നു
