Connect with us

സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണ് വിവാഹം ചെയ്യാൻ തീരുമാനിച്ചത്, കാവ്യയുടെ അമ്മക്ക് വിവാഹത്തിൽ താത്പ്പര്യമില്ലായിരുന്നു; ദിലീപിന്റെ മറുപടി വീണ്ടും വൈറൽ

Malayalam

സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണ് വിവാഹം ചെയ്യാൻ തീരുമാനിച്ചത്, കാവ്യയുടെ അമ്മക്ക് വിവാഹത്തിൽ താത്പ്പര്യമില്ലായിരുന്നു; ദിലീപിന്റെ മറുപടി വീണ്ടും വൈറൽ

സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണ് വിവാഹം ചെയ്യാൻ തീരുമാനിച്ചത്, കാവ്യയുടെ അമ്മക്ക് വിവാഹത്തിൽ താത്പ്പര്യമില്ലായിരുന്നു; ദിലീപിന്റെ മറുപടി വീണ്ടും വൈറൽ

മലയാളത്തിന്റെ പ്രിയ താരം ദിലീപ് വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും വളരെയധികം പ്രതിസന്ധികളിലൂടെ കടന്നുപോയ താരമാണ്. താരത്തിന്റെ ജീവിതം പലപ്പോഴും പൊതുഇടങ്ങളിൽ ചർച്ചയാകാറുണ്ട്. വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച താരത്തിന്റെ ഒരു ചാനൽ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

അഭിമുഖത്തിൽ കാവ്യ കാരണമാണ് ആദ്യ ഭാര്യയിൽ നിന്നും വിവാഹമോചനം നേടിയതെന്ന കാര്യം ദിലീപ് തള്ളിക്കളയുകയാണ്. മഞ്ജുവും താനും ഭാര്യാഭർത്താക്കന്മാർ എന്നതിനേക്കാൾ എന്തും തുറന്നു സംസാരിക്കാൻ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു എന്ന് ദിലീപ് പറയുന്നു. കാവ്യ കാരണമാണ് ജീവിതം പോയെങ്കിൽ അതിലേക്ക് കൂടുതൽ അടുക്കുന്നത് തീക്കളിയാണ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്. വിവാഹമോചനം നേടിയ ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ചെന്നും ദിലീപ് വ്യക്തമാക്കുന്നു. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ലന്നും.. പ്രായപൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ഉത്ഖണ്ഠ വർധിച്ച്‌ ഷൂട്ടിംഗ് എറണാകുളത്തേക്കായി പരിമിതപ്പെടുത്തിയെന്നും ദിലീപ് പറയുന്നു.

അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നുള്ള ചോദ്യം കേൾക്കുമ്പോൾ ലൊക്കേഷനിൽ നിൽക്കാനാവില്ല. സഹോദരി രണ്ടു വർഷത്തോളം അവരുടെ വീടുപേക്ഷിച്ചു കുടുംബവുമായി ദിലീപിന്റെ വീട്ടിലേക്കു താമസം മാറ്റേണ്ടി വന്നു. തനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കിയെന്നും ദിലീപ് അഭിമുഖത്തിൽ പറയുന്നു.

കാവ്യ ജീവിതത്തിൽ കടന്നുവന്നതിനെ കുറിച്ചും ദിലീപ് മനസുതുറന്നു. വിവാഹവും വിവാഹമോചനവുമായി കാവ്യ മറുഭാഗത്തുണ്ടായിരുന്നുവെന്നും കാവ്യയുടെ വിവാഹജീവിതം തകരാൻ കാരണം താനെന്നു പലരും പറഞ്ഞ് പരത്തിയെന്നും ദിലീപ് പറയുന്നു. മൂന്നര വർഷം അമ്മയും മകളും മാത്രമുള്ള ജീവിതമായിരുന്നു തനിക്ക് . ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു.

ചന്ദ്രനുദിക്കുന്ന ദിക്കിൽ ഒന്നിച്ചഭിനയിക്കും മുൻപേ കാവ്യയെ അറിയാം. ഇഷ്‌ടമാണ്‌. പക്ഷെ അതിനെ പ്രണയമെന്ന് വിളിക്കാനില്ലായിരുന്നു. തനിക്ക് മംമ്തയെ, നയൻതാരയെ, നവ്യയെ, നിത്യയെ ഒക്കെ ഇഷ്‌ടമാണ്‌ പക്ഷെ അത് പ്രണയമല്ല. കാവ്യ അനുഭവിക്കുന്ന പ്രശ്നമെല്ലാം കണ്ടുകൊണ്ടു നിൽക്കുകയുമാണ്. ശരിയെന്ന് തോന്നിയതനുസരിച്ച് കാവ്യയെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. തന്റെ വീട്ടിൽ മകൾക്കുൾപ്പെടെസമ്മതം. പക്ഷെ, കാവ്യയുടെ വീട്ടിലെ പ്രതികരണം മറിച്ചായിരുന്നു

കാവ്യയുടെ അമ്മക്ക് വിവാഹത്തിൽ താത്പ്പര്യമില്ലായിരുന്നു. അവൾക്ക് മറ്റാലോചനകൾ നടക്കുന്നു എന്നായിരുന്നു മറുപടി. ദിലീപിന്റെ ജീവിതം പോകാൻ കാരണം എന്ന പേരിൽ കാവ്യ ബലിയാടാവുന്നു. അത് സത്യമെന്ന് പലരും പറയും എന്നായിരുന്നു അമ്മയുടെ പക്ഷം. എന്തിനാണ് വെറുതെ കാവ്യയുടെ പേരും ചേർത്തു വിവാദത്തിനു ഇടവയ്ക്കുന്നതെന്ന സുഹൃത്തുക്കളുടെ ചോദ്യം മറുപക്ഷത്ത്. ഒടുവിൽ എല്ലാരും മുൻകയ്യെടുത്ത് കല്യാണം നടത്തി എന്നും താരം പറയുന്നു.

മകൾ തന്നെ സംബന്ധിച്ച് പ്രാധാന്യമുള്ള വ്യക്തിയാണ്. അത്രേം വലിയ കുട്ടിയുടെ അമ്മയാവാൻ കാവ്യക്കോ, ഇനിയൊരാൾ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉൾക്കൊള്ളാൻ ആവില്ലെന്ന ബോധ്യം നിലനിർത്തിക്കൊണ്ടാണ് വിവാഹംചെയ്തതത്. കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്നും ദിലീപ്. രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാൻ ചെയ്തത്. ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്നും ദിലീപ് അഭിമുഖത്തിൽ പറയുന്നു. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്

1996 ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്നീ ചിത്രങ്ങളിലൂടെ ബാല താരമായി സിനിമാ രംഗത്ത് അരങ്ങേറിയ കാവ്യ മാധവന്‍ തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും 1999 ല്‍ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെ നായിക പദം അലങ്കരിച്ചത്. സിനിമകളില്‍ സജീവമായി നിന്നിരുന്ന സമയത്തായിരുന്നു നടിയുടെ വിവാഹം. നിശ്ചല്‍ ചന്ദ്ര എന്ന വ്യവസായിയുമായുള്ള വിവാഹ ജീവിതം പൊരുത്തക്കേടുകള്‍ നിറഞ്ഞതായിരുന്നു. തുടര്‍ന്ന് വിവാഹ മോചനം നേടി കാവ്യ സിനിമയിലേക്ക് മടങ്ങി വരാന്‍ ശ്രമിച്ചെങ്കിലും വിജയകരമായില്ല. പിന്നീട് വിവാദങ്ങളില്‍ നിറഞ്ഞു നിന്ന കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്നും കുടുംബ ജീവിതത്തിലെ നായികയായി മാറി. നിരവധി വിവാദങ്ങള്‍ക്ക് ശേഷമുള്ള താരങ്ങളുടെ വിവാഹം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top