Actress
ജന്മം കൊടുത്ത അച്ഛന് എതിരെ കേസ് കൊടുത്ത മകള്‍, അച്ഛന്‍ മരിച്ച് കിടക്കുമ്പോഴും യൂണിഫോം ചുരിദാറൊക്കെ വാങ്ങിയല്ലോ!!; മീര ജാസ്മിനെതിരെ വിമര്‍ശനം
ജന്മം കൊടുത്ത അച്ഛന് എതിരെ കേസ് കൊടുത്ത മകള്‍, അച്ഛന്‍ മരിച്ച് കിടക്കുമ്പോഴും യൂണിഫോം ചുരിദാറൊക്കെ വാങ്ങിയല്ലോ!!; മീര ജാസ്മിനെതിരെ വിമര്‍ശനം
സൂത്രധരന്‍ എന്ന സിനിമയിലൂടെ ലോഹിതദാസ് മലയാളികള്‍ക്ക് നല്‍കിയ അന്നത്തെ പുതിയ പ്രതീക്ഷയായിരുന്നു മീര ജാസ്മിന്‍. 2000കളില്‍ മലയാളത്തിന്റെ ജനപ്രിയ നായികമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്‍. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടുമ്പോള്‍ താരത്തിന്റെ പ്രായം 18 വയസ്സ് മാത്രമായിരുന്നു. കരിയറിലെ മീരയുടെ അഞ്ചാമത്തെ ചിത്രം കൂടിയായിരുന്നു പാഠം ഒന്ന്: ഒരു വിലാപം. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മീര ജാസ്മിന് ലഭിച്ചു.
ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രകടനമാണ് മീര കാഴ്ചവെച്ചത്. ശ്രീവിദ്യക്ക് ശേഷം നായികയായി അഭിനയിച്ച എല്ലാ മലയാളം ചിത്രങ്ങളിലും സ്വന്തം ശബ്ദത്തില്‍ അഭിനയിച്ച നടിയാണ് മീര ജാസ്മിന്‍. മഞ്ജു വാര്യര്‍ക്കുപോലും തുടക്കസമയത്തുള്ള സിനിമകളില്‍ മറ്റ് പലരുമാണ് ശബ്ദം നല്‍കിയിരുന്നതത്രെ. അവിടെയാണ് മീര ജാസ്മിന്‍ ഞെട്ടിച്ചത്. ആദ്യ സിനിമ മുതല്‍ സ്വന്തം ശബ്ദമാണ് ഉപയോഗിച്ചത്.
പിന്നീട് ഇറങ്ങിയ ഗ്രാമഫോണ്‍, കസ്തൂരിമാന്‍, പാഠം ഒരു വിലാപം, പെരുമഴകാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, ഒരേ കടല്‍, വിനോദയാത്ര തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ലോഹിതദാസ്, സത്യന്‍ അന്തിക്കാട്, കമല്‍ എന്നിവരുടെ പ്രിയപ്പെട്ട നായികയായിരുന്നു മീര. ഇതില്‍ തന്നെ ലോഹിതദാസിന്റെ കസ്തൂരിമാനിലെ പ്രിയംവദ ഒരിക്കലും മറക്കാന്‍ പറ്റാത്ത മീര ജാസ്മിന്‍ പ്രകടനമാണ് ആ സിനിമയില്‍ നമ്മളെ അത്ഭുതപെട്ടുത്തുന്ന പ്രകടനമായിരുന്നു.
തുടക്ക സമയത്ത് ഞെട്ടിച്ച മീര പിന്നീട് ടൈപ് കാസ്റ്റിങ്ങും മറ്റും കൊണ്ട് നിറം മങ്ങിയ അഭിനേത്രിയായി മാറി. മകള്‍, ക്വീന്‍ എലിസബത്ത് സിനിമകളിലൂടെ മീര വീണ്ടും പഴയ പ്രതാപത്തിലേക്ക് വരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. വിവാദങ്ങളും ഗോസിപ്പുകളും കടുത്ത സമയത്താണ് മീര പതിയെ സിനിമാ ലോകത്ത് നിന്നും അകന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചത്. 83 വയസായിരുന്നു.
വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സിനിമാ മേഖലയില്‍ നിന്നും ദിലീപ്, ബ്ലെസി, നരേന്‍ അടക്കമുള്ള താരങ്ങള്‍ മീരയേയും കുടുംബത്തേയും ആശ്വസിപ്പിക്കാനെത്തിയിരുന്നു. പിതാവിന്റെ മൃതദേഹത്തിന് അരികിലിരുന്ന് പൊട്ടിക്കരയുന്ന മീരയുടെ വീഡിയോ വൈറലാണ്. എന്നാല്‍ ആ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള വിമര്‍ശനമാണ് ലഭിക്കുന്നത്. അതിന് ഒരു കാരണം മീര അടക്കം കുടുംബാംഗങ്ങളെല്ലാം ഓരോ നിറത്തിലുള്ള വസ്ത്രം വാങ്ങി ധരിച്ച് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തുവെന്നതാണ്.
മറ്റൊന്ന് മീരയും പിതാവും തമ്മില്‍ പണ്ട് ഉണ്ടായിരുന്ന കേസും വഴക്കുമാണ്. കോസ്റ്റ്യൂമേ നീയാണ് എന്റെ എല്ലാം, അച്ഛന് എതിരെ കേസ് കൊടുത്ത മകളല്ലേ..അച്ഛന്‍ മരിച്ച് കിടക്കുമ്പോഴും യൂണിഫോം ചുരിദാറൊക്കെ വാങ്ങിയല്ലോ, അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ തമ്മില്‍ തല്ല്. എന്നിട്ടിപ്പോള്‍ ആനന്ദ കണ്ണീര്‍, വെറുതേ മാധ്യമങ്ങളെ കാണിക്കാനുള്ള നമ്പരുകള്‍…ജന്മം കൊടുത്ത അച്ഛന് എതിരെ കേസ് കൊടുത്ത മകള്‍, അന്നൊക്കെ വല്ലാത്തൊരു അഹങ്കാരമായിരുന്നു ഇപ്പോള്‍ സിനിമയൊക്കെ കുറഞ്ഞപ്പോള്‍ അഹങ്കാരവും കുറഞ്ഞു എന്നിങ്ങനെ നീളുന്നു മീരയെ വിമര്‍ശിച്ചുള്ള കമന്റുകള്‍.
അതേസമയം വിമര്‍ശിക്കുന്നവര്‍ക്കിടയില്‍ ചിലര്‍ മീരയെ അനുകൂലിച്ചും എത്തി. ഓരോ നാട്ടിലും ഓരോ ആചാരമല്ലേ… ചിലപ്പോള്‍ വൈറ്റ് ഡ്രസ്സ് നിര്‍ബന്ധമാണെങ്കിലോ, എത്ര ശത്രുവായാലും മരിച്ചത് സ്വന്തം അച്ഛനാണ് അപ്പോള്‍ മക്കള്‍ക്ക് സ്‌നേഹം ഉണ്ടാവും എന്നാണ് അനുകൂലിച്ചവര്‍ കുറിച്ചത്. അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മീരയുടെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചത്. 83 വയസായിരുന്നു. വര്‍ഷങ്ങളായി മുംബൈയിലായിരുന്നു. എടത്വ കടമാട്ട് ഏലിയാമ്മ ജോസഫാണ് ഭാര്യ. മീര ജാസ്മിനെ കൂടാതെ ജോമോന്‍, ജെനി സൂസന്‍, സാറ റോബിന്‍, ജോര്‍ജി ജോസഫ് എന്നീ മക്കളുമുണ്ട്. രഞ്ജിത്ത് ജോസ്, ഡോ. റോബിന്‍ ജോര്‍ജ് എന്നിവര്‍ മരുമക്കളാണ്.