Connect with us

നിഷ്‌കളങ്കനായ നിങ്ങളുടെ ഭര്‍ത്താവിനെ എന്തിന് വഞ്ചിച്ചു; മറുപടിയുമായി സാമന്ത

Actress

നിഷ്‌കളങ്കനായ നിങ്ങളുടെ ഭര്‍ത്താവിനെ എന്തിന് വഞ്ചിച്ചു; മറുപടിയുമായി സാമന്ത

നിഷ്‌കളങ്കനായ നിങ്ങളുടെ ഭര്‍ത്താവിനെ എന്തിന് വഞ്ചിച്ചു; മറുപടിയുമായി സാമന്ത

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്നത്. നാഗചൈതന്യയുമായുള്ള വേര്‍പിരിയലും, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂണ്‍ രോഗം തുടങ്ങിയ പലവിധ പ്രതിസന്ധികള്‍ താരം അഭിമുഖീകരിച്ചു.

സിനിമാ രംഗത്ത് നിന്നും കുറച്ച് നാളായി വിട്ടു നിന്നിരുന്ന താരം തിരിച്ചെത്തിയിരുന്നു. 2017 ഒക്ടോബറില്‍ ആയിരുന്നു നാഗചൈതന്യയുമായുള്ള വിവാഹം. എന്നാല്‍ 2021 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വേര്‍പിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വേര്‍പിരിയല്‍ അത്ര സുഖകരമായ വാര്‍ത്തയായിരുന്നില്ല അവരുടെ ആരാധകര്‍ക്ക്. ഇപ്പോള്‍ ഇരുവരും സിംഗിളായി തുടരുകയാണ്.

നാല് വര്‍ഷം നീണ്ട വിവാഹ ബന്ധം അവസാനിപ്പിച്ച സമാന്തയ്ക്ക് പിന്നീട് ഇതേക്കുറിച്ച് ഓര്‍ത്ത് വിഷമിച്ചിരിക്കാന്‍ സമയം ഉണ്ടായിരുന്നില്ല. കാരണം അതിലും വലിയ പ്രശ്‌നം നടിക്ക് അഭിമുഖീകരിക്കേണ്ടി വന്നു. മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷന്‍ ബാധിച്ച സമാന്തയുടെ ആരോഗ്യം മോശമായി. ചികിത്സ ഇപ്പോഴും തുടരുകയാണ്. അസുഖത്തെ നിയന്ത്രിച്ച് കരിയറില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ് സമാന്ത. മറുവശത്ത് നാഗ ചൈതന്യയുടെ മനസിലും സമാന്ത ഇല്ല. നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണ് നടനെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല കരിയറിലെ തിരക്കുകളുമുണ്ട്. തുടരെ പരാജയ സിനിമകളുമായി കരിയറിലെ മോശം ഘട്ടത്തിലൂടെയാണ് നാഗ ചൈതന്യ കടന്ന് പോകുന്നത്.

ഇതിനിടയില്‍ പരാജയപ്പെട്ട വിവാഹ ബന്ധത്തെക്കുറിച്ചുള്ള ഗോസിപ്പുകളാെന്നും നാഗ ചൈതന്യ കാര്യമാക്കുന്നില്ല. വിവാഹമോചന സമയത്ത് കുറ്റപ്പെടുത്തലുകള്‍ ഏറെ കേട്ടത് സമാന്തയാണ്. കരിയറിന് വേണ്ടി ബന്ധം ഉപേക്ഷിച്ചെന്നും ഗര്‍ഭിണിയാകാന്‍ തയ്യാറില്ലെന്നും ഗോസിപ്പുകള്‍ പരന്നു. ഇപ്പോഴിതാ തനിക്കെതിരെ വന്ന അധിക്ഷേപത്തിന് തക്കതായി മറുപടി നല്‍കിയിരിക്കുകയാണ് സമാന്ത. നിഷ്‌കളങ്കനായ നിങ്ങളുടെ ഭര്‍ത്താവിനെ എന്തിന് വഞ്ചിച്ചു എന്നാണ് ഒരാള്‍ നടിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

ഇത്തരം പ്രവൃത്തികള്‍ നിങ്ങളെ സഹായിക്കില്ല. മെച്ചപ്പെട്ട എന്തെങ്കിലും ആവശ്യമാണെന്ന് സമാന്ത മറുപടി നല്‍കി. സമാന്തയെ പിന്തുണച്ച് പിന്നാലെ കമന്റുകള്‍ വന്നു. 2017 ലാണ് സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. 2021 ല്‍ വേര്‍പിരിഞ്ഞു. വിവാഹ മോചനത്തിന് കാരണം എന്തെന്ന് രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല. വിവാഹശേഷമാണ് സമാന്തയുടെ കരിയറില്‍ വലിയ വഴിത്തിരിവുകള്‍ ഉണ്ടായത്.

ഫാമിലി മാന്‍ എന്ന സീരീസിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രശസ്തി ലഭിച്ചു. അന്നും നാഗ ചൈതന്യക്ക് വലിയ ഹിറ്റുകളില്ല. വിവാഹമോചനത്തിന് പിന്നാലെ പുഷ്പ എന്ന സിനിമയില്‍ ഡാന്‍സ് നമ്പര്‍ ചെയ്യാന്‍ സമാന്ത തയ്യാറായി. അതീവ ഗ്ലാമറസായി നടി ഈ ഗാനരംഗത്തില്‍ ഡാന്‍സ് ചെയ്തതും അധിക്ഷേപങ്ങള്‍ കൂടാന്‍ കാരണമായി. എന്നാല്‍ നടി ഇതൊന്നും കാര്യമാക്കിയില്ല.

ഖുശിയാണ് സമാന്തയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിജയ് ദേവരകൊണ്ട നായകനായ സിനിമ മികച്ച വിജയം നേടി. സിതാഡെല്‍ എന്ന സീരീസാണ് ഇനി പുറത്തിറങ്ങാനുള്ളത്. സമാന്തയും വിജയ് ദേവരകൊണ്ടയുമാണ് സിതാഡെലില്‍ പ്രധാന വേഷം ചെയ്യുന്നത്. മയോസിറ്റിസിന്റെ ചികിത്സയുടെ ഭാഗമായി കുറച്ച് നാള്‍ ഇടവേളയെടുത്ത സമാന്ത കരിയറില്‍ വീണ്ടും സജീവമാവുകയാണ്.കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിന്നപ്പോഴാണ് അപ്രതീക്ഷിത തിരിച്ചടികള്‍ സമാന്തയ്ക്ക് ഉണ്ടാകുന്നത്. ഇതിനെ സധൈര്യം അഭിമുഖീകരിക്കാനും നടിക്ക് സാധിച്ചു. സമാന്തയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

വിവാഹ മോചനത്തിന് പിന്നിലെ കാരണങ്ങള്‍ സാമന്തയും നാഗചൈതന്യയും പുറത്തു പറഞ്ഞിട്ടില്ലായിരുന്നു. 2021 വേര്‍പിരിയല്‍ പ്രഖ്യാപിച്ചെങ്കിലും 2022ലാണ് വിവാഹമോചനം നടന്നത്. വേര്‍പിരിയലിനുശേഷം താനും സാമന്തയും മാറിപ്പോയെന്ന് നാഗചൈതന്യ പറഞ്ഞിരുന്നു. തന്റെ ജീവിതത്തിന്റെ ആ ഘട്ടത്തോട് തനിക്ക് അതിയായ ബഹുമാനമുണ്ട് എന്നും സാമന്ത സന്തോഷത്തിനും അര്‍ഹയാണ് എന്നും നാഗചൈതന്യ പറഞ്ഞിരുന്നു.

More in Actress

Trending