News
മാനസികാരോഗ്യമുള്ള ഒരു സ്ത്രീയും സ്വന്തം കുഞ്ഞിനെ കൊല്ലുകയില്ല; നടി മീര ചോപ്ര
മാനസികാരോഗ്യമുള്ള ഒരു സ്ത്രീയും സ്വന്തം കുഞ്ഞിനെ കൊല്ലുകയില്ല; നടി മീര ചോപ്ര
മാനസികാരോഗ്യമുള്ള ഒരു സ്ത്രീയും സ്വന്തം കുഞ്ഞിനെ കൊല്ലുകയില്ലെന്ന് നടി മീര ചോപ്ര. ഗോവയില്‍വച്ച് നാലു വയസ്സുള്ള മകനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു നടി. വിവാഹമോചന കേസുകളില്‍ കുട്ടികളെ മാതാപിതാക്കളുെട കസ്റ്റഡിയില്‍ ഏല്പിക്കുന്ന കാര്യത്തില്‍ കോടതികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മീര പറയുന്നു.
”മാനസികാരോഗ്യമുള്ള ഒരു സ്ത്രീയും സ്വന്തം കുഞ്ഞിനെ കൊല്ലുകയില്ല. വിവാഹമോചന കേസുകളില്‍ കുഞ്ഞുങ്ങളെ മാതാപിതാക്കളുടെ കസ്റ്റഡിയില്‍ ഏല്പിക്കുന്നതിന് മുമ്പ് കോടതികള്‍ ശരിക്കും ശ്രദ്ധിക്കണം. കുട്ടിയെ വളര്‍ത്തുന്നതിനുള്ള മാതാപിതാക്കളുടെ മാനസികാരോഗ്യത്തിന് എല്ലായ്പ്പോഴും സൈക്യാട്രിസ്റ്റിനെയും സമീപിക്കേണ്ടതാണ്. നിങ്ങള്‍ കാണുന്നത് വെറും ഉപരിതലം മാത്രമാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സുചന. ഈഗോയ്ക്ക് കൊല്ലാന്‍ കഴിയും.”എന്നും മീര ചോപ്ര എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
മലയാളിയായ ഭര്‍ത്താവ് വെങ്കട്ടരാമനുമായുള്ള ദാമ്പത്യ കലഹത്തെ തുടര്‍ന്നാണ് കൊല്‍ക്കത്ത സ്വദേശിനി സുചന സേത്ത് (39) ക്രൂരതയ്ക്ക് മുതിര്‍ന്നതെന്നാണ് പൊലീസ് പറയുന്നത്. വിവാഹ മോചനക്കേസ് നടപടികളുടെ ഭാഗമായി ഞായറാഴ്ചകളില്‍ കുട്ടിയെ അച്ഛനൊപ്പം അയയ്ക്കാനുള്ള കോടതി നിര്‍ദേശം പാലിക്കാതിരിക്കാനാണിതു ചെയ്തതെന്ന് മൊഴി നല്‍കിയതായും സൂചനയുണ്ട്.
കഴിഞ്ഞ ശനിയാഴ്ച മകനൊപ്പം ഗോവയിലെ അപ്പാര്‍ട്മെന്റില്‍ എത്തിയ സുചന, തിങ്കളാഴ്ച ഒറ്റയ്ക്കാണ് ബെംഗളൂരുവിലേക്കു പുറപ്പെട്ടത്. ഇതേക്കുറിച്ചു ചോദിച്ച അപാര്‍ട്മെന്റ് ജീവനക്കാരോട് മകനെ മഡ്ഗാവിലെ സുഹൃത്തിനെ ഏല്‍പിച്ചെന്നായിരുന്നു മറുപടി.
എന്നാല്‍, മുറിയില്‍ രക്തക്കറ കണ്ടെത്തിയ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. സുഹൃത്തിന്റെ മേല്‍വിലാസം വ്യാജമാണെന്നു കണ്ടെത്തിയ പൊലീസ് ചിത്രദുര്‍ഗ സ്റ്റേഷനില്‍ സുചനയെ തടഞ്ഞുവച്ച് പരിശോധിച്ചപ്പോള്‍ ഡിക്കിയിലെ ബാഗില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് അസ്ട്രോ ഫിസിക്സില്‍ മാസ്റ്റേഴ്സ് ബിരുദമെടുത്ത സൂചന, യുഎസില്‍ നിര്‍മിത ബുദ്ധി, മെഷീന് ലേണിങ് രംഗത്ത് ജോലി ചെയ്ത ശേഷം ബെംഗളൂരുവില്‍ നിര്‍മിത ബുദ്ധി കണ്‍സല്‍റ്റിങ് കമ്പനിയായ ‘മൈന്ഡ്ഫുള് എഐ ലാബ്’ ആരംഭിച്ചിരുന്നു. ഭര്‍ത്താവ് വെങ്കട്ടരാമന് ഇന്തൊനീഷ്യയിലെ ജക്കാര്‍ത്തയിലാണ് ജോലി ചെയ്യുന്നത്.
