Connect with us

അവതാരകയും നടിയുമായ മീര അനിൽ വിവാഹിതയായി; വരനെ ആരാണെന്ന് അറിയോ!

Malayalam

അവതാരകയും നടിയുമായ മീര അനിൽ വിവാഹിതയായി; വരനെ ആരാണെന്ന് അറിയോ!

അവതാരകയും നടിയുമായ മീര അനിൽ വിവാഹിതയായി; വരനെ ആരാണെന്ന് അറിയോ!

ലോക്ക് ഡൗണിൽ മറ്റൊരു വിവാഹം കൂടി നടന്നിരിക്കുകയാണ് . മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അവതാരകമാരിലൊരാളാണ് മീര അനില്‍ വിവാഹിതയായി. വിഷ്ണു ആണ് വരന്‍. ജൂൺ അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധികൾ മൂലം നീണ്ടുപോകുകയായിരുന്നു. തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

മലയാളത്തിലെ തിരക്കേറിയ അവതാരകരില്‍ ഒരാളാണ് മീര. നിരവധി സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ പ്രിയ അവതാരകമാരിലൊരാളായി മാറാൻ മീരയ്ക്ക് ചുരുങ്ങിയ കാലംകൊണ്ട് തന്നെ കഴിഞ്ഞു. വ്യത്യസ്തമായ അവതരണ ശൈലിയാണ് മീരയെ പ്രേക്ഷകർക്കിടയിൽ
സുപരിചിതയാക്കിയത്. മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പിന്തുണയും അതിഥികളോടും വിധികര്‍ത്താക്കളോടുമുള്ള താരത്തിന്റെ ഇടപെടലുമായിരുന്നു മീരയെ വേറിട്ട് നിര്‍ത്തിയത്

അടുത്തിടെയായിരുന്നു മീരയുടേയും വിഷ്ണുവിന്‍റേയും വിവാഹനിശ്ചയം നടന്നത്. ആദ്യമായി തന്നെ കാണാനെത്തിയ ആളായിരുന്നു വിഷ്ണു തിരിച്ചും അങ്ങനെ തന്നെയായിരുന്നുവെന്ന് മീര തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മാട്രിമോണിയയായിരുന്നു ഇരുവരെയും ഒരുമിപ്പിച്ചത്

നാലാഞ്ചിറ മാർ ബസേലിയസ് കോളജ് ഓഫ് എൻജിനിയറിങിൽ നിന്ന് മീര ബിരുദമെടുത്തു. പിന്നീട് മാധ്യമപ്രവർത്തനത്തിൽ താത്പര്യം തോന്നിയ മീര പ്രസ് ക്ലബിൽ നിന്ന് ജേർണലിസവും പഠിച്ചു. ടെലിവിഷൻ അവതാരകയായാണ് മീരയുടെ തുടക്കം. പിന്നീട് സ്റ്റേജ് ഷോകളും ചെയ്തു. അവതാരക മാത്രമല്ല, മീര ഒരു നർത്തകി കൂടിയാണ്. മിലി എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top