Actress
ആ ഗോസിപ്പുകള്‍ ശരിയല്ല, സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള യഥാര്‍ത്ഥ കാരണം ഇത്!; തുറന്ന് പറഞ്ഞ് മീനാക്ഷി
ആ ഗോസിപ്പുകള്‍ ശരിയല്ല, സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള യഥാര്‍ത്ഥ കാരണം ഇത്!; തുറന്ന് പറഞ്ഞ് മീനാക്ഷി
മലയാളികള്‍ ഒരിക്കലും മറക്കാത്ത മുഖമാണ് വെള്ളാരക്കണ്ണുകളുമായി എത്തിയ താരസുന്ദരി മീനാക്ഷി. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രേക്ഷകര്‍ ഒരിക്കലും മീനാക്ഷിയെ മറക്കാനിടയില്ല. പൂച്ചക്കണ്ണുകളായിരുന്നു നടിയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ വെള്ളിനക്ഷത്രം എന്ന സിനിമയില്‍ യക്ഷിയായി അഭിനയിച്ച മീനാക്ഷിയെ പലരും അങ്ങനെ തന്നെയാണ് കണ്ടിരുന്നതും. ഇപ്പോള്‍ കുറേ കാലമായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നടി.
മീനാക്ഷി സിനിമ ഉപേക്ഷിച്ച് എങ്ങോട്ടാണ് പോയതെന്ന് ചോദിച്ചാല്‍ ആര്‍ക്കും അറിയില്ലായിരുന്നു. ഒടുവില്‍ ആരാധകരുടെ ഇത്തരം സംശയങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെയാണ് സിനിമ ഉപേക്ഷിച്ചതിനും തിരിച്ച് വരാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നതിനൊക്കെയുള്ള മറുപടി നടി പറഞ്ഞത്.
ഞാന്‍ സിനിമയില്‍ നിന്നും പോയതിനെ പറ്റി പല ഗോസിപ്പുകളും വന്നിരുന്നു. വീട്ടുകാര്‍ കാരണമാണെന്നും അതല്ല പഠിക്കാന്‍ പോയതാണെന്നുമൊക്കെ പറയപ്പെട്ടു. എന്നാല്‍ ഒരു ഗോസിപ്പുകളുടെയും ആവശ്യമില്ല. ഞാനെന്താണോ അതാണ് ഇത്. മാത്രമല്ല ഞാന്‍ അത്രത്തോളം പഠിച്ചിട്ടൊന്നുമില്ല. യഥാര്‍ഥത്തില്‍ സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം ഞാന്‍ കുടുംബത്തിന് പ്രധാന്യം കൊടുത്തത് കൊണ്ട് മാത്രമാണ്.
ഒരേ സമയം കുടുംബവും ബാക്കി കാര്യങ്ങളും മാനേജ് ചെയ്ത് പോകുന്നവരെ ഞാന്‍ ബഹുമാനിക്കുകയാണ്. ഞാന്‍ എന്റെ ആത്മാവും ശരീരവുമൊക്കെ കുടുംബത്തിനാണ് കൊടുത്തത്. ഞങ്ങള്‍ ഒത്തിരി യാത്രകള്‍ പോകാറുണ്ട്. ഞാന്‍ അതൊക്കെയാണ് ആസ്വദിക്കാറുള്ളത്. ഞാന്‍ അഭിനയിക്കാന്‍ പോവുന്നതിനൊക്കെ ഭര്‍ത്താവിന് ഇഷ്ടമാണ്. എന്നാല്‍ എനിക്ക് ഞാന്‍ തന്നെയാണ് ഒരു നിയന്ത്രണം വെച്ചത്. ആ സമയത്ത് എനിക്ക് പ്രധാന്യമായി തോന്നിയത് കുടുംബത്തിനൊപ്പം നില്‍ക്കണമെന്നതാണ്.
സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടോന്ന് ചോദിച്ചാല്‍ ഞാന്‍ അങ്ങനെയൊന്നും പ്ലാന്‍ ചെയ്തിട്ടില്ല. ഞാനൊരു വിശ്വാസിയാണ്. എല്ലായിപ്പോഴും ഇന്നര്‍ കോറിലാണ് വിശ്വസിക്കുന്നത്. പിന്നെ സോഷ്യല്‍ മീഡിയ പേജുകളില്‍ മീനാക്ഷി എവിടെ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരാറുണ്ട്. എന്റെ ഒരു സുഹൃത്ത് അതിനെ പറ്റി എന്നോട് പറഞ്ഞിരുന്നു. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ല. എന്റെ വ്യക്തി ജീവിതം ബഹുമാനിക്കുന്നത് കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും വിട്ട് നിന്നത്.
എന്നെ കുറിച്ച് ചോദ്യങ്ങള്‍ വന്നതിന് ശേഷം ഞാന്‍ കേരളത്തിലേക്ക് വന്നിരുന്നു. എന്റെ കോളേജിലെ സുഹൃത്തുക്കളെ കാണനായിട്ടാണ് വന്നത്. എന്നാല്‍ പലരും എന്റെ ഫോട്ടോസ് എടുക്കുകയും ശേഷം മീനാക്ഷി ഇവിടെ ഉണ്ടെന്ന് കമന്റിടുകയും ചെയ്തു. അതൊരു സീരിയസ് ടോക്കായി മാറി.
ഇതോടെ എന്റെ മാനേജര്‍ വിളിക്കുകയും ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും നിങ്ങളെ ആളുകള്‍ ഓര്‍മ്മിക്കുന്നുണ്ട്. നിങ്ങള്‍ തിരിച്ച് വരൂ എന്നും പറഞ്ഞു. എന്നിട്ട് എന്റെ ഭര്‍ത്താവിനെയും സുഹൃത്തുക്കളെയുമൊക്കെ കണ്ടു. നിനക്ക് എവിടെ പോവണോ അവിടെയൊക്കെ പോയിക്കോ എന്നാണ് ഭര്‍ത്താവ് പറഞ്ഞിട്ടുള്ളത്. എനിക്ക് അഭിനയിക്കാന്‍ പോവാനുള്ള സ്വതന്ത്ര്യമൊക്കെയുണ്ട്. മാത്രമല്ല എനിക്കിപ്പോള്‍ അതിന് സമയവും ഉണ്ട്. ആയത് കൊണ്ട് ഉള്ളില്‍ നിന്നും അഭിനയിച്ചാലോ എന്നൊരു തോന്നലുണ്ടായി.
അഭിനയത്തിലേക്ക് തിരികെ വരാന്‍ യാതൊരു പ്ലാനും ഇല്ലായിരുന്നെങ്കിലും എന്നെ അതിലേക്ക് വലിച്ചിഴച്ച് കൊണ്ടു വന്നത് പോലെയാണ്. ഞാനിപ്പോള്‍ ഡേറ്റ് കൊടുക്കാന്‍ ഓക്കെയാണ്. നല്ല അവസരങ്ങള്‍ വരുമോന്ന് നോക്കുകയാണ് താനെന്നും മീനാക്ഷി പറയുന്നു. ഇനി ഒരു തിരിച്ചുവരവിന് തയ്യാറാണെന്നും നല്ല പ്രൊജക്റ്റ് ലഭിക്കുമോയെന്ന് നോക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ നായകനായി അഭിനയിച്ച പൃഥ്വിരാജ് സുകുമാരന്റെ വളര്‍ച്ചയില്‍ വളരെ സന്തോഷമുണ്ടെന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഒന്നും തന്നെയില്ല. അധികം സിനിമകള്‍ കാണാറില്ല. ആടുജീവിതം ഞാന്‍ കണ്ടില്ല. ഞാന്‍ തന്നെയാണ് സിനിമ നിര്‍ത്തി കുടുംബ ജീവിതത്തിലേക്ക് കടന്നത്. അതായിരുന്നു അപ്പോള്‍ അവിശ്യമെന്ന് എനിക്ക് തോന്നി. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ ഒരു പ്രൊജക്റ്റ് വന്നിരുന്നു. എന്നാല്‍ ഞാന്‍ അതിനോട് നോ പറഞ്ഞു. ആ സിനിമയുടെ പേര് ഓര്‍മ്മയില്ല.
ചര്‍ച്ചകള്‍ നടക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് നോ പറയേണ്ടിവന്നു. എന്നാല്‍ മമ്മൂട്ടി സാറിനൊപ്പം ‘അമ്പലക്കര തെച്ചിക്കാവില് പൂരം’ എന്ന ഗാനത്തില്‍ അഭിയിക്കാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷം. വെള്ളിനക്ഷത്രത്തിലെ ബാലതാരം തരുണി സച്ച്ദേവുമായി വളരെ നല്ല അടുത്ത ബന്ധമായിരുന്നു. തരുണിയുടെ മരണവിവരം കേട്ടപ്പോള്‍ ഞെട്ടിപ്പോയി എന്നും മീനാക്ഷി പറഞ്ഞു.
