Actress
തുണിയുടെ ഇറക്കം കുറച്ചാലൊന്നും സിനിമയില്‍ അവസരം കിട്ടില്ല, അത് ഭാഗ്യവും പ്രയത്‌നവുമാണ്, എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രമാണ് ഞാന്‍ ധറിക്കുന്നത്; മാളവിക മേനോന്‍
തുണിയുടെ ഇറക്കം കുറച്ചാലൊന്നും സിനിമയില്‍ അവസരം കിട്ടില്ല, അത് ഭാഗ്യവും പ്രയത്‌നവുമാണ്, എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രമാണ് ഞാന്‍ ധറിക്കുന്നത്; മാളവിക മേനോന്‍
മലയാളികള്‍ക്കേറെ പ്രിയങ്കരിയാണ് മാളവിക മേനോന്‍. മലയാളത്തിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായിരുന്നു താരം. ഇപ്പോള്‍ സിനിമകളില്‍ അഭിനയിക്കുന്നതിനെക്കാള്‍ ഉദ്ഘാടനത്തിനാണ് മാളവിക ശ്രദ്ധ കൂടുതല്‍ കൊടുക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി ഉദ്ഘാടന പരിപാടികളിലാണ് മാളവിക അതിഥിയായെത്തുന്നത്.
ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് മാളവിക. സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ തുണി കുറഞ്ഞുവെന്ന കമന്റ് നിരന്തരം വരാറുണ്ടെന്നും, എന്നാല്‍ അത് സത്യമല്ലെന്നും മാളവിക പറയുന്നു. സിനിമയില്‍ അവസരം കിട്ടുകയെന്നത് ഭാഗ്യവും പ്രയത്‌നവുമാണെന്നും മാളവിക പറയുന്നു. എന്നാല്‍ അവസാന നിമിഷങ്ങളില്‍ മെഷര്‍മെന്‍സ് മാറി അണ്‍കംഫര്‍ട്ടബിളായ വസ്ത്രം ധരിക്കേണ്ടി വന്നിട്ടുണ്ടെന്നും മാളവിക പറയുന്നു.
‘തടി കുറഞ്ഞിരുന്നാലും കൂടി ഇരുന്നാലും ചോദ്യം വരും. മറ്റുള്ളവര്‍ എന്ത് വിചാരിക്കുന്നുവെന്നത് ചിന്തിക്കാറില്ല. എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം ധരിക്കണമെന്നാണ് ആഗ്രഹം. കംഫര്‍ട്ട് എപ്പോഴും നോക്കും. അങ്ങനെയൊക്കെയാണെങ്കിലും ലാസ്റ്റ് മിനിറ്റില്‍ മെഷര്‍മെന്‍സ് മാറി അണ്‍കംഫേര്‍ട്ടബിളായ വസ്ത്രം ധരിക്കേണ്ടി വന്നിട്ടുണ്ട്. ചില വസ്ത്രം ഡിസൈനേഴ്‌സ് കൊണ്ടുവരുമ്പോള്‍ ധരിക്കാന്‍ പറ്റില്ലെന്ന് പറയാറുണ്ട്.
പണ്ട് ഞാന്‍ വളരെ റിസേര്‍വ്ഡായ സ്വഭാവക്കാരിയായിരുന്നു. ചിലരൊക്കെ പണ്ട് പറയുമായിരുന്നു എനിക്ക് ഭാമയുടെ ഛായയാണെന്ന്. അതുപോലെ എന്റെ അമ്മ തന്നെ ഇടയ്ക്ക് പറയും മീര ജാസ്മിന്റെ ഛായ തോന്നുന്നു, കാവ്യ മാധവന്റെ ഛായ തോന്നുന്നു എന്നൊക്കെ. ചിലര്‍ സൗന്ദര്യ മാമിന്റെ ഛായയുണ്ടെന്ന് പറയാറുണ്ട്. അങ്ങനെ പലരും പറയുമ്പോള്‍ ഞാന്‍ പറയും ഞാന്‍ എല്ലാ സുന്ദരിമാരായ നടിമാരുടെ മിക്‌സചറാണെന്ന്.
കമന്റ്‌സ് സെക്ഷനിലാണ് ചൊറി കാണുന്നത്. അത് ഇഗ്‌നോര്‍ ചെയ്യുകയാണ് ചെയ്യാറ്. വീട്ടില്‍ ഉള്ളവര്‍ക്ക് പക്ഷെ വിഷമമാകാറുണ്ട്. എന്റെ ഫാമിലിക്ക് എന്നെ അറിയാമല്ലോ. കുറ്റം പറയുന്നവരെ എല്ലാം പറഞ്ഞ് തിരുത്താന്‍ എനിക്ക് പറ്റില്ലല്ലോ. അതുകൊണ്ട് പലപ്പോഴും കമന്റ് നോക്കാറില്ല. ആരെങ്കിലും പറഞ്ഞാല്‍ മാത്രം അത് നോക്കാനായി കമന്റ് ബോക്‌സ് നോക്കും.
പലതും നമ്മളെ ഡിപ്രഷനിലാക്കും. അതുകൊണ്ടാണ് പലതും നോക്കാത്തത്.’ ‘ഞാന്‍ സ്ഥിരം കേള്‍ക്കാറുള്ള ഒരു കമന്റാണ്. അവസരം കുറഞ്ഞപ്പോള്‍ തുണി കുറഞ്ഞുവെന്നത്. അത് വായിക്കുമ്പോഴെല്ലാം എനിക്കൊരു സംശയവും ചോദ്യവും വരാറുണ്ട്. അങ്ങനെയെങ്കില്‍ നിങ്ങള്‍ വസ്ത്രത്തിന്റെ ഇറക്കമൊക്കെ കുറച്ച് നടന്ന് സിനിമയില്‍ അവസരം വരുന്നുണ്ടോയെന്ന് നോക്കി പറയൂവെന്നത്. അതുപോലെ വസ്ത്രത്തിന്റെ ഇറക്കം കുറച്ചാലൊന്നും സിനിമയില്‍ അവസരം കിട്ടില്ല. അത് ഓരോരുത്തരുടെ ഭാഗ്യവും പ്രയത്‌നവുമാണ്. ഇത്തരം മോശം കമന്റുകള്‍ കണ്ടാല്‍ അമ്മയോ അനിയനോ നല്ല മറുപടി കൊടുക്കും. പിന്നെ ഫാന്‍സില്‍ കുറച്ചുപേര്‍ നല്ല സപ്പോര്‍ട്ടാണ്.’ എന്നാണ് മാളവിക മേനോന്‍ പറഞ്ഞത്.