നടന്മാർക്കൊന്നും പ്രസവത്തെക്കുറിച്ചോ കുട്ടികളെ വളർത്തുന്നതിനെക്കുറിച്ചോ ചിന്തിക്കേണ്ട; പ്രായമായ പുരുഷ താരങ്ങൾ വരെ ഇപ്പോഴും സിനിമയിൽ സജീവമാകാനുള്ള കാരണം; തുറന്ന് പറഞ്ഞ് മീനാക്ഷി ശേഷാദ്രി

ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് മീനാക്ഷി ശേഷാദ്രി. ഇപ്പോഴിതാ അമിതാഭ് ബച്ചൻ, അനിൽ കപൂർ, തുടങ്ങിയ പുരുഷ താരങ്ങൾ ബോളിവുഡിൽ ഇന്നും സജീവമായി തുടരാനുള്ള കാരണത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് താരം. അമിതാഭ് ബച്ചൻ, അനിൽ കപൂർ എന്നിവരെ കൂടാതെ ഇതര ഭാഷകളിലെ താരങ്ങളെല്ലാം തന്നെ ഇന്നും സജീവമായി തുടരുന്നു.
പുരുഷന്മാർ പൊതുവെ വീട്ടുജോലികൾ ചെയ്യുന്നവരല്ല. അതിനാൽ അവർക്കെല്ലാം കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ഈ നടന്മാർക്കൊന്നും പ്രസവത്തെക്കുറിച്ചോ ഗർഭധാരണത്തെക്കുറിച്ചോ കുട്ടികളെ വളർത്തുന്നതിനെക്കുറിച്ചോ ആകുലപ്പെടേണ്ട കാര്യമില്ല. ഇതെല്ലാം സ്ത്രീയുടെ ഉത്തരവാദിത്തമായി മാറുകയാണ്. അതുകൊണ്ടാണ് ഇവരെല്ലാം ഇപ്പോഴും സിനിമയിൽ തിളങ്ങി നിൽക്കുന്നതെന്നുമാണ് നടി പറയുന്നത്.
ദാമിനി, ഹീറോ, ഘട്ടക് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മീനാക്ഷി ശേഷാദ്രി. ഇപ്പോൾ 27 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വരവിനായി തയ്യാറെടുക്കുകയാണ് താരം. ഈ വേളയിലാണ് നായകന്മാർ ഇന്നും സജീവമായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് നടി പറയുന്നത്.
1996-ലാണ് മീനാക്ഷി ശേഷാദ്രി സിനിമാ അഭിനയം ഉപേക്ഷിച്ച് കുടംബിനിയായി മാറുന്നത്. തുടർന്ന് അമേരിക്കയിലായിരുന്നു താമസം. ഇപ്പോൾ നടിയ്ക്ക് 60 വയയുണ്ട്. ഈ വേളയിലാണ് സിനിമിലേയ്ക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പുകൾ നടി നടത്തുന്നത്. ഇതിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് പറയുന്നതും.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
ഗോഡ്ഫാദർ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികൾക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വർഷങ്ങളായി സിനിമയുടെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...