Actress
ഒരിക്കലും ഞാൻ സിംഗിൾ ആണെന്ന് പറഞ്ഞിട്ടില്ല; കീർത്തി സുരേഷ്
ഒരിക്കലും ഞാൻ സിംഗിൾ ആണെന്ന് പറഞ്ഞിട്ടില്ല; കീർത്തി സുരേഷ്
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം കൈവരിച്ചിരിക്കുകയാണ് നടി. തമിഴിലും തെലുങ്കിലുമെല്ലാമായി തിളങ്ങി നിൽക്കുകയാണ് താരം. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകളായ കീർത്തി ബാലതാരമായാണ് സിനിമയിലേയ്ക്ക് എത്തുന്നത്.
ദിലീപിന്റെ കുബേരൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെയാണ് നായികയാകുന്നത്. പിന്നീടായിരുന്നു തമിഴിലേയ്ക്കും തെലുങ്കിലേക്കുമുള്ള ചുവടുവയ്പ്പ്. അഭിനയം കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ കീർത്തിക്ക് കഴിഞ്ഞു. താരമൂല്യത്തിന്റെ കാര്യത്തിലും മുന്നിലാണ് താരം.
ഇടയ്ക്കിടെ താരം വിവാഹിതയാകുന്നുവെന്ന തരത്തിൽ വാർത്തകൾ വരാറുണ്ട്. എന്നാൽ ഇതിനോടൊന്നും കീർത്തിയോ മാതാപിതാക്കളോ പ്രതികരിക്കാറില്ല. ഇപ്പോഴിതാ തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് മനസ് തുറക്കുകയാണ് കീർത്തി. ‘രഘുതാത്ത’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിലാണ് കീർത്തി തന്റെ ഭാവി വരനെ കുറിച്ച് പറയുന്നത്.
താൻ സിംഗിൾ ആണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല എന്നാണ് കീർത്തി പറയുന്നത്. ഭാവിയിലെ ജീവിത പങ്കാളി എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിന് ആണ് കീരിത്തി സുരേഷിന്റെ മറുപടി. ഗിവ് ആൻഡ് ടേക്ക് ആയിരിക്കണം. പരസ്പരം മനസിലാക്കുന്ന സുഹൃത്തുക്കളാണ് എങ്കിൽ എനിക്ക് അത് മതിയാകും. ലവ് എന്നത് ജീവിതകാലത്തേയ്ക്കുള്ള സ്‌നേഹമാണ്. സിംഗിൾ റിലേഷൻഷിപ്പ് സ്റ്റാറ്റസിൽ ഒരിക്കലും താൻ ആശങ്കപ്പെടുന്നില്ല. ഒരിക്കലും ഞാൻ സിംഗിൾ ആണെന്ന് പറഞ്ഞിട്ടില്ല എന്നാണ് കീർത്തി പറയുന്നത്.
അടുത്തിടെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറെ കീർത്തി വിവാഹം ചെയ്യാൻ ഒരുങ്ങുന്നു എന്നും വാർത്തകൾ വന്നിരുന്നു. ജവാൻ സിനിമയിലൂടെ അനിരുദ്ധ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു നിൽക്കുന്ന സമയത്താണ് ഇത്തരത്തിലൊരു വാർത്ത വന്നത്. പ്രമുഖ ബോളിവുഡ് മാധ്യമങ്ങളടക്കം ഈ വാർത്ത ഏറ്റെടുത്തിരുന്നു.
കീർത്തി നായികയായ റെമോ, താന സേർന്ത കൂട്ടം തുടങ്ങിയ സിനിമകളിൽ അനിരുദ്ധ് സംഗീത സംവിധായകനായി എത്തിയിരുന്നു. ആ സൗഹൃദം വിവാഹത്തിലേക്ക് എത്തുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. പിന്നാലെ ഈ വാർത്തകളോട് പ്രതികരിച്ച് കീർത്തിയുടെ അച്ഛനും നടനുമായ സുരേഷ് കുമാർ. വാർത്തകൾ നിഷേധിച്ച സുരേഷ് കുമാർ, ഇത് ആദ്യമല്ല കീർത്തിയെ കുറിച്ച് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്നതെന്നും പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തോടാണ് സുരേഷ് കുമാറിന്റെ പ്രതികരണം. ‘
തീർത്തും തെറ്റായ വാർത്തയാണ്. റിപ്പോർട്ടുകളെല്ലാം അടിസ്ഥാനരഹിതമാണ്, അതിൽ ഒരു കണിക പോലും സത്യമില്ല. ഇതിനു മുൻപ് ഇതുപോലെയുള്ള വാർത്തകൾ വന്നിട്ടുണ്ട്, ഇതാദ്യമായല്ല അവളെക്കുറിച്ചും അനിരുദ്ധിനെ കുറിച്ചും ആരെങ്കിലും ഇങ്ങനെയുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നത്’, എന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.
തമിഴിലേക്ക് പോയതിന് ശേഷമാണ് കീർത്തി ജനപ്രിയ നടിയാവുന്നത്. അവിടുന്ന് തെലുങ്കിലെ മഹാനടി എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ഇപ്പോൾ ബോളിവുഡിൽ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. ബേബി ജോൺ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വരുൺ ധവാൻ പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം വിജയ്യുടെ സൂപ്പർഹിറ്റ് ചിത്രം തെറിയുടെ ഹിന്ദി റീമേക്കാണ്.