Connect with us

ഇത് എന്റെ ചേച്ചിയമ്മ… മീനാക്ഷിയ്ക്ക് മുത്തം നൽകി ദിലീപിന്റെ മാമാട്ടി

Malayalam

ഇത് എന്റെ ചേച്ചിയമ്മ… മീനാക്ഷിയ്ക്ക് മുത്തം നൽകി ദിലീപിന്റെ മാമാട്ടി

ഇത് എന്റെ ചേച്ചിയമ്മ… മീനാക്ഷിയ്ക്ക് മുത്തം നൽകി ദിലീപിന്റെ മാമാട്ടി

ദിലീപിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ മലയാളികൾ ഒരു പ്രേത്യക താല്പര്യമാണ്. ഇവരുടേതയായി പുറത്തുവരുന്ന ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഓണത്തിന് ദിലീപിന്റെ കുടുംബ സമേതമുള്ള ചിത്രങ്ങൾ അത്തരത്തിൽ വൈറലായിരുന്നു. അതിൽ മീനാക്ഷി പങ്കുവെച്ച ചില ചിത്രങ്ങൾ സോഷ്യല്‍ മീഡിയയുടെ കണ്ണിലുടക്കിയിരുന്നു

മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് ഉമ്മ നല്‍കുന്ന ചിത്രമായിരുന്നു മീനാക്ഷി പോസ്റ്റ് ചെയ്തത്. കസവുസാരി ഉടുത്ത കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം പട്ടു പാവാട അണിഞ്ഞു നില്‍ക്കുന്ന മഹാലക്ഷ്മിയാണ് ഈ ചിത്രങ്ങളിലെ പ്രധാന ആകര്‍ഷണം. ആ ചിത്രങ്ങൾ ഇപ്പോൾ വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുന്നു

ഓണത്തിന് ദിലീപ് പങ്കിട്ട കുടുംബചിത്രം മീനാക്ഷിയും പങ്കുവെച്ചിരുന്നു. ഇതിന് ശേഷമായാണ് മഹാലക്ഷ്മിയെ കെട്ടിപ്പിടിച്ചുള്ള ചിത്രവും മീനാക്ഷി പങ്കുവെച്ചത്. മീനാക്ഷിയും മഹാലക്ഷ്മിയും നല്ല കൂട്ടാണെന്നും എല്ലാത്തിനും അനിയത്തിക്ക് ചേച്ചി മതിയെന്നും ദിലീപും കാവ്യയും ഒരിക്കൽ പറഞ്ഞിരുന്നു.

വിജയദശമി ദിനത്തില്‍ ജനിച്ചതിനാലാണ് മകള്‍ക്ക് മഹാലക്ഷ്മി എന്ന് പേരിട്ടത്. മൂത്ത മകളായ മീനാക്ഷിയാണ് ഈ പേര് തിരഞ്ഞെടുത്തതെന്നുള്ള വിവരങ്ങളും അന്ന് പുറത്തുവന്നിരുന്നു. ജനനം മുതലുള്ള മഹാലക്ഷ്മിയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മാമാട്ടിയെന്നാണ് മഹാലക്ഷ്മിയെ എല്ലാവരും വിളിക്കുന്നത്.

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ദിലീപ്. തെന്നിന്ത്യന്‍ താരം തമന്നയാണ് ഈ ചിത്രത്തിലെ നായിക. ഉദയകൃഷ്ണയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. റാഫി-ദിലീപ് കൂട്ടുകെട്ടില്‍ വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രവും പണിപ്പുരയിലാണ്. ഇതില്‍ ജോജു ജോര്‍ജ്ജും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top