featured
മീനാക്ഷിയുടെ കടുത്തനീക്കത്തിൽ ഞെട്ടി ദിലീപും കാവ്യയും …; കയ്യടിച്ച് മഞ്ജു..; അമ്മയുടെ വഴിയേ മകളും….!
മീനാക്ഷിയുടെ കടുത്തനീക്കത്തിൽ ഞെട്ടി ദിലീപും കാവ്യയും …; കയ്യടിച്ച് മഞ്ജു..; അമ്മയുടെ വഴിയേ മകളും….!
മലയാള സിനിമയിലെ താരപുത്രന്മാർക്കും താരപുത്രിമാർക്കും ഇടയിൽ വ്യത്യസ്തയാണ് ജനപ്രിയ നായകൻ ദിലീപിന്റെ മാനസപുത്രി മീനാക്ഷിയാണ്. താരത്തിന്റെ വാർത്തകൾക്ക് ആരാധകർ നൽകുന്ന പിന്തുണ വളരെ വലുതാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ മീനാക്ഷി അടുത്തിടെ മോഡലിങ്ങിലേക്ക് ഇറങ്ങിയിട്ടുണ്ട്. ഡോക്ടർ പഠനവുമായി ബന്ധപ്പെട്ട തിരക്കുകൾ ഒരുവിധം ഒതുങ്ങിയതോടെയാണ് ഈ തുടക്കം.
അതേസമയം മീനാക്ഷി മോഡലിങ്ങിലേക്ക് ഇറങ്ങിയത് മറ്റാർക്കും വേണ്ടിയല്ല കാവ്യയുടെ ലക്ഷ്യ എന്ന വസ്ത്രബ്രാന്റിന് വേണ്ടിയാണ്. തന്റെ ഫോട്ടോഷൂട്ടിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുന്നത് മീനാക്ഷി തന്നെയാണ്. ദാവണികൾക്കാണ് മീനാക്ഷി മോഡലായത്. ഒരു പ്രൊഫഷണൽ മോഡലിനെപ്പോലെയാണ് വീഡിയോയിൽ മീനാക്ഷിയുള്ളത്. ചുവന്ന റോസാപ്പൂവിന്റെ ഇമോജി തലക്കെട്ട് നൽകിയാണ് മീനാക്ഷി വീഡിയോ പങ്കിട്ടത്. ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
മാത്രമല്ല ചിത്രം വൈറലായതോടെ ‘ഒറ്റ നോട്ടത്തിൽ ദീപിക പദുകോണാണോയെന്ന് തോന്നിപ്പോയി എന്നുള്ള കമന്റുകളും എത്തുന്നുണ്ട്. അമ്മയുടെ വഴിയേ മകൾ എന്നും ഇനിയൊരു നായിക വേഷമൊക്കെ മീനൂട്ടിക്ക് ചെയ്യാമെന്നും ആരധകർ പറയുന്നു. താരം പങ്കുവെച്ച ചിത്രത്തിന് ‘അമ്മ മഞ്ജു വാര്യർ ആയിരുന്നു ആദ്യം ലൈക്ക് അടിച്ചതും.
