Tamil
ഖുശ്ബുവിനെ കെട്ടിപിടിക്കുകയും സംസാരിക്കുകയും ചെയ്തു, അടുത്ത് നിന്ന മീനയെ ഗൗനിക്കാതെ നയൻതാര; സോഷ്യൽ മീഡിയയിൽ വിമർശനം
ഖുശ്ബുവിനെ കെട്ടിപിടിക്കുകയും സംസാരിക്കുകയും ചെയ്തു, അടുത്ത് നിന്ന മീനയെ ഗൗനിക്കാതെ നയൻതാര; സോഷ്യൽ മീഡിയയിൽ വിമർശനം
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ നയൻതാര സജീവമല്ലെങ്കിലും അടുത്തിടെ താരം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തിരുന്നു.
ഇടയ്ക്കിടെ ഇപ്പോൾ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ നടിയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് വളരെ സജീവമാണ്. അദ്ദേഹമാണ് വിവരങ്ങളെല്ലാം പങ്കുവെച്ച് എത്തുന്നത്. അതുപോലെ തന്നെ അഭിമുഖങ്ങളും താരം അങ്ങനെ നൽകാറില്ല. സുന്ദർ സി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ 2 എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്.
നയൻതാര ദേവിയായി എത്തുന്ന സിനിമയുടെ പൂജ നടന്നത് കഴിഞ്ഞ ദിവസമാണ്. വലിയൊരു താരനിര തന്നെ പൂജയ്ക്ക് എത്തിയിരുന്നു. സുന്ദർ സിയ്ക്കും ചിത്രത്തിലെ മറ്റ് താരങ്ങൾക്കുമൊപ്പം മീന, ഖുശ്ബു, കെഎസ് രവികുമാർ, ഹിപ്പ് ഹോപ്പ് ആദി തുടങ്ങിയവരുമുണ്ടായിരുന്നു പൂജയ്ക്ക്. ഇതിനിടെ ഇപ്പോഴിതാ പൂജയുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ ഉയർന്നു വന്നിരിക്കുകയാണ്.
മൂക്കുത്തി അമ്മൻ 2വിന്റെ പൂജ ചടങ്ങിൽ നിന്നുള്ള ചില വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദവും ഉയർന്നു വന്നത്. നടി മീനയോടുള്ള നയൻതാരയുടെ പെരുമാറ്റമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയാണ് മീന.
ബാലതാരമായി സിനിമാ ലോകത്തെത്തിയ നടി, നടൻ ശിവാജി ഗണേശൻ നായകനായ ‘നെഞ്ചകൾ’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അതേ വർഷം തന്നെ ‘ഏരു നാപ കത്തി’ എന്ന തമിഴ് ചിത്രത്തിലും നായികയായ നടി.
തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച, രജനീകാന്തും കമലും മുതൽ മമ്മൂട്ടിയു മോഹൻലാലും വരെയുള്ളവരുടെ കൂടെ ഇന്നും നായികയായി അഭിനയിക്കുന്ന മീനയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. എന്നാൽ അങ്ങനെയുള്ള മീനയെ നയൻതാര അപമാനിച്ചുവെന്നാണ് സോഷ്യൽ മീഡിയയുടെ ആരോപണം.
പൂജ ചടങ്ങിൽ നിന്നുമുള്ള ചില വീഡിയോകളിൽ നയൻതാര മീനയ്ക്കും ഖുശ്ബുവിനുമൊപ്പം വേദി പങ്കിടുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്നതായി കാണാം. ഖുശ്ബുവിനെ നയൻതാര കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ സമയമത്രയും അരികിലുണ്ടായിരുന്ന മീനയെ നയൻതാര ഒന്നു നോക്കുകയോ ഒരു വാക്ക് സംസാരിക്കുകയോ ചെയ്യുന്നില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ഇതിനിടെ ഇപ്പോഴിതാ മീനയുടെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. ആടിൻകൂട്ടത്തിന് നടുവിൽ നിൽക്കുന്ന സിംഹമാണ് സ്‌റ്റോറിയിലുള്ളത്. ‘ആടുകൾ തന്നെക്കുറിച്ച് എന്ത് പറയുന്നുവെന്നോ എന്ത് ചിന്തിക്കുന്നുവെന്നോ ആലോചിച്ച് സിംഹം സമയം കളയാറില്ല’ എന്നാണ് ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ പറയുന്നത്.
മറ്റൊരു സ്റ്റോറിയും മീന പങ്കുവച്ചിട്ടുണ്ട്. ‘നിന്റെ പരിശുദ്ധമായ ഹൃദയത്തെ ഓർത്ത് അഭിമാനിക്കുക. എല്ലാവർക്കുമുള്ള ഒന്നല്ല അത്’ എന്ന വാക്കുകളാണ് മീന പങ്കുവച്ചിരിക്കുന്നത്. മീനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി തന്നെ അവഗണിക്കുകയും അതുവഴി അവഹേളിക്കുകയും ചെയ്ത നയൻതാരയ്ക്കുള്ള മറുപടിയാണെന്നാണ് ചില ആരാധകർ പറയുന്നത്.
സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയാണ്. നയൻതാരയ്ക്കെതിരെ കടുത്ത വിമർശനങ്ങളാണ് ആരാധകർ പലരിൽ നിന്നായി ഉയർന്ന് വരുന്നത്. നയൻതാരയ്ക്ക് അഹങ്കാരം തലയ്ക്ക് പിടിച്ചിരിക്കുകയാണെന്നും മീനയോട് അസൂയയാണെന്നും പലരും കമന്റുകളായി രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ വിവാദത്തോട് നയൻതാര ഇതുവരേയും പ്രതികരിച്ചിട്ടില്ല. മീനയും ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും നൽകിയിട്ടില്ല.
സിനിമയ്ക്കപ്പുറം പൊതുവിഷയങ്ങളിൽ അഭിപ്രായം പറയാത്തതിനെക്കുറിച്ചും അടുത്തിടെ മീന സംസാരിച്ചിരുന്നു. ആദ്യം മുതലേ കൂടുതൽ സംസാരിക്കുന്ന വ്യക്തിയല്ല ഞാൻ. കുറച്ച് ഇൻട്രൊവെർട്ട് ആണ്. ഇപ്പോൾ സോഷ്യൽ മീഡിയ വന്നെങ്കിലും എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാറില്ല. പ്രൊഫഷനപ്പുറം ഞാൻ വളരെ സ്വകാര്യതയുള്ള വ്യക്തിയാണ്.
ഷൂട്ടില്ലാത്ത ദിവസങ്ങളിൽ കിടുന്നുറങ്ങും. അല്ലെങ്കിൽ സാധാരണ അമ്മമാരെ പോലെ മകളുടെ പിറകെ ആയിരിക്കും. ഒരു സിനിമ കമ്മിറ്റ് ചെയ്ത ശേഷം വലിയൊരു സംവിധായകന്റെയോ പ്രൊഡക്ഷൻ ഹൗസിന്റെയോ സിനിമ വന്നാലും ആ സിനിമ വിട്ട് പോകില്ല. കമ്മിറ്റ് ചെയ്ത ശേഷം ആ ഡേറ്റ് ആര് വന്ന് ചോദിച്ചാലും കൊടുക്കാൻ പറ്റില്ല. ആ ആത്മാർത്ഥതയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്.
പലപ്പോഴും യാത്രകളിലാണ് ഉറങ്ങിയതും. 48 മണിക്കൂർ വരെ ഉറക്കമില്ലാതെ ഷൂട്ട് ചെയ്തിട്ടുണ്ട്. ഫ്‌ലൈറ്റ് യാത്രയിൽ ഒരു മണിക്കൂർ ഉറങ്ങുമായിരുന്നെന്നും മീന ഒരു മാധ്യമത്തിന് നമൽകിയ അഭിമുഖത്തിനിടെ വ്യക്തമാക്കി. ഇതാണ് മീനയുടെ പ്രത്യേകതയെന്നും നയൻതാരയ്ക്കൊന്നും സ്വപ്നം പോലും കാണാനാകാത്ത കരിയറാണ് മീനയുടേതെന്നും പലരും പറയുന്നു.
അതേസമയം, വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് മൂക്കുത്തി അമ്മൻ 2. നേരത്തെ ചിത്രത്തിൽ നയൻതാരയെ നായികയാക്കുന്നതിനെ ചിലർ വിമർശിച്ചിരുന്നു. ദേവിയായി അഭിനയിക്കാൻ നയൻതാരയേക്കാൾ യോഗ്യതയുള്ളത് മീനയ്ക്കാണെന്നായിരുന്നു ചില ആരാധകർ വാദിച്ചത്. മൂക്കുത്തി അമ്മൻ 2വിന്റെ പൂജയ്ക്ക് പിന്നാലെയായിരുന്നു സോഷ്യൽ മീഡിയയിൽ ഈ ചർച്ച നടന്നത്.
നയൻതാര ഗ്ലാമർ വേഷങ്ങൾ ചെയ്യുന്ന നടിയാണ്, അതിനാൽ ദേവിയാക്കാൻ പാടില്ലെന്നാണ് അവർ വാദിച്ചത്. മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തും നയൻതാരയായിരുന്നു നായിക. ആർജെ ബാലാജി ആയിരുന്നു ആദ്യ ഭാഗം സംവിധാനം ചെയ്തത്. ചിത്രം വലിയ വിജയം നേടുകയും ചെയ്തു.
ഉർവ്വശി, റജീന കാസൻഡ്ര, യോഗി ബാബു, അഭിനയ എന്നിവരും റണ്ടാം ഭാഗത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മീനയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 100 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് കരുതപ്പെടുന്നത്. മൂക്കുത്തി അമ്മനിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി നയൻതാരയും കുടുംബവും വ്രതത്തിലാണെന്ന് നിർമ്മാതാവ് ഇഷാരി കെ ഗണേഷ് പറഞ്ഞിരുന്നു.
ഒരു മാസമായി നയൻതാരയും കുഞ്ഞുങ്ങളും അടക്കം വ്രതത്തിലാണ്. സിനിമ ഇതിലും വലിയ രീതിയിലാകും ഒരുക്കുക. റിലീസ് അതിലും വലുതായി, പാൻ ഇന്ത്യൻ റീലീസ് ആയാകും എത്തുക എന്നും നിർമ്മാതാവ് വ്യക്തമാക്കി. ഈ സിനിമയുടെ ഷൂട്ടിന് മുമ്പും നയൻതാര വ്രതം എടുത്തിരുന്നു. ജീവിതം മുമ്പോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നിൽ മൂക്കുത്തി അമ്മൻ പ്രത്യക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്.
അതേസമയം കരിയറിൽ ഒരിടവേളയിലാണ് നയൻതാര ഇപ്പോൾ. 2023 ൽ പുറത്തിറങ്ങിയ അന്നപൂർണി ദ ഗോഡസ് ഓഫ് ഫുഡ് ആണ് നയൻതാരയുടേതായി ഒടവിൽ പുറത്തിറങ്ങിയ സിനിമ. ഈ ചിത്രം വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. പോയവർഷം പുറത്തിറങ്ങിയ നയൻതാരയുടേയും വിഘ്‌നേശ് ശിവന്റേയും വിവാഹ ഡോക്യുമെന്ററിയും വിവാദത്തിൽ പെട്ടിരുന്നു. ഡോക്യുമെന്ററിയ്ക്കായി അനുവാദമില്ലാതെ നാനും റൗഡി താൻ സിനിമയുടെ രംഗങ്ങൾ ഉപയോഗിച്ചതിന് ധനുഷ് താരത്തിന് വക്കീൽ നോട്ടീസ് അയച്ചത് വലിയ ചർച്ചയായി മാറിയിരുന്നു.
ടെസ്റ്റ് ആണ് നയൻതാരയുടെ റിലീസ് കാത്തു നിൽക്കുന്ന സിനിമ. പിന്നാലെ മലയാളത്തിലേക്കും നയൻതാര തിരികെ വരും. മമ്മൂട്ടിയും മോഹൻലാലും അഭിനയിക്കുന്ന മഹേഷ് നാരായണൻ സിനിമയിലൂടെയാണ് നയൻതാരയുടെ തിരിച്ചുവരവ്. കന്നഡ ചിത്രം ടോക്‌സിക് അടക്കമുള്ള സിനിമകളും അണിയറയിലുണ്ട്. നേരത്തെ ജവാനിലൂടെ ബോളിവുഡിലും നയൻതാര അരങ്ങേറ്റം കുറിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയുടെ പേര് വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. നടിയുടേതായി നെറ്റ്ഫ്‌ളിക്‌സ് ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. ഇതിൽ നാനും റൗഡി താൻ എന്ന സിനിമയിലെ ബിടിഎസ് വീഡിയോ ഉപയോഗിച്ചതായിരുന്നു വിവാദത്തിനാധാരം. സിനിമയുടെ നിർമാതാവായ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെയാണ് നയൻതാര രംഗത്ത് മൂന്ന് പേജുള്ള കത്തിലൂടെ നടനെതിരെ രംഗത്തെത്തിയിരുന്നത്. എന്നാൽ തന്റെ തീരുമാനത്തിൽ നിന്ന് മാറാൻ ധനുഷ് ഒരുക്കമായിരുന്നില്ല.
സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെൻററിയിൽ ഉപയോഗിക്കാൻ ധനുഷ് സമ്മതിക്കാതിരുന്നപ്പോഴാണ് നയൻതാര അന്ന് മൊബൈലിൽ എടുത്തുവച്ചിരുന്ന ദൃശ്യം ഡോക്യുമെൻററിയിൽ ചേർത്തത്. 3 സെക്കൻഡ് വീഡിയോ ഉൾപ്പെട്ട ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരയ്ക്ക് നോട്ടിസ് അയച്ചത്.
ടെലിവിഷൻ അവതാരകയായി എത്തി മലയാള സിനിമയിലേയ്ക്കും അവിടെ നിന്ന് തന്റെ കരിയർ ആരംഭിച്ച നയൻസ് വളരെപ്പെട്ടെന്ന് തന്നെ തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള നായികയായി മാറുകയായിരുന്നു. നയൻതാര ഇപ്പോൾ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാറില്ല. പ്രമൊഷൻ ഇവന്റുകളിൽ പങ്കെടുക്കാറില്ല. സാധാരണം വിവാഹം കഴിഞ്ഞാൽ മാർക്കറ്റ് നഷ്ടമാകുമെങ്കിലും നയൻതാരയുടെ താരമൂല്യത്തിന് കുറവ് വന്നിട്ടില്ല.
